പെപ്പര്‍ ടാപ്പിന് പുറകെ ആംബെര്‍ വെല്‍നെസ്സും സേവനം നിര്‍ത്തുന്നു

 പെപ്പര്‍ ടാപ്പിന് പുറകെ ആംബെര്‍ വെല്‍നെസ്സും സേവനം നിര്‍ത്തുന്നു

Friday May 06, 2016,

3 min Read

ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ട് അപ്പ് ആയ പെപ്പര്‍ ടാപ്പ് സേവനം അവസാനിപ്പിച്ചതിനുപുറകെ ഓണ്‍ലൈന്‍ ബ്യൂട്ടി സ്റ്റാര്‍ട്ട് അപ്പ് ആയ ആംബെര്‍ വെല്‍നെസ്സും അവരുടെ മൂന്ന് നഗരങ്ങളിലെ സേവനം അവസാനിപ്പിച്ചു. ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലാണ് സേവനം നിര്‍ത്തലാക്കിയത്. ഹൗസിംഗ് ഡോട്ട് കോമിന്റെ മുന്‍ സഹസ്ഥാപകനായ അഭിമന്യു ദമിജ, ഐ ഐ ടി ഫെലോ സൗരഭ് ഗോയല്‍ എന്നിവരുടെ പങ്കാളിത്തതില്‍ ആരംഭിച്ച സ്ഥാപനമാണിത്.

ശരാശരി 1300 ടിക്കറ്റുകള്‍ വിറ്റിരുന്ന സംരംഭം വളരെ നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്ന് അഭിമന്യു യുവര്‍ സ്‌റ്റോറിയോട് പറഞ്ഞു. ആവശ്യക്കാരുടെ മനസ് മനസിലാക്കി മുന്നോട്ട് പോയിരുന്ന സംരംഭം നിര്‍ത്തലാക്കിയത് വളരെ കടുപ്പമേറിയ ഒരു തീരുമാനം തന്നെയായിരുന്നു. ഞങ്ങള്‍ സംരംഭം നിര്‍ത്തലാക്കുകയല്ല മറിച്ച് ഈ സംരംഭത്തില്‍ നിന്ന് പിന്‍മാറുകമാത്രമാണ് ചെയ്യുന്നത്. ഒരു പുതിയ ആശയവുമായി ഉടന്‍ തന്നെ തിരച്ചെത്തുമെന്നും രണ്ട് മാസത്തിനുള്ളില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ ആംബെര്‍ ലോഞ്ച് ചെയ്യുന്നതിനു മുമ്പ് മുതല്‍ 11 മാസമായി ഈ സംരംഭത്തിനായി പ്രയത്‌നിച്ചുവരികയാണ്. ഒരു മില്ല്യണ്‍ ഡോളറാണ് ഏന്‍ജല്‍ ഇന്‍വേസ്റ്റേഴ്‌സില്‍ നിന്നും ആംബര്‍ റിസ്‌ക് ക്യാപിറ്റലായി സ്വീകരിച്ചിരുന്നത്. മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ആപ്പും ലോഞ്ച് ചെയ്തിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളേയും അമ്മമാരേയും ലക്ഷ്യമിട്ട് ചില ബേബി കെയര്‍ ബ്രാന്‍ഡുകളുമായും ആംബെര്‍ പങ്കാളിത്തമുണ്ടാക്കിയിരുന്നു. അഞ്ച് ഹൗസ് സ്റ്റൈലിസ്റ്റുകളും 20 ഫ്രീലാന്‍സേഴ്‌സുമാണ് ആംബെറിന് ഉണ്ടായിരുന്നത്. ബ്രൈഡല്‍ സ്റ്റൈലിസ്റ്റുകളായി 275 പേരും പ്രവര്‍ത്തിച്ചിരുന്നു.

image


ബ്യൂട്ടി സ്റ്റാര്‍ട്ട് അപ്പുകള്‍ കൂണുകള്‍പോലെ മുളച്ചു പൊന്തുന്ന കാലഘട്ടത്തില്‍ പുതിയ സംരംഭങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം പ്രത്യേകതകളുള്ളതും കൂടുതല്‍ ഫണ്ട് ചെലവഴിച്ച് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്നതുമായുള്ള സംരംഭമായി തന്നെയാണ് ഇത് ആരംഭിച്ചതെന്ന് അഭിമന്യു പറയുന്നു.

ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് മികച്ച രീതിയിലുള്ള സേവനം ലഭ്യമാക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ ഫണ്ടിന്റെ ആവശ്യകത ഏറി. എന്നാല്‍ ആവശ്യക്കാരുടെ രീതിക്കനുസരിച്ചുള്ള സേവനങ്ങള്‍ അസംഘിടിതമായ രീതിയിലാണ് നടന്നത്. ഒരു സലൂണില്‍ നല്‍കുന്ന തുകയേക്കാള്‍ കുറഞ്ഞ തുക നല്‍കാനുള്ള പ്രവണത വര്‍ധിച്ചുവന്നു. വീട്ടിലെത്തി ബോഡി മസ്സാജ് ചെയ്ത് നല്‍കുന്നതിന് 400 രൂപയാണ് നല്‍കേണ്ടത്. എന്നാലിത്രയും തുക അടക്കാന്‍ ഉപഭോക്താക്കള്‍ വിസമ്മതിച്ചു. വിതരണ വിഭാഗത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നു.

മറ്റ് തൊഴിലുകള്‍ പോലെയുള്ള ഒരു മേഖലയായിരുന്നില്ല ബ്യൂട്ടീഷ്യന്‍ രംഗം അതൊരു വ്യക്തിപരമായ സേവനമാണ്. ഒരു സ്റ്റൈലിസ്റ്റിനെ ഇഷ്ടപ്പെട്ടാല്‍ എപ്പോഴും അവരെ തന്നെ വേണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മികച്ച ധാരാളം പേര്‍ ആംബെറില്‍ ഉണ്ടായിരുന്നു. ഇത്തരക്കാരെ നിലനിര്‍ത്താനും മറ്റുള്ളവരെ ഒഴിവാക്കാനും ആംബെര്‍ ശ്രദ്ധിച്ചിരുന്നു.

വീടുകളിലെത്തി നല്‍കുന്ന സേവനത്തിലാണ് ആംബെറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. മുംബൈയിലെ അന്ധേരി, പൊവൈ, ബന്ദ്ര എന്നിവിടങ്ങളില്‍ നിരവധി ഉപഭോക്താക്കളുണ്ടായിരുന്നു. എന്നാല്‍ ബ്യൂട്ടീഷ്യന്‍സ് ഈ പ്രദേശങ്ങളില്‍ നിന്നും വളരെ അകലെയാണ് താമസിച്ചിരുന്നതെന്നത് ഇവര്‍ക്ക് കമ്മീഷന്‍കൂടി നല്‍കേണ്ടതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. വിദൂര സ്ഥലങ്ങളില്‍ നിന്നും ആവര്‍ത്തിച്ച് ലഭിച്ച ഓര്‍ഡറുകള്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ബ്യൂട്ടീഷ്യന്‍സിന് അവരുടെ കിറ്റുമായി ലോക്കല്‍ ട്രെയിനുകളില്‍ പല തവണ സഞ്ചരിക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇക്കാര്യത്തില്‍ പ്രശ്‌നമായത്.

മുംബൈ ഐ ഐ ടിയിലെ 2007-11 ബാച്ചിലെ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു മറ്റ നിരവധി പങ്കാളികളുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് ലോഞ്ച് ചെയ്തു. ഹൗസിംഗ് ഡോട്ട് കോം എന്ന ഈ സംരഭം വളരെ പ്രശസ്തവും ലാഭകരവുമായി മുന്നോട്ടുപോയി. എന്നാല്‍ 2014ല്‍ ഈ സംരംഭത്തിന്റെ പേരില്‍ ചില വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അഭിമന്യു മറ്റ് രണ്ട് സഹ സ്ഥാപകരമായി ഇതില്‍ നിന്നും വിട്ട് പുറത്തു വന്നു.

ഹൗസിംഗ് ഡോട്ട് കോമിന്റെ സി ഇ ഒയും സ്ഥാപകനുമായ രാഹുല്‍ യാദവ് തളരാതെ മുന്നോട്ടുപോയി. രാഹുല്‍ വീണ്ടും പുതിയ സംരംഭങ്ങളിലേക്ക് കടന്നത് തകര്‍ച്ചകളില്‍ നിന്നും അതിജീവിച്ച് വിജയം നേടിയ ക്രിക്കറ്റ് താരം യുവരാജ് സിഗം,് ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍, ബിന്നി ബന്‍സാല്‍, പാര്‍ടിം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ, മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ എന്നിവരെ മാതൃകയാക്കിയാണ്. എന്നാല്‍ 2016ല്‍ വീണ്ടും മറ്റൊരു സഹ സ്ഥാപകനായ അദ്വിത്യ ശര്‍മ്മ സംരഭത്തില്‍ നിന്നും പിന്‍മാറി. മാത്രമല്ല അദ്ദേഹത്തിന്റെ പുതിയ എജ്യു-ടെക് സ്റ്റാര്‍ട്ട് അപ്പ് ആയി ജീനിയസ് മൈക്രോ സ്‌കൂള്‍ പഖ്യാപിക്കുകയും ചെയ്തു.

അദ്വിത്യ ശര്‍മ്മ വിട്ടു നിന്നതോടെ മറ്റ് മൂന്ന് സഹ സ്ഥാപരായ അഭിഷേക് ആനന്ദ്, രവിഷ് നരേഷ്, സനദ് ഘോഷ് എന്നിവരും ഹൗസിംഗ് ഡോട്ട് കോമില്‍ നിന്നും പിന്‍മാറി. നിലവില്‍ സംരംഭത്തില്‍ പങ്കാളികളായുള്ളത് സ്‌നെഹില്‍ ബുക്‌സി(സി പി ഒ), ജസ്പ്രീത് സലൂജ(ഡേറ്റ് ഓപ്പറേഷന്‍സ് മേധാവി), അമ്രിത് രാജ്( ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേധാവി). ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ സോഫ്റ്റ് ബാങ്കില്‍ നിന്നും 100 കോടിയാണ് ഇതിനായി കടമെടുത്തത്.

ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് ഓരോ സംരംഭങ്ങളും കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ചില സ്റ്റാര്‍ട്ട് അപ്പുകള്‍ അടച്ചുപൂട്ടി, ബ്യൂട്ടി സ്റ്റാര്‍ട്ട് അപ്പ് ആയ സ്റ്റൈലിഷും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നഷ്ടങ്ങളും ഫുഡ്, ഗ്രോസറി മേഖലകളിലാണ്. ബാഗ്ലൂര്‍ ആസ്ഥാനമായ ഈറ്റ്‌ലോ, മുംബൈ ആസ്ഥാനമായ ലോക്കല്‍ ബന്യ അടക്കമുള്ളവ 2015 ഡിസംബറില്‍ അടച്ചുപൂട്ടി. പെപ്പര്‍ ടാപ്പ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സേവനം നിര്‍ത്തിയത്. അധികൃതരുടെ യാതൊരു വിശദീകരണവും ഇല്ലാതെയാണ് ബസ് അഗ്രിഗേറ്റര്‍ ട്രെവോ സേവനം നിര്‍ത്തിയത്.

പല സ്റ്റാര്‍ട്ട് അപ്പുകളും യൂനിറ്റ് എകണോമിക്‌സിനെ കുറിച്ചും ലാഭത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. എന്നിരുന്നാലും വളരെ പരിമിതമായ റിസ്‌ക് ക്യാപിറ്റല്‍ ഉപയോഗിച്ച് എത്ര സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിലനില്‍ക്കാനാകുമെന്നാണ് ചിന്തിക്കേണ്ടത്.