150 കോടി രൂപയുടെഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പുമായി ബ്രിട്ടീഷ് കൗണ്‍സില്‍

0

ബ്രിട്ടീഷ്‌കൗണ്‍സിലിന്റെ എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ കൊച്ചിയില്‍ നടക്കും. യു കെയിലെ വിദ്യാഭ്യാസ സാധ്യതകളെകുറിച്ച് മനസ്സിലാക്കുന്നതിന് അവസരം നല്‍കുന്നതാണ് എജ്യൂക്കേഷന്‍ യു കെ. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1 മണിയ്ക്കും വൈകിട്ട് 6 മണിയ്ക്കും ഇടയില്‍ കൊച്ചി താജ്‌ഗേറ്റ്‌വേയിലാണ് പ്രദര്‍ശനം നടത്തപ്പെടും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 45 സ്ഥാപനങ്ങളിലായി എന്‍ജിനീയറിംഗ്, നിയമം, ആര്‍ട്ട്‌സ് ആന്റ് ഡിസൈന്‍, വിവരസാങ്കേതികം തുടങ്ങിയ വിവിധ പഠന വിഷയങ്ങള്‍ക്ക് 150 കോടിരൂപയുടെ 291 ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ് അവാര്‍ഡുകളാണ് ഈ വര്‍ഷം നല്‍കുന്നത്.

20 യുകെസര്‍വ്വകലാശാലകളില്‍ നിന്ന് വരുന്ന പ്രതിനിധികളുമായി നേരില്‍ സംവദിക്കാനും പഠനവിഷയങ്ങള്‍, വിസ, ആപ്ലിക്കേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെകുറിച്ചുചോദ്യങ്ങള്‍ ചോദിച്ചറിയാനും ഈ എക്‌സിബിഷന്‍ അവസരം ഉണ്ടാകും. ബ്രിട്ടീഷ്‌കൗണ്‍സിലിന്റെ ഗ്രേറ്റ്കാംപെയ്‌നിന്റെ ഭാഗമായാണ് ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പ്നല്‍കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് അബര്‍ദീന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബര്‍മിംഗ്ഹാം, ബി പി പി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റിഓഫ് ബ്രാഡ്‌ഫോഡ്, യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്ട്‌സ്, ഗോള്‍ഡ്‌സ്മിത്ത്-യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് കെന്റ് തുടങ്ങിയ 20 സര്‍വ്വകലാശാലകളാണ് എജ്യൂക്കേഷന്‍ യു കെ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.