ലിംഗ സമത്വത്തിനു പുതിയ മാനം തീര്‍ത്ത് മൂന്നാം ലിംഗക്കാരിയായ സബ് ഇന്‍സ്‌പെക്ടര്‍

0

മൂന്നാം ലിംഗകാരുടെ സാമൂഹിക സമത്വം ഉറപ്പാക്കുന്നതിലുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി ചരിത്രത്തിലെ തന്നെ മറ്റൊരു നാഴികകല്ലായി മാറുകയായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ചീഫ് ജസ്റ്റിസ് പുഷ്പ സത്യനാരായണ അടങ്ങുന്ന ബഞ്ചായിരുന്നു തമിഴ്‌നാട് യുണിഫോമ്ഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനോട് (ടി എന്‍ യു എസ് ആര്‍ ബി)മൂന്നാം ലിംഗകാരിയെ സബ്ഇന്‍സ്‌പെക്ടര്‍ ആയി നിയമിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിട്ടത്. കൂടാതെ അടുത്ത തിരഞ്ഞെടുപ്പ് നടപടി ക്രമത്തില്‍ ടി എന്‍ യു എസ് ആര്‍ ബി മൂന്നാം ലിംഗം എന്നൊരു കാറ്റഗറികൂടി ഉള്‍പ്പെടുത്തണം എന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതിയുടെ വളരെ പ്രധാനപെട്ട ഒരു വിധിയായിരുന്നു വിദ്യാഭാസപരമായും സാമൂഹിക പരമായും പിന്നോക്കം നില്‍ക്കുന്ന എല്ലാ മൂന്നാം ലിംഗകാര്‍ക്കും പ്രത്യേക സംവരണമെന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഉറപ്പാക്കണം എന്നായിരുന്നു വിധി. ഇത് ഏതൊരു മൂന്നാം ലിംഗക്കാരിയെ പോലെ യഷിനിയെയും വൈകാരികമായി കരയിപ്പിച്ചു. കെ പ്രീതിക യഷിനി ഒരു മൂന്നാം ലിംഗകാരിയായതിനാല്‍ സബ് ഇന്‌സ്‌പെക്ടര്‍ പോസ്റ്റിലേക്കുള്ള അപേക്ഷ ആദ്യം നിരസിച്ചു പിന്നെയാണ് യഷിനി ഹൈകോടതിയിലേക്ക് അപ്പീലിന് പോയത് .

മറ്റു രണ്ടു ലിംഗകാരോടും കാണിക്കുന്ന വിവേചനത്തേക്കാള്‍ കൂടുതല്‍ മൂന്നാം ലിംഗക്കാരോട് സമൂഹം കാണിക്കുന്നുവെന്ന് കോടതി പറഞ്ഞു. വൈവ പരീക്ഷയില്‍ കോടതി നിയോഗിച്ച 7 അംഗങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ ഹര്‍ജികാരിക്ക് പരീക്ഷ ചില നിബന്ധനകളുടെ പിന്‍ബലത്തില്‍ നടത്തണമെന്നും നിര്‍ദേശിച്ചു. യഷിനിക്ക് അവളുടെ വീട്ടില്‍ നിന്ന് യാതൊരു സംരക്ഷണവും കിട്ടുന്നില്ലെന്നും ആയതിനാല്‍ ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ യഷിനി സ്വന്തം ജീവിതമാര്‍ഗം തേടി കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്നും കോടതി ചൂണ്ടികാട്ടി.

മൂന്നാം ലിംഗകാര്‍ക്ക് വ്യക്തമായി ഒരു കോളം കാണണമെന്നും വിധിയുടെ ഫലമായി ലിംഗ സമത്വവും സുരക്ഷയും മൂന്നാം ലിംഗകാര്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയണമെന്നും, മൂന്നാം ലിംഗകാരിയായ യഷിനിക് ഈ ജോലി കിട്ടുന്നത് വഴി സമൂഹത്തിനു യാതൊരു തരത്തില്ലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ പൂര്‍വകാല വിധിയുടെ അടിസ്ഥാനത്തില്‍ ആണ് ബഞ്ച് ഈ പരാമര്‍ശങ്ങള്‍ നടത്തിയതും പിന്നെയത് അപെക്‌സ് കോടതിയുടെ വിധിയായി പുറത്തു വന്നതും .

യഷിനി എന്ന മൂന്നാം ലിംഗകാരിയെയും സോമയാജി എന്ന അവരുടെ അഭിഭാഷകനേയും കോടതി അഭിനന്ദിച്ചു. സബ് ഇന്‍സ്‌പെക്ടറായി തിരഞ്ഞെടുത്ത യഷിനി അവര്‍ക്ക് അര്‍ഹതപെട്ട ഈ സ്ഥാനം അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടും ആത്മാര്‍ത്ഥതയോടുംകൂടി ചെയ്യുമെന്നും അത് എല്ലാ മൂന്നാം ലിംഗകാര്‍ക്കും ഗുണകരമായി മാറുമെന്നും പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.