സംരംഭകത്വത്തിന്റെ മറുവശം

സംരംഭകത്വത്തിന്റെ മറുവശം

Sunday March 13, 2016,

3 min Read


എല്ലാ നാണയങ്ങള്‍ക്കും രണ്ടു വശങ്ങള്‍ ഉള്ളതുപോലെ സംരംഭകത്വത്തിനും രണ്ടു വശങ്ങളുണ്ട്. വ്യവസായത്തിലൂടെ വളരെ പെട്ടെന്ന് സമ്പന്നനാകാം എന്ന മിഥ്യാധാരണയാണ് പലര്‍ക്കുമുള്ളത്. വ്യവസായജീവിതത്തിലൂടെ പ്രശസ്തിയിലേക്ക് എത്താന്‍ പലരും ആഗ്രഹിക്കുന്നു.

സ്റ്റാര്‍ട്ട് അപ്പ് എന്ന പദത്തിന് അധികം പ്രശസ്തി കിട്ടാത്ത സമയം മുതല്‍ ഞാന്‍ ഈ മേഖലയില്‍ സജീവമാണ്. ഒരു ഓണ്‍ലൈന്‍ ബിസിനസാണ് ഞങ്ങള്‍ തുടങ്ങിയത്. പണമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. അതിനുമപ്പുറം ചില മൂല്ല്യങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. യുവാക്കളായതിനാല്‍ ഒരു പ്രത്യേക ഊര്‍ജ്ജം ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് ഇന്നും ഞങ്ങളെ മുന്നോട്ടു നയിക്കുന്നു.

image


സംരംഭകത്വം നിങ്ങള്‍ക്ക് എന്തെങ്കിലും ദുരനുഭവം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍.

1. നിങ്ങളുടെ വിഹിതം ഏറ്റവും ഒടുവില്‍ മാത്രമേ ലഭിക്കുകയുള്ളു

നിങ്ങള്‍ക്ക് വേണ്ടത്ര ഫണ്ടോ മൂലധനമോ ഇല്ലെങ്കില്‍ നിങ്ങളുടെ വിഹിതം ഏറ്റവും അവസാനം മാത്രമേ ലഭിക്കുകയുള്ളു. ഒരു വ്യവസായം തുടങ്ങി മാസങ്ങള്‍ക്കകം ചിലവുകള്‍ ഇരട്ടിക്കാന്‍ തുടങ്ങും. ശരിയായ രീതിയില്‍ മുന്നോട്ടു പോയില്ലെങ്കില്‍ അത് നിയന്ത്രണാതീതമാകും. ഒരു നല്ല സമ്പദ്ഘടന ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു. ഒരിക്കലും ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മാതൃകയില്‍ കാര്യങ്ങളഎ സമീപിക്കരുത്. ഇത് നിങ്ങളെ എവിടെയും എത്തിക്കില്ല.

2. പണമാകരുത് നിങ്ങളുടെ ലക്ഷ്യം

പണത്തെക്കുറിച്ച് ചിന്തിക്കാതെ ബഡ്ജറ്റിങ്ങിനെക്കുറിച്ച് ചിന്തിക്കുക. ബേണ്‍റേറ്റ്, റണ്‍എവേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ അതിലേക്ക് മാറണം. ഉത്പ്പന്നത്തിലേക്കും ഉപഭോക്താക്കളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ചു സമയം വേണ്ടി വരും.

•മറ്റുള്ളവരില്‍ നിന്ന് സഹായം തേടാന്‍ ഒരിക്കലും മറക്കരുത്.

•മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധരായിരിക്കണം.

•നിങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനായി ഓണ്‍ലൈനില്‍ ലഭിക്കുന്ന എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്തുക

3. ദുര്‍ബലര്‍ക്ക് ഒരു നല്ല സംരംഭകനാകാന്‍ കഴിയില്ല

സംരംഭകത്വം എന്നത് അശാന്തമായ ഒകു പ്രക്രിയയാണ്. ചില സമയങ്ങളില്‍ നിങ്ങളുടെ മനസ്സില്‍ ആഘാതങ്ങള്‍ ഉണ്ടാകാം. അതെല്ലാം തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ മുന്നേറാന്‍ സാധിക്കുകയുള്ളു. ഓരോ ദിനവും പുതിയ വെല്ലുവിളികളാണ് നിങ്ങള്‍ക്ക് നേരിടേണ്ടി വരുക. നിങ്ങള്‍ക്ക് മുന്നേറാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതിനെയൊക്കെ അതിജീവിക്കേണ്ടി വരും. ഒരു വിജയവും സ്ഥിരമല്ല. ഇന്ന് അത് നമ്മുടെ കൂടെയാണെങ്കില്‍ നാളെ അത് നമ്മെ വിട്ടു പോകാം. തോല്‍വിയും അതുപോലെ തന്നെയാണ്. അതുകൊണ്ട് എന്തിനേയും അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടാകണം.

4. പല ബന്ധങ്ങളേയും ഇത് തകര്‍ക്കുന്നു

ഈ സത്യം നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. നിങ്ങള്‍ക്ക് എല്ലാവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കുകയില്ല. ചിലര്‍ നിങ്ങളെ മനസ്സിലാക്കി പെരുമാറുമ്പോള്‍ ചിലര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ല. ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനെന്ന നിലയില്‍ നിങ്ങള്‍ക്ക് എല്ലാ ദിവസവും ജോലി ചെയ്യേണ്ടി വരും. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങള്‍ക്കും തുല്ല്യമായ പ്രാധാന്യം നല്‍കിക്കൊണ്ട് മുന്നേറുക.

5. എന്തു ചെയ്താലും തൃപ്തരാകരുത്

ഒരു ദിവസം എത്ര ജോലി ചെയ്താലും നിങ്ങള്‍ തൃപ്തരാകരുത്. നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകന്‍ നിങ്ങള്‍ തന്നെയാകണം. നിങ്ങള്‍ക്ക് ഒരുപാടു ജോലികള്‍ ബാക്കിയുണ്ടാകാം, ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുമുണ്ടാകാം. നിങ്ങള്‍ക്ക് ആരും അതിരുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഒരിക്കലും നിരാശരാകരുത്. ഈ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഇതുവരെയുണ്ടായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക.

6. നിങ്ങള്‍ ജോലിയിലേക്ക് അറിയാതെ അലിഞ്ഞു ചേരുന്നു

നിങ്ങള്‍ ജോലിയെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളു. ഊണിലും ഉറക്കത്തിലും സംസാരത്തിലും ജോലി മാത്രമായിരിക്കും. മറ്റു കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള നിങ്ങളുടെ കഴിവ് നഷ്ടപ്പെടുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിങ്ങള്‍ മറ്റെന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ജോലിയിലായിരിക്കും അത് അവസാനിക്കുക.

7. നിങ്ങള്‍ക്ക് സ്വന്തമായി അച്ചടക്കവും പ്രചോദനവും ഉണ്ടാകണം

തോല്‍വിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങളെ നിരീക്ഷിക്കാന്‍ ആരും തന്നെയില്ല. മാതാപിതാക്കള്‍, അദ്ധ്യാപകര്‍, പ്രൊഫസര്‍മാര്‍ അല്ലെങ്കില്‍ ഒരു ബോസാണ് ഇത്രയും കാലം നിങ്ങളെ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ബോസ്. എന്തു ചെയ്താലും അച്ചടക്കത്തോടെ ചെയ്യണം. വളരെ പെട്ടെന്ന് മുന്നേറേണ്ട ഒരു മേകലയാണ് സ്റ്റാര്‍ട്ട് അപ്പിന്റേത്. ജോലി കൃത്യമായി ചെയ്യുന്നതോടൊപ്പം മറ്റു കാര്യങ്ങളിലും ശ്രദ്ധ നല്‍കുക.

8. എല്ലാവരും നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു

നിങ്ങളെ ഉപദേശിക്കാന്‍ ഒരുപാടുപേരുണ്ടാകും. നിങ്ങളുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ടാകും. എല്ലാവരും പറയുന്നത് കേള്‍ക്കുക നിങ്ങള്‍ക്ക് ശരിയാണെന്ന് തോന്നുന്നത് മാത്രം ചെയ്യുക. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.

9. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളേക്കാള്‍ വേഗത്തില്‍ മുന്നേറുന്നു

ഇത് നിങ്ങളെ ചിലപ്പോള്‍ മാനസികമായി തളര്‍ത്താം. നിങ്ങളുടെ കൂടെയുള്ള ഒരു നല്ല ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അതിനായുള്ള കഠിന പ്രയത്‌നത്തിലാണ്. നിങ്ങള്‍ ഒരു പന്തയത്തില്‍ തോറ്റതുപോലെ തോന്നാം. എന്നാല്‍ ഒന്നാലോചിക്കുക നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുറച്ചു കഷ്ടപ്പാട് സഹിച്ചാല്‍ മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം നിങ്ങള്‍ക്ക് ലഭിക്കും.

10. നിങ്ങള്‍ സ്വാര്‍ത്ഥനും നിരാശനും ആയെന്നിരിക്കാം

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതുപോലെ ഒരു നിക്ഷേപം നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ നിരാശരാകാം. ഇതെല്ലാം ഭാഗ്യവും വിധിയും പോലെ നടക്കും. നിങ്ങളെ വിമര്‍ശിക്കുന്നവരെ ശ്രദ്ധിക്കരുത്. ജോലിക്കു പുറമേ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക. നിങ്ങള്‍ക്കു മുന്നിലുള്ള ആ വലിയ ലക്ഷ്യം ഒരിക്കലും മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക. നിങ്ങളുടെ മാനസിക ആരോഗ്യം ശ്രദ്ധിക്കുക.

പരിശ്രമം തുടരുക, നിരന്തരമായ പരിശ്രമത്തിലൂടെ നമുക്ക് എന്തും കീഴടക്കാം.  

    Share on
    close