ജല്‍ ഭാഗീരഥി ഫൗണ്ടേഷന്‍; ജലസംരക്ഷണത്തിന്റെ മാതൃക

0

ഏതാനും മണിക്കൂറുകള്‍ വെള്ളം മുടങ്ങിയാലുള്ള ബുദ്ധിമുട്ടുകള്‍ ഒരു നഗരവാസിയെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. അപ്പോള്‍ രണ്ടു കുടം വെള്ളം ലഭിക്കാനായി ദിവസവും നാല് മൈലുകള്‍ നടക്കേണ്ട രാജസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കും. രാജസ്ഥാനിലെ മാന്‍വാര്‍ പ്രദേശത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഈ രണ്ട് കുടം വെള്ളം കൊണ്ടാണ് ആറംഗങ്ങളുള്ള കുടുംബങ്ങള്‍ പ്രാഥമിക കൃത്യങ്ങള്‍പോലും നിര്‍വ്വഹിച്ചിരുന്നത്.

രാജ്യത്ത് അധികം ചര്‍ച്ചയായവാത്ത മറ്റ് സാമൂഹ്യ പ്രശ്‌നങ്ങള്‍പോലെയായിരുന്നു മാല്‍വാറിലെ പ്രശ്‌നങ്ങളും. എന്നാല്‍, ഗ്രാമീണ ഇന്ത്യയുെട ശാപമായ ഇത്തരം സാമൂഹ്യപ്രശ്‌നങ്ങള്‍ അതിന്റെ വികൃതമുഖം കാണിച്ചുതുടങ്ങുകയായിരുന്നു. ഇവിടെയാണ് ജല്‍ ഭാഗീരഥി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. ജ്‌സാല്‍മര്‍, ജോഥ്പൂര്‍, ബാര്‍മെര്‍, ജലോര്‍, പാലി, നാഗ്പൂര്‍, സിധോരി ജില്ലകളില്‍ ജനങ്ങളുടെ സഹകരണത്തോടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുതകുന്ന നിരവധി വിജയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ജെ ബി എഫിനായി.

ജനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കുക,തീരുമാനങ്ങളെടുക്കാന്‍ അരെ പ്രോതസാഹിപ്പിക്കുക,തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അവരെതന്നെ ചുമതലപ്പെടുത്തുക ഇതായിരുന്നു സംഘടന സ്വീകരിച്ച മാര്‍ഗം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകനായ ജ്യോതി കത്യാര്‍ പറയുന്നു.

ഇത് ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി. പ്രാദേശിക ജലവിഷയങ്ങളില്‍ ഇടപെട്ട സംഘടന ഗ്രാമങ്ങളെയും അതിലെ ജനങ്ങളെയും സ്വയംപര്യാപതയിലെത്തിച്ചു. പരിസ്ഥിതിയുടെ നിലനില്‍പ്പിന് സഹായകരമായ രീതിയില്‍ ജലസംരക്ഷണത്തിന്റെ സാമ്പ്രദായിക രീതികള്‍ പുല്‍മേടുകള്‍ നിലനിര്‍ത്തുന്നതിനും ചെറുവനങ്ങള്‍ സൃഷ്ടിക്കുന്നതിനും സംഘടന വിജയകരമായി ഉപയോഗിച്ചു.

അടിക്കടി മാറുന്ന കാലാവസ്ഥ മാന്‍വാറിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന മാതൃകകളാണ് ജെ ബി എഫ് ജലക്ഷാമം പരിഹരിക്കാനായി ഉപയോഗിച്ചത്. ആദ്യം ജല സഭകള്‍ രൂപീകരിച്ചു. സംഘടനയുടേയും ജനങ്ങളുടേയും പമം ഉപയോഗിച്ച് ജലം ശേഖരിക്കുന്ന സംഭരണികള്‍ നിര്‍മ്മിച്ചു. ജലം ഉപയോഗിക്കുന്നതിന് നിശ്ചിത തുക ഈടാക്കാനും തീരുമാനിച്ചു. ഇത് ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവരിലുണ്ടാക്കി. ജലസംഭരണികള്‍ അറ്റകുറ്റപ്പണി നടത്താനും മറ്റ് സാമൂഹിക പ്രശ്‌നങ്ങളിലിടപെടാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ശേഷിക്കുന്ന തുക ഉപയോഗിച്ചുജ്യോതി പറയുന്നു. മഴവെള്ള സംഭരണികളാണ് ടാങ്കുകളുടെ ജീവനാഡിജ്യോതി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യമായ വെള്ളമെത്തിക്കുകയെന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ജനങ്ങളുടെയും സൂഹത്തിന്റെയും പിന്തുണ ലക്ഷ്യം കാണുന്നതിന് സഹായകരമായി. രണ്ട് വെല്ലുവിളികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്നാമതായി മാന്‍ഡി, പച്ച്പാദ്ര പ്രദേശങ്ങളിലെ വിജയമോഡലുകള്‍ അതോപോലെ പകര്‍ത്തേണ്ടതായി വന്നു. സമയമെടുത്ത് നപ്പിലാക്കിയ മോഡലുകളായിരുന്നു രണ്ടും. രണ്ടാമത്തെ പ്രശ്‌നം പണമായിരുന്നു. ലോകബാങ്ക് വഴരെ വലിയ തുക ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ മാന്‍ഡിയിലേത് സംഘടനയുടെ വിജയകഥകളില്‍ പ്രധാനപ്പെട്ടതാണ്. ജലക്ഷാമം ഇവിടെ രൂക്ഷമായിരുന്നു. വല്ലപ്പോഴും മഴലഭിച്ചാലും ജലം ശേഖരിച്ചുനിര്‍ത്താനുള്ള ഗ്രാമത്തിലെ കുളം ചെറുതായിരുന്നു. കുളം വലുതാക്കാനായി സംഘടനയുടേയും ഗ്രാമവാസികളുടേയും കയ്യിലെ പണം ഉപയോഗിച്ചു. 2009ലെ വേനല്‍ക്കാലത്തെ അതീജീവിക്കാന്‍ ഇതിലൂടെ ഗ്രാമത്തിന് കഴിഞ്ഞു. അടുത്തുള്ള ഗ്രാമത്തിലെ ജനങ്ങള്‍ ജലം വാങ്ങാനായെത്തിയതോടെ വരുമാനവും ലഭിച്ചു. ജലവില്‍പ്പനയിലൂടെ ലഭിക്കുന്നവരുമാനം കുളം വൃത്തിയാക്കാനും മറ്റ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയാണ് ഗ്രാമീണര്‍. പച്ച്പദ്രയിലെ മാതൃകയാണ് മറ്റൊന്ന്. വളരെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായിരുന്നു അത്. ഗ്രാമത്തിലെ കുളം ചെറുതായിരുന്നു. വെള്ളം ഉപ്പുകലര്‍ന്നതും. ഈ പ്രശ്‌നം മറികടക്കാന്‍ സംഘടന ഒരു ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. വെള്ളം സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭിച്ചു. ഇപ്പോള്‍ ഗ്രാമത്തില്‍ ശുദ്ധജലമുണ്ട്. ഗ്രാമീണ സ്ത്രീകള്‍ ഇത് കടകളിലൂടെ വില്‍പ്പന നടത്തുന്നു.

സംഘടന രൂപീകരിച്ച ജലസഭകളില്‍ സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. ഇതിലൂടെ സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാനും സംഘടനയ്ക്കായി.