ജില്ലയിലെ ജലാശയങ്ങള്‍ നവീകരിക്കും; ജില്ലാ വികസനസമിതി

0

തിരുവനന്തപുരം ജില്ലയിലെ വിവിധ ജലാശയങ്ങള്‍ നവീകരിച്ച് കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപികള്‍ കൈക്കൊള്ളാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കണിയാപുരത്ത് കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി. 

ജില്ലയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള ലഹരിവില്‍പ്പനയും ഉപയോഗവും കര്‍ശനമായി തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 140 ഓളം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ശക്തമായ ബോധവത്ക്കരണ പരിപാടികളും നടത്തുന്നു. ലഹരി പദാര്‍ഥങ്ങളുടെ ദോഷങ്ങളെക്കുറിച്ചുള്ള ലഘുലേഘകള്‍ ഉള്‍പ്പെടെ വിതരണം നടത്തുന്നുണ്ട്. ജില്ലയുടെ സമഗ്രവികസത്തിനുള്ള നിരവധി പദ്ധതികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍, ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു, എം.എല്‍.എമാര്‍ - എം.പിമാരുടെ പ്രതിനിധികള്‍ ബന്ധപ്പെട്ട വിവിധ വകുപ്പിലെ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു