സംരംഭകര്‍ക്കൊരു വഴികാട്ടിയായി സ്റ്റാര്‍ട്ടപ്പ് യാര്‍

0

വീഴ്ചയില്‍ നിന്നും പാഠം പഠിച്ചാണ് അവര്‍ പുതിയ സംരഭത്തിന് തറക്കല്ലിട്ടത്. കോളേജ് പഠനത്തിനുശേഷം ഏതെങ്കിലും സംരംഭം എന്ന ആശയം ഉടലെടുത്തപ്പോഴാണ് ബാല്യകാല സുഹൃത്തുക്കളായ വരുണ്‍ ബാഗയും വരിന്ദര്‍ സിംഗും ഒന്നിക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കായി മാത്തമാറ്റിക്കല്‍ ഫണ്‍ ഗെയിം ഒരുക്കാനായിരുന്നു അവരുടെ തീരുമാനം. ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ അവര്‍ അത് വേണ്ടെന്നുവെക്കുകയായിരുന്നു. ഇതിനുശേഷം പഴയതിനേക്കാള്‍ മികച്ച ഒരു സംരംഭം ആരംഭിക്കണമെന്ന് ഇരുവര്‍ക്കും മോഹമുണ്ടായി. ഇതിനായി അവര്‍ പല ചര്‍ച്ചകള്‍ നടത്തി. നന്നായി ആലോചിച്ചു. പഴയതുപോലെ ഒരു പരാജയം ഇനിയും താങ്ങാനുള്ള ശക്തി ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. അവര്‍ ആലോചിച്ച പല സംരംഭങ്ങള്‍ക്കും പഴയ സംരംഭത്തിലെപ്പോലെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു.

പല സംരംഭകരും നേരിടുന്ന വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ക്കറിയാമായിരുന്നു. തുടര്‍ന്നാണ് സ്റ്റാര്‍ട്ട് അപ്പ് യാര്‍ എന്ന സംരംഭത്തിലെത്തിച്ചേര്‍ന്നത്. പല തലത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഡയറക്ടറിയും ആപ്ലിക്കേഷനുകളുമാണ് ഇവര്‍ ഇതിലൂടെ ലഭ്യമാക്കിയത്.

ആരെങ്കിലും സംരംഭം ആരംഭിക്കാനുദ്ദേശിക്കുകയും അതില്‍ പ്രയാസങ്ങള്‍ നേരിടുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് സഹായം എത്തിക്കുകയായിരുന്നു ലക്ഷ്യം. സംരംഭകരുടെ ഉത്പന്നങ്ങള്‍ നേരത്തെ ഉപയോഗിച്ചിരുന്നവരും വിറ്റഴിച്ചിരുന്നവരില്‍ നിന്നുമുള്ള സഹായം. ഇത്തരം സഹായങ്ങള്‍ നല്‍കാനാണ് സ്റ്റാര്‍ട്ട് അപ്പ് യാര്‍ തീരുമാനിച്ചത്. തങ്ങളുടെ ഉത്പന്നങ്ങളെ ലോകം മുഴുവന്‍ പരിചയപ്പെടുന്നതുന്നതിനും പുതിയ സംരംഭകരെ ഇവര്‍ സഹായിച്ചു.

ഇത്തരത്തില്‍ സംരംഭകരെ സഹായിക്കുന്ന നിരവധി സൈറ്റുകള്‍ ഉണ്ടായിരുന്നു. എങ്കിലും ഓരോ സംരംഭത്തിനും ആവശ്യമായ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായകമായത് സ്റ്റാര്‍ട്ട് അപ്പ് യാര്‍ ആയിരുന്നു. അവരവരുടെ ബജറ്റില്‍ ഒതുങ്ങുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്.

സംരംഭത്തിന്റെ ആദ്യ മൂലധനം 5000 രൂപയായിരുന്നു. എന്നാലിന്ന് ഈ സംരംഭത്തിനായി ഒരു തുകയും ചെലവഴിക്കേണ്ടി വരുന്നില്ല. ഇത് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. അഞ്ഞൂറിലധികം ഉപഭോക്താക്കളും നൂറിലധികം കമ്പനികള്‍ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെടുകയും ചെയ്തു.

പല കമ്പനികളുമായി പങ്കാളിത്തത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുമായി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നല്‍കുക എന്നതാണ് ലക്ഷ്യം. ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ഒരു കലവറയായിതന്നെ സ്റ്റാര്‍ട്ട് അപ്പ് യാര്‍ മാറിക്കഴിഞ്ഞു. നിലവില്‍ വെബ് ആപ്പുകള്‍ മാത്രമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. തങ്ങളുടെ എല്ലാ ഉപകരണങ്ങളും മികച്ച നിലവാരം പുലര്‍ത്തുമെന്ന് ഉറപ്പുള്ളതായും ഇവര്‍ പറയുന്നു.

സ്റ്റാര്‍ട്ട് അപ്പ് സ്റ്റാഷ് ഡോട്ട് കോം, സ്റ്റാര്‍ട്ട് അപ്പ് റിസോഴ്‌സസ് ഡോട്ട് ഐഒ എന്നിവയാണ് സ്റ്റാര്‍ട്ട് അപ്പ് യാറുമായി മത്സരിക്കുന്ന മറ്റ് കമ്പനികള്‍. ഇതിനുപുറമെ ധാരാളം പുതിയ കമ്പനികളും രംഗത്തെത്തുന്നുണ്ടെന്ന് വരുണ്‍ പറയുന്നു. എന്നാല്‍ ഞങ്ങള്‍ കഠിനാധ്വാനത്തിലൂടെ ഇവയെ എല്ലാം മറികടക്കാനുള്ള ശ്രമത്തിലാണെന്നും വരുണ്‍ പറഞ്ഞു.