സ്ത്രീശാക്തീകരണത്തിനായി ആമസോണും

സ്ത്രീശാക്തീകരണത്തിനായി ആമസോണും

Thursday March 03, 2016,

1 min Read


സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുക, സ്വയംപര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതകള്‍ക്ക് മാത്രമുള്ള ആമസോണിന്റെ ആദ്യം വിതരണ കേന്ദ്രം ഇന്ത്യയില്‍ ആരംഭിക്കുന്നു. ആദ്യത്തെ കേന്ദ്രം തിരുവനന്തപുരത്തും രണ്ടാമത്തേത് തമിഴ്‌നാട്ടിലെ ചെന്നൈയിലുമാണ് ആരംഭിക്കുന്നത്. വനിതകള്‍ക്ക് പ്രത്യേക തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഭാവിയില്‍ നേട്ടം കൊയ്യാനും ഇത് ഉപകരിക്കും.

image


ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് വിതരണ കേന്ദ്രം എന്ന ആശയം ആമസോണ്‍ യാഥാര്‍ഥ്യമാക്കുന്നത്. സ്ത്രീ ശാക്തീകരണം ഏറ്റവും ആവശ്യമായ ഇന്ത്യയില്‍ തന്നെ തുടക്കം കുറിക്കുന്നതുകൊണ്ട് ഇന്ത്യാക്കാരായ സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവും ഈ ആശയത്തിന് പിന്നിലുണ്ട്.

image


ആമസോണ്‍ ഇന്ത്യ ആരംഭിക്കുന്ന വനിതാ വിതരണ കേന്ദ്രങ്ങളുടെ പൂര്‍ണ ചുമതലയും നിയന്ത്രണവും വനിതകള്‍ക്കായിരിക്കും. ഈ വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള പാക്കേജുകള്‍ സ്ത്രീകള്‍ തന്നെ ഇരുചക്ര വാഹനങ്ങളില്‍ രണ്ട്- മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ വിതരണം ചെയ്യും. ഇവരുടെ സുരക്ഷക്കായി ആമസോണ്‍ ഇന്ത്യ പ്രത്യേക പരിശീലനം നല്‍കും. ഇവര്‍ക്ക് ഏത് ആവശ്യത്തിനും ബന്ധപ്പെടുന്നതിന് പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും ഉണ്ടായിരിക്കും.

വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ മനസിലാക്കി ജീവിതത്തെ മാറ്റി മറിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ സമുവല്‍ തോമസ് പറഞ്ഞു.

image


സാധാരണ ഗതിയില്‍ പുരുഷാധിപത്യമുള്ള മേഖലയില്‍ നവീന രീതികളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി വനിതകളെ വിജയിക്കാന്‍ പ്രാപ്തരാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. എന്നാല്‍ ആമസോണ്‍ രൂപപ്പെടുത്തിയിട്ടുള്ള വിതരണ കേന്ദ്രം ഇവര്‍ക്ക സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കൊടുക്കും.

image


ഒരു സേവന പങ്കാളിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള തികഞ്ഞ അവസരമാണ് ആമസോണുമായി സഹകരിക്കുന്നതിലൂടെ ലഭ്യമായതെന്ന് വിതരണ കേന്ദ്രത്തിന്റെ ചുമതലയുള്ള ദിവ്യ ശ്യാം പറഞ്ഞു. ഇതു വഴി രജ്യത്തെ ഒട്ടേറം വനിതകള്‍ക്ക് മാതൃകയാകാന്‍ അവസരം ലഭിക്കുകയാണ്.

image


ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏറെ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത് കഠിനാധ്വാനികളായ സമര്‍പ്പിതരുമായ വിതരണ അസോസിയേറ്റുകളുമായി സഹകരണത്തിലൂടെ എല്ലാത്തരം തടസ്സങ്ങളും നീക്കി ബിസിനസ്സ് മേഖലയില്‍ വിജയിക്കാന്‍ സാധിക്കും. എല്ലാ വനിതകളും സ്വയം ഒതുങ്ങിക്കൂടാതെ സംരംഭകത്വത്തിന്റെ സന്തോഷം അനുഭവിക്കുന്നതിന് മുന്നോട്ടു വരാനുള്ള ഒരവസരം കൂടിയാണ് ആമസോണ്‍ ഒരുക്കുന്നത്.