250 മില്യന്‍ വിദ്യാര്‍ഥികളും 250 മില്യന്‍ ക്ലാസ് റൂമുകളും: ഇന്ത്യയിലെ ഭാവി വിദ്യാഭ്യാസ ചിത്രം

250 മില്യന്‍ വിദ്യാര്‍ഥികളും 250 മില്യന്‍ ക്ലാസ് റൂമുകളും: ഇന്ത്യയിലെ ഭാവി വിദ്യാഭ്യാസ ചിത്രം

Saturday March 26, 2016,

3 min Read


20ാം നൂറ്റാണ്ടിലെ നവോത്ഥാന നായകന്മാരില്‍ ഒരാണ് റിച്ചാര്‍ഡ് ബെക്മിന്‍സ്റ്റര്‍ ഫുള്ളര്‍. 1961 ഏപ്രിലില്‍ യുഎസിലെ മിഡ്‌വെസ്റ്റിലുള്ള ഒരു ചെറിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി ഒരു ക്ലാസെടുത്തു. എജ്യുക്കേഷന്‍ ഓട്ടോമേഷന്‍: ഫ്രീയിങ് ദി സ്‌കോളര്‍ ടു റിട്ടേണ്‍ ഹിസ് സ്റ്റഡീസ് എന്നായിരുന്നു ക്ലാസിന്റെ പേര്. ഭാവിയിലെ വിദ്യാഭ്യാസരീതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട്.

image


'ഓരോ വ്യക്തിയും പരപ്രേരണ കൂടാതെ സ്വയം അച്ചടക്കം പാലിക്കുന്നതാണ് യഥാര്‍ഥ വിദ്യാഭ്യാസം. ഓരോരുത്തര്‍ക്കും അവരുടേതായ ക്രോമോസോമുകള്‍ ഉണ്ട്. രണ്ടു വ്യക്തികള്‍ക്ക് ഒരേ സമയം ഒരേ ആഗ്രഹം ഉണ്ടാവില്ല. അതെന്തുകൊണ്ടാണെന്നുള്ളത് പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഒരേ ദിവസം ഒരേ സമയത്ത് എല്ലാവര്‍ക്കും എന്തുകൊണ്ട് വെനിസൊല ജിയോഗ്രഫിയില്‍ താല്‍പര്യമുണ്ടാകുന്നു എന്നതിനും പ്രത്യേകിച്ച് കാരണമൊന്നുമില്ല. നമ്മളില്‍ പലര്‍ക്കും വെനിസൊല ജിയോഗ്രഫിയെ ചില സമയത്ത് നമ്മുടേതായ സമയത്ത് ഇഷ്ടപ്പെട്ടേക്കും. എന്നാല്‍ അത് ഒരു ദിവസമായിരിക്കില്ല'.

വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നവരില്‍ ഒരാളാണ് ഫുള്ളര്‍ എന്നുള്ള കാര്യം പലര്‍ക്കും അറിയില്ല. ഫുള്ളറിന്റെ പ്രശസ്തമായ ഈ ക്ലാസ് നടന്നിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഫുള്ളറുടെ സ്വപ്‌നമായ ക്രോമോസോമിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസരീതിയെക്കുറിച്ച് മനസ്സിലാക്കുന്നതിന്റെ അഗ്രത്തില്‍ ആണ് നാം എത്തി നില്‍ക്കുന്നത്.

image


ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണ്. 250 മില്യന്‍ കുട്ടികളാണ് ഇന്ത്യയില്‍ സ്‌കൂളില്‍ പോകുന്നത്. (ചൈനയില്‍ ഇതു 200 മില്യനു താഴെ മാത്രം). സ്വകാര്യ സ്‌കൂളുകളുടെ കടന്നുകയറ്റമാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം. ഇന്ത്യയിലുള്ള 1.5 മില്യന്‍ സ്‌കൂളുകളിലെ 25 ശതമാനം സ്വകാര്യ മേഖലയിലാണ്. ജനങ്ങള്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മക്കളെ അയയ്ക്കുന്ന പ്രവണത കൂടിയതാണ് ഇവയുടെ വളര്‍ച്ചയ്ക്ക് കാരണം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതിനാല്‍ സര്‍ക്കാരും വിദ്യാഭ്യാസം നല്‍കുന്നതിനായി മുന്നോട്ടുവരുന്നു.

സ്വകാര്യ സ്‌കൂളുകളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെയും നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരു ഗ്രാഫിലൂടെ വ്യക്തമായി മനസ്സിലാക്കാം.

1. അച്ചടിച്ച പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് അധ്യാപകര്‍ ചെയ്യുന്നത്. പ്രസക്തിയുള്ളതും സമയത്തിനനുസരിച്ചതുമായ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല.

2. പല അധ്യാപകരും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ്. വിദ്യാര്‍ഥികളുടെ കഴിവുകളെക്കുറിച്ച് അവര്‍ക്ക് അറിയില്ല.

3. ടെക്‌നോളജികളെല്ലാം വിപണനത്തിനുവേണ്ടിയുള്ള ഉപകരണങ്ങളായി മാത്രം മാറുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതിന് അവയെ പ്രയോജനപ്പെടുത്തുന്നില്ല

4. സ്‌കൂള്‍ സമയം കഴിഞ്ഞതിനുശേഷം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുണ്ട്. ട്യൂഷന്‍ പോലുള്ളവ ഒഴിവാക്കാനാണിത്. എന്നാല്‍ എല്ലാ സ്‌കൂളുകളും ഇതു ഉറപ്പു വരുത്തുന്നില്ല. വളരെ കുറച്ചു കുട്ടികള്‍ മാത്രമാണ് പഠിക്കാന്‍ എത്തുന്നത്.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാത്തത് അവരുടെ പഠനത്തെ ബാധിക്കുന്നുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞ് അധ്യാപകര്‍ അവരെ പഠിപ്പിക്കുന്നത് പ്രയോജനം കാണാതെ പോകുന്നു. ടെക്‌നോളജികളിലെ നിക്ഷേപം ഫലം നല്‍കാതെ പോകുന്നു.

ഓരോ കുട്ടിയുടെയും പഠനരീതിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണിത്. ഇതിനു നമുക്ക് പരിഹാരം കാണാന്‍ സാധിക്കുമോ?

എല്ലാം ഒരുമിച്ച് കൊണ്ടുവരിക

പരീക്ഷകള്‍ പഠനത്തിന്റെ ഭാഗമായി നേരത്തെ തന്നെ മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികളുടെ പഠനത്തിലെ വിടവുകളെ നികത്തുന്നതിനും അധ്യാപകരുടെ പഠനരീതിയെ മെച്ചപ്പെടുത്തുന്നതിനുമാണ് ഇനി പ്രാധാന്യം നല്‍കേണ്ടത്.

2013 ല്‍ ഇതേ ലക്ഷ്യത്തോടെയാണ് നവീന്‍ മാണ്ഡവയയും വരുണ്‍ കുമാറും ചേര്‍ന്ന് എക്‌സാംചെക് തുടങ്ങിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ക്ലാസ് മുറികളും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന ഒരു പഠനരീതി വികസിപ്പിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സ്‌കൂളുകളിലും ക്ലാസ് മുറികളിലുള്ള പഠനമാണ്.

എന്നാല്‍ 3 വര്‍ഷംകൊണ്ട് എക്‌സാംചെക് ഐഎംഎഎക്‌സ് ഫ്‌ലാറ്റ്‌ഫോമിലൂടെ 100,000 ലധികം വിദ്യാര്‍ഥികള്‍ക്ക് പഠനം നല്‍കാന്‍ തുടങ്ങി. 50,000 ലധികം താഴെയുള്ള ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങളില്‍ മാസം 20 ഡോളറിനു താഴെ മാത്രം നല്‍കി വിദ്യാര്‍ഥികള്‍ക്ക് പഠനം നല്‍കാന്‍ കഴിയുമെന്നു എക്‌സാംചെക് തെളിയിച്ചു.

image


ഓരോ വിദ്യാര്‍ഥികളെയും പ്രത്യേകമായി മനസ്സിലാക്കിയതിനുശേഷമാണ് എക്‌സാംചെക് അവരെ പഠിപ്പിക്കുന്നത്. അവര്‍ക്ക് മനസിലാകാത്ത വിഷയം ഏതാണോ അതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി പഠിപ്പിക്കുന്നു. നിരന്തരം അവരുടെ പഠനത്തെ പിന്തുടരുന്നു. ഓരോ വിദ്യാര്‍ഥികളുടെയും താല്‍പര്യങ്ങള്‍ക്കും സ്വഭാവത്തിനും അനുസരിച്ച് നിര്‍ദേശം നല്‍കുന്നു. ഇതുവഴി അവരുടെ പഠനത്തിലെ വിടവുകളെ നികത്താന്‍ കഴിയുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസം സ്‌കൂളുകളിലെ അതേ അനുഭവം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നുവിശ്വാസമുള്ളതായി ഇവര്‍ പറയുന്നു.

ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുക എന്നതല്ല ലേണിങ് ജിനോം കൊണ്ടുദ്ദേശിക്കുന്നത്. പഠനവും ടെക്‌നോളജിയും എല്ലാം ഒത്തുചേര്‍ന്ന പഠന അനുഭവമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മാര്‍ഗം ഇതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കുട്ടികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പോസിറ്റീവ് ഉണ്ടാക്കുന്നതിലല്ല കാര്യം. ലേണിങ് ജിനോമിലൂടെ അധ്യാപകരുടെ ഉന്നമനത്തിനും ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓരോ സ്‌കൂള്‍ വിദ്യാര്‍ഥിയിലും ഫുള്ളറിന്റെ ആശയത്തെ പ്രാവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. വളര്‍ന്നുവരുന്ന നൂതന ടെക്‌നോളജി ഈ ആശയത്തെ വളരെ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ കരുതുന്നു. 250 മില്യന്‍ വിദ്യാര്‍ഥികള്‍ ഒരു ക്ലാസില്‍ ഒരുമിച്ചിരിക്കുന്നത് ചിന്തിച്ചു നോക്കൂ. ഏതു സമയത്തും എവിടെ ഇരുന്നും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം. അതു വലിയ പുഞ്ചിരി നമുക്കു സമ്മാനിക്കും.