ഒരു ലക്ഷം രക്ത ദാതാക്കളുടെ കൂട്ടായ്മയുമായി ജീവദായിനി

ഒരു ലക്ഷം രക്ത ദാതാക്കളുടെ കൂട്ടായ്മയുമായി ജീവദായിനി

Friday January 08, 2016,

1 min Read


സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതിയായ ജീവദായിനിയിലെ രക്തദാതാക്കളുടെ എണ്ണം ലക്ഷം പിന്നിടുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് ജീവദായിനി പദ്ധതിക്ക് തുടക്കമായത്. യുവജനക്ഷേമബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് ആയ മിയര്‍ എന്റര്‍പ്രൈസസാണ് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയത്.

image


നാല് മാസം പിന്നിട്ടപ്പോഴേക്കും രക്തദാതാക്കളുടെ എണ്ണം ലക്ഷം പിന്നിട്ടത് റെക്കോര്‍ഡാണെന്നും ഇത് സംബന്ധിച്ച നടപടികള്‍ പരിശോധിക്കാന്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡിസിന് കത്തയക്കുമെന്നും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് പറഞ്ഞു.

രക്തം ആവശ്യമുള്ളവര്‍ക്ക് വൈബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ആവശ്യമുള്ള രക്തഗ്രൂപ്പും, ജില്ലയും എന്റര്‍ ചെയ്താല്‍ ഓണ്‍ ലൈന്‍ ഡയരക്ടറിയില്‍ നിന്നും രക്തദാതാക്കളുടെ വിവരങ്ങള്‍ ലഭിക്കും. www.jeevadhayini.in എന്ന വെബ്‌സൈറ്റിലൂടെയും ജീവദായിനി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ജീവദായിനി പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ഓണ്‍ലൈന്‍ ഡയറക്ടറിയുടെ പ്രകാശനം യുവജന ദിനമായ ജനുവരി 12 ന് യൂത്ത് അവാര്‍ഡ് വിതരണം ചെയ്യുന്ന വേദിയില്‍ എക്‌സൈസ് മന്ത്രി കെ ബാബു നിര്‍വഹിക്കും,

    Share on
    close