മൊബൈല്‍ കയറ്റുമതിയില്‍ വര്‍ധനവെന്ന് ഐ ഡി സി

0


സംസ്ഥാനത്തെ മൊബൈല്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. ഐ ഡി സി എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണക്ക് പ്രകാരം മൊബൈല്‍ കയറ്റി അയക്കുന്നതില്‍ ഇന്ത്യയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസത്തില്‍ 21.4 ശതമാനത്തില്‍ നിന്ന് 28.3 മില്ല്യണ്‍ യൂനിറ്റ് ആയി മാറി. മൂന്ന് മടങ്ങ് വര്‍ധനവാണ് 4ജിയുടെ കാര്യത്തില്‍ നടന്നിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലഘട്ടത്തില്‍23.3 മില്ല്യണ്‍ യൂനിറ്റ്‌സ് ആയിരുന്നു. ആറ് ശതമാനമാണ് 2015 ഏപ്രില്‍ ജൂണ്‍ ആയപ്പോള്‍ വര്‍ധനവുണ്ടായത്.

സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിലെ ഈ വളര്‍ച്ച 4ജി സ്മാര്‍ട്ട് ഫോണുകളുടെ ആവശ്യകത വര്‍ധിപ്പിച്ചു. 4ജി ലഭ്യമാകുന്ന സംവിധാനങ്ങളുടെ കാര്യത്തിലും മൂന്ന് മടങ്ങ് വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളായ ഫല്‍പ്പ്കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍, ആമസോണ്‍ എന്നിവ ചൈനയിലേക്കുള്ള കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതലായും 4ജി സ്മാര്‍ട്ട് ഫോണുകളാണ് കയറ്റുമതി ചെയ്യുന്നത്.

4ജി സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് സാംസങിന്റെ ഫോണുകള്‍ക്കാണ്. ഇവയില്‍ സബ് യു എസ് ഡി 150 എല്‍ ടി ഇ മോഡലുകളായ ഗാലക്‌സി ഗ്രാന്‍ഡ് പ്രൈം, ജെടു എന്നിവക്കാണ് ആവശ്യക്കാരേറെ. സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ 24 ശതമാനം ഷെയറാണ് സാംസങിനുള്ളത്. തൊട്ടു പിന്നില്‍ മാക്രോമാക്‌സ്(16.7 ശതമാനം), ഇന്‍ഡെക്‌സ്(10.8 ശതമനം), ലെനോവൊ ഗ്രൂപ്പ്( ലേനോവോയും മോട്ടറോളയും) (95.5 ശതമാനം), ലാവ (4.7 ശതമാനം) എന്നിവയാണ്. നിലവില്‍ മാര്‍ക്കറ്റിലുള്ള ഒട്ടുമിക്ക ഫോണുകളും 4 ജി സംവിധാനമുള്ളവയാണ്. ഇവക്ക് വലിയ സ്‌ക്രീനും 200 ഡോളറില്‍ താഴെയല്ലാത്ത വിലയുമാണുള്ളതെന്ന് ഐ ഡി സി മാര്‍ക്കറ്റ് അനലിസ്റ്റ് ക്ലൈന്റ് ഡിവൈസെസ് ജയ്പാല്‍ സിംഗ് പറയുന്നു.

2015ന്റെ മൂന്നാം ഘട്ടമായപ്പോള്‍ ഹാന്‍ഡ്‌സെറ്റ് മാര്‍ക്കറ്റിലെ വളര്‍ച്ച രണ്ട് ശതമാനത്തില്‍ നിന്നും 73.6 മില്ല്യണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 72.4 മില്ല്യണ്‍ യൂനിറ്റ്‌സ് ആിരുന്നു. സാംസംഗിന് മാര്‍ക്കറ്റില്‍ 21.6ശതമാനം ഷെയറാണുള്ളത്. ആഭ്യന്തര മൊബൈല്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് 11.6 ശതമാനമായിരുന്നത് 11.8 ആക്കി ഉയര്‍ത്തി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.

ലാവയും കാര്‍ബണും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. യഥാക്രമം ഒമ്പതും 6.6 ശതമാനം ഷെയര്‍ ആണുള്ളത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും അവ നിറവേറ്റുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്‍ഡക്‌സ് ടെക്‌നോളജീസ് ബിസിനസ്സ് മേധാവി സഞ്ജയ് കുമാര്‍ കാലിറോണ പറയുന്നു.

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയില്‍ കുറവ് വന്നിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 49.1 മില്ല്യണ്‍ ആയിരുന്നത് ഈവര്‍ഷം 45.6 മില്ല്യണ്‍ ആയി കുറഞ്ഞു. വരും വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ ഡി സി റിസേര്‍ച്ച് മാനേജര്‍ കിരണ്‍ കുമാര്‍ പറയുന്നു.