തിരുവനന്തപുരം ഇന്‍ഫോസിസില്‍ ഓണാഘോഷത്തിന് തുടക്കമായി  

0

 തിരുവനന്തപുരം ഇന്‍ഫോസിസ് വികസന കേന്ദ്രത്തില്‍ വാര്‍ഷിക സാംസ്‌കാരിക പരിപാടിയായ 'ഉല്‍സവ്' ഓണാഘോഷത്തിന് തുടക്കമായി. 12 വര്‍ഷമായി തുടരുന്ന പരിപാടി ഒരാഴ്ച നീണ്ടു നില്‍ക്കും. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും അവതരിപ്പിച്ചു കൊണ്ടുള്ളതാണ് പരിപാടികള്‍.

കേന്ദ്രത്തിലെ അയ്യായിരത്തോളം ജീവനക്കാര്‍ക്കായി ശിങ്കാരിമേളം, അത്തപൂക്കളം, മാവേലി, ഓണപ്പാട്ട്, റാലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടായിരിക്കും ഓണത്തിന്റെ ആവേശം ഉണര്‍ത്തുക.

ഉല്‍സവ്, കേന്ദ്രത്തിന്റെ പ്രത്യേക പരിപാടിയാണെന്നും എല്ലാ ജീവനക്കാരെയും ഒരുമിച്ച് ചേര്‍ക്കുന്ന ആഘോഷമാണിതെന്നും കേന്ദ്ര മേധാവി സുനില്‍ ജോസ് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷം കൊണ്ട് പരിപാടി ശക്തമായി വളര്‍ന്നുവെന്നും ടീം വര്‍ക്കും മികവും അവതരിപ്പിക്കാനുള്ള മികച്ച അടിത്തറയായി പരിപാടി മാറിയെന്നും അദേഹം പറഞ്ഞു.