സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

0

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 2017-ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി വിനോദ് കണ്ണിമോളം ഒന്നാം സമ്മാനത്തിന് അര്‍ഹനായതായി പി.ആര്‍.ഡി സെക്രട്ടറി മനോജ് ജോഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

കോഴിക്കോട് മേരിക്കുന്ന് വലിയപൂനംപറമ്പില്‍ പൗര്‍ണ്ണമിയില്‍ അനൂപ് എന്‍.എം രണ്ടാം സ്ഥാനവും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വാഴയില്‍ പുത്തന്‍പുരയില്‍ സന്ദീപ് മാറാടി മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ജേതാക്കള്‍ക്ക് സമ്മാനിക്കും. പത്ത് പേര്‍ക്ക് 2,500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പ്രോത്സാഹന സമ്മാനം ലഭിക്കും. കണ്ണന്‍ എ.എസ് (അഴീക്കല്‍ക്കടവില്‍- എച്ച്, അഴീക്കല്‍ പി.ഒ, വൈപ്പിന്‍, കൊച്ചി - 682508), ജോഷി മഞ്ഞുമ്മല്‍ (ഹൗസ് നമ്പര്‍ - ടി.ആര്‍.എ -44, മഞ്ഞുമ്മല്‍ പി.ഒ, എറണാകുളം), നാസര്‍ രാജപുരം (പുഴക്കരയില്‍ ഹൗസ്, ചുളളിക്കര, പടിമുരത്ത് പി.ഒ, കാസര്‍കോഡ് പിന്‍. 671531), ശ്രീധരന്‍ വടക്കാഞ്ചേരി (സത്യാ ഡിജിറ്റല്‍ സ്റ്റുഡിയോ, വടക്കാഞ്ചേരി പി.ഒ, ഓട്ടുപാറ, തൃശ്ശൂര്‍), ഷാജി ഡേലൈറ്റ്, ഡേലൈറ്റ് സ്റ്റുഡിയോ, പാറ ജംഗ്ഷന്‍, നൂറനാട്, ആലപ്പുഴ 690504), മനോജ്.എ (മനോജ് നിവാസ്, പായംമുക്ക്, ഇരിട്ടി പി.ഒ 670703), ജി.സുധാകരന്‍ (ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍, പാതിരിക്കല്‍ പി.ഒ, പത്തനാപുരം), ജെ.ബി. ചേര്‍പ്പ് (വിളക്കത്തറ വീട്, വല്ലച്ചിറ പി.ഒ, തൃശ്ശൂര്‍ 680562), കെ.ബി. ഗിരീഷ് (കൊട്ടപ്പാടി ഹൗസ്, മാടായിക്കോണം പി.ഒ, മാപ്രാണം, തൃശ്ശൂര്‍ 680712), പി. മധുസൂദനന്‍ (ഔവര്‍നെസ്റ്റ്, സ്വാതി നഗര്‍, എസ്.ആര്‍.എ - 18, കണ്ണമ്മൂല, തിരുവനന്തപുരം 695011) എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഹരിതകേരളം സുന്ദരകേരളം എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ആകെ 264 പേര്‍ പങ്കെടുത്തു. 650 ചിത്രങ്ങള്‍ മത്സരത്തിന് ലഭിച്ചു. ആഗസ്റ്റ് 21 ന് വൈകിട്ട് അഞ്ചുമണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്രമുഖ സിനിമാട്ടോഗ്രാഫര്‍ അഴകപ്പന്‍ ചെയര്‍മാനും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്, മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2003 മുതലാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

Stories by TEAM YS MALAYALAM