പെന്‍ഷന്‍കാരുടെ പരാതികള്‍ സൗകര്യപ്രദമായ ട്രഷറികളില്‍ സമര്‍പ്പിക്കാം

0

ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്ന സ്റ്റേറ്റ് സര്‍വ്വീസ്/പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം, പെന്‍ഷന്‍ കുടിശ്ശികയുടെ ഒന്നാം ഘട്ട ഗഡുവിന്റെ വിതരണം എന്നിവ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും പെന്‍ഷന്‍കാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ സൗകര്യ പ്രദമായ ഏതു ട്രഷറിയിലും സമര്‍പ്പിക്കാമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. 

ഇത്തരം അപേക്ഷകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും, ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച ക്രമീകരണങ്ങളുടെ സംസ്ഥാനതല ചുമതല ട്രഷറി ഡയറക്ടറേറ്റിലെ പിംസ് സെക്ഷനായിരിക്കും. ബന്ധപ്പെടേണ്ട നംപര്‍ - 9496000192, 9496000399.