സോഷ്യല്‍ മീഡിയയില്‍ താരമായി അഖില 

0

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ഒരു ആനയാണ്. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ തിരുവാനൈകോവില്‍ എന്ന അമ്പലത്തിലെത്തിയ അഖില എന്ന ആനയാണ് മനുഷ്യരെപോലെയുള്ള പ്രവര്‍ത്തി ചെയ്ത് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കയ്യടിനേടുന്നത്. അമ്പലനടയിലെ മണ്ഡപത്തില്‍ മനുഷ്യനെപ്പോലെ കുത്തിയിരിക്കുന്ന ആനയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

അമ്പലനടയില്‍ നിന്നു നിന്ന് തളര്‍ന്നത് കൊണ്ടല്ല അഖില മണ്ഡപത്തില്‍ ഇരുന്നത്. അമ്പലത്തിന്റെ ആചാരമനുസരിച്ച് ഭഗവാനെ വണങ്ങിയാല്‍ പുറത്തേക്ക് ഇറങ്ങും മുമ്പ് അമ്പലത്തിന് പുറത്തുള്ള മണ്ഡപത്തില്‍ അല്‍പ്പനേരം ഇരിക്കണം. തെക്കേ ഇന്ത്യയില്‍ പല അമ്പങ്ങളിലും ഉള്ള ഈ ആചാരം പല ഭക്തരും ചെയ്യുന്നതു നോക്കി നിന്ന 35 വയസുകാരിയായ അഖില തന്റെ ഭക്തിയും ഭഗവാനോട് അര്‍പ്പിക്കുകയായിരുന്നു. എത്തിരാജന്‍ എന്നയാള്‍ ഒരു കൊല്ലം മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം വീണ്ടും പോസ്റ്റ് ചെയ്തപ്പോഴാണ് വൈറലായത്.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക