വൈകല്യങ്ങളെ തോല്‍പ്പിച്ച് ലിസി

0

ഒരു പ്രാദേശിക ടി.വി ചാനലിന് അഭിമുഖം നല്‍കുമ്പോള്‍ അത് തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ലിസി ഒരിക്കലും പ്രതീക്ഷിച്ചില്ല. ആ അഭിമുഖം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. 'ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീ' എന്ന തലക്കെട്ടോടെ.നിരവദി കമന്റുകള്‍ പിന്നാലെ വന്നു. 'ഭീകര ജീവി' എന്നൊക്കെയാണ് ചിലര്‍ വിളിച്ചത്. ആ വീഡിയോ ലിസി കാണുമ്പോള്‍ 4 മില്ല്യണ്‍ ആള്‍ക്കാര്‍ അത് കണ്ടിരുന്നു. 'ലിസി നിങ്ങള്‍ ഒരു കാര്യ ചെയ്യാമോ തലയില്‍ തോക്ക്‌വെച്ച് സ്വയം വെടിവച്ച് മരിക്കൂ' ഇതായിരുന്നു ഒരു കമന്റ്.

ലിസി വെലസ്‌ക്വസ് എന്നാണ് ഈ സ്ത്രീയുടെ പൂര്‍ണ്ണമായ പേര്. ലിസിക്ക് വളരെ അപൂര്‍വ്വമായ ഒരു രോഗം പിടിപെട്ടു. അവര്‍ക്ക് ഭാരം കൂടില്ല. അവരെക്കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് മാത്രമേ ലോകത്ത് ഈ രോഗമുള്ളൂ. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് പൂജ്യം ശതമാനമാണ്. കൊഴുപ്പ് സംഭരിക്കാനുള്ള കഴിവ് ആ ശരീരത്തിനില്ല. ഓരെ 15 മിനിട്ടിലും അവള്‍ക്ക് ആഹാരം കഴിക്കേണ്ടി വരുന്നു. ഇതുവരെ ഏറ്റവും കൂടിതല്‍ ഭാരം വന്നത് 29 കിലോ ഗ്രാം ആണ്. ലിസിയുടെ ഒരു കണ്ണിനും കാഴ്ചകുറവാണ്. എല്ലാവരും വെറുപ്പോടെ ഇവരെ കാണുമ്പോള്‍ ഈ രൂപം അവള്‍ക്കൊരു അനുഗ്രഹമാണ്. 'എനിക്ക് ഇഷ്ടമുള്ള ആഹാരം മതിയാവോളം എനിക്ക് കഴിക്കാം. തടിവക്കുമെന്ന് പേടിക്കണ്ടല്ലോ' ലിസി പറയുന്നു.

ലിസി ജനിച്ച സമയത്ത് അവള്‍ക്ക് സംസാരിക്കാനോ ഇഴയാനോ മറ്റ് കാര്യങ്ങല്‍ ചെയ്യാനോ സാധിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ അവളുടെ മാതാപിതാക്കള്‍ തളര്‍ന്നില്ല. അവരപ്ക്ക് കഴിയുന്ന രീതിയില്‍ നല്ലതുപോലെ വളര്‍ത്തി. അമ്മയാണ് തന്റെ ശക്തിയെന്ന് ലിസി പറയുന്നു. പൊതുതാനുള്ളശക്തി ലിസിക്ക് അവര്‍ പകര്‍ന്ന് നല്‍കി. അവള്‍ ആദ്യമായി സ്‌കൂളിലേക്ക് പോയപ്പോള്‍ ഒരു ആമയെ പോലെയാണ് തോന്നിച്ചത്. അവളുടെ ശരീരത്തെക്കാള്‍ വലുതായിരുന്നു തോളിലെ ബാഗ്. ആരും അവളോട് സംസാരിക്കില്ലായിരുന്നു.

ഒരിക്കല്‍ ലിസി തന്റെ മാതാപിതാക്കളോട് എന്താണ് തന്റെ കുറവെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു. 'മറ്റ് കുട്ടികളെക്കാള്‍ ചെറുതാണ് നീ. നിനക്ക് ഇങ്ങനെ ഒരു അസുഖമുണ്ട്. പക്ഷേ അതൊന്നും നിന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. നീ നിന്റെ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നടക്കണം. നീ എങ്ങനെയാണോ അതുപോലെ തന്നെ ഇനിയും തുടരുക.'

'എന്നെ ഞാനാക്കുന്നത്. എന്റെ ബാഹ്യസൗന്ദര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വിരൂപിയാണ്. രാവില എണീറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ സ്വയം വെറുത്തിരുന്നു. എന്റെ ജീവിതെ എന്റെ കയ്യിലാണെന്ന് ഞാന്‍ മനസിലാക്കി. ഒന്നുകുല്‍ ജീവിതം വളരെ നല്ലതാക്കണം. അല്ലെങ്കില്‍ മോശമാക്കണം. തീരുമാനം എന്റേതാണ്. പിന്നീട് എന്റെ ലക്ഷ്യങ്ങളെയും വിജയങ്ങളെയും ഞാനെന്റെ ആയുധമാക്കി മാറ്റി.'

ലിസി ഇപ്പോള്‍ ഒരു നല്ല പ്രാസംഗികയാണ്. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'ലിസി ബ്യൂട്ടിഫുള്‍' എന്ന പുസ്തകമാണ് ആദ്യം എഴുതിയത്. ഇതില്‍ തന്റെ അനുഭവങ്ങളും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും വിവരിക്കുന്നു. കുട്ടിക്കാലത്ത് അമ്മ തനിക്ക് വേണ്ടി എഴുതിയ ചില ലേഖനങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം ഒരുപാട് പേര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. 'ബീ ബ്യൂട്ടിഫുള്‍ ബീ യു' എന്ന പുസ്തകം സ്വയം ബഹുമാനം കുറഞ്ഞവര്‍ക്കുള്ള ഉപദേശമാണ്. തെറ്റായ ചിന്താഗതികള്‍, ധ്യാനം, ലക്ഷ്യങ്ങള്‍ ഉണ്ടാക്കുക എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.

അവരുടെ രണ്ടാമത്തെ എഡിറ്റോറിയല്‍ റിവ്യൂ ഇങ്ങനെയായിരുന്നു. 'സെലിബ്രിറ്റികളുടെ ഫോട്ടോകളും പ്ലാസ്റ്റ്ക് സര്‍ജറികളും നിറഞ്ഞ ലോകത്ത് ലിസി വെലസ്‌ക്വസ് ഒരു ഉന്മേഷം തരുന്ന ശക്തിയാണ്. എപ്പോഴെങ്കിലും ഒറ്റപ്പെട്ടിട്ടുള്ള, തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള അല്ലെങ്കില്‍ ഭയപ്പെട്ടിട്ടുള്ളവര്‍ക്ക് ഈ ജീവിതം വലിയൊരു പ്രചോദനമാണ്.

ഇപ്പോള്‍ ലിസി ഒരു ഡോക്യുമെന്ററി എടുക്കുകയാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള പ്രതിഷേധമാണിത്. ഇന് ആര്‍ക്കും ആരുടേയും വിമര്‍ശനങ്ങല്‍ കേട്ടുനില്‍ക്കേണ്ട അവസ്ഥ വരരുത്. ഞങ്ങള്‍ അവരുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ നാം വിഷമിക്കുമ്പോള്‍ ലോകത്തിന് മുന്നില്‍ ഒരു പ്രചോദനമായി ലിസി നില്‍ക്കുന്നു.