എട്ട് വഴിയോര കച്ചവടക്കാരില്‍നിന്നുള്ള പാഠങ്ങള്‍

എട്ട് വഴിയോര കച്ചവടക്കാരില്‍നിന്നുള്ള പാഠങ്ങള്‍

Saturday January 09, 2016,

3 min Read

രുചികരമായതും പുതിയ രീതിയിലുള്ളതുമായ സ്ട്രീറ്റ് ഫുഡുകളെക്കുറിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് ഞാന്‍ മുംബൈ നഗരത്തിലുടനീളം യാത്ര ചെയ്തത്. ചില കച്ചവടക്കാരില്‍നിന്നും അസാമാന്യമായ സൃഷ്ടി വൈഭവവും കണ്ടുപിടിത്തങ്ങളും കച്ചവട വൈഭവവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. പലരും അസാമാന്യമായ സംരംഭകത്വമാണ് തങ്ങളുടെ ബിസിനസില്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നെ സ്വാധീനിച്ച ചില സംഭവങ്ങള്‍ ചേര്‍ക്കുന്നു.

1. നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് ലോകത്തിന് കാണിച്ച് കൊടുക്കുക

ഡാനിയല്‍ ഡീസൂസ ബംഗലൂരുവിലെ ഷാരോണ്‍ ടീ സ്റ്റാളിന്റെ ഉടമസ്ഥനാണ്. എന്നാല്‍ മറ്റൊരു ടീസ്റ്റാള്‍ കൂടി തുടങ്ങാന്‍ ഇയാള്‍ തയ്യാറല്ല. എന്തുകൊണ്ട് സ്ഥിരമായി ഒരു തരത്തിലുള്ള ചായ മാത്രം വില്‍ക്കുന്നു എന്നായി ഡിസൂസയുടെ ചിന്ത. ചായയില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാനായിരുന്നു പിന്നീടുള്ള ശ്രമം. ഇന്ന് ഇന്ദിരാനഗറിലുള്ള ഷാരോണ്‍ ടീ സ്റ്റാള്‍ വിവിധ വെറൈറ്റികളിലുള്ള ചായകളുടെ ഒരു പാര്‍ലര്‍ തന്നെയാണ്. സംസ്ഥാനത്തുടനീളം നിന്നുള്ള രാഷ്ട്രീയക്കാരും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ ഡിസൂസയുടെ ടീ സ്റ്റാളില്‍ ചായകുടിക്കാനെത്തുന്നു. ഷാരോണ്‍ ടീ സ്റ്റാളിലെത്തിയ ചില പ്രമുഖരുടെ ചിത്രങ്ങളും ഈ ചെറിയ കടയ്ക്കുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

image


2. അപ്രതീക്ഷിതമായത് എന്തെങ്കിലും ചെയ്യുക.

ഒരു മോമോ കച്ചവടക്കാരി ചെയ്തത് അദ്ദേഹം പതിവായുണ്ടാക്കുന്ന വെള്ള നിറത്തിലുള്ള മോമോക്ക് പല നിറങ്ങള്‍ നല്‍കുകയെന്നതാണ്. നിറം നല്‍കാനായി പ്രകൃതിദത്ത ആഹാരസാധനങ്ങളുടെ നിറം തന്നെയാണ് ഉപയോഗിച്ചതും. അതായത് ബിറ്റ്‌റൂട്ട്, ക്യാരറ്റ്, ചീര എന്നിവ ചേര്‍ത്ത് മോമോക്ക് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കി. ഒരു ചെറിയ ഭാവനസൃഷ്ടി ഉപയോഗിക്കുന്നതിലൂടെ വളരെ വലിയ ഫലമാണ് ലഭിച്ചത്.

image


3. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും.

സൗത്ത് ഇന്‍ഡ്യയില്‍ പ്രശസ്തമായ സുന്‍ഡാല്‍ എന്ന ലഘുഭക്ഷണം വില്‍ക്കുന്ന കച്ചവടക്കാരന്റെ കഥയാണ് അടുത്തത്. വെള്ളക്കടല ഉപയോഗിച്ചാണ് ഇത് പാകം ചെയ്യുന്നത്. സുന്‍ഡാലിനെ എങ്ങനെ ഈര്‍പ്പമുള്ളതും ആവിയുടെ ചൂട് തട്ടി എപ്പോഴും ചൂടുള്ളതായി വിതരണം ചെയ്യാം എന്നതുമായി കച്ചവടക്കാരന്റെ ചിന്ത. താന്‍ വില്‍പനക്ക് കൊണ്ടുനടക്കുന്ന ഉന്തുവണ്ടിയില്‍ ഇത് വളരെ എളുപ്പത്തില്‍ സാധ്യമാകുന്നതല്ലെന്ന് അയാള്‍ മനസിലാക്കി. അതിന് ശേഷം തന്റെ വണ്ടിയില്‍ ഒരു കുടം വെള്ളവും ഒരു സ്റ്റൗവും വയ്ക്കാന്‍ സ്ഥലം കണ്ടെത്തി. തിളയ്ക്കുന്ന വെള്ളത്തില്‍നിന്നുള്ള പുക വണ്ടിയുടെ പ്ലാറ്റ്‌ഫോമിലുള്ള ചെറിയ സുഷിരങ്ങള്‍ വഴി കടനനുപോകും. ഒരു കസ്റ്റമര്‍ എത്തിയാല്‍ അയാള്‍ക്ക് ആവശ്യമുള്ള സുഡാല്‍ പ്ലാറ്റ്‌ഫോമിന്റെ സുഷിരത്തിന് മുകളിലേക്ക് വെയ്ക്കും. ഇത് ആവിതട്ടി ചൂടാകുകയും മാത്രമല്ല ഒരു ചെറിയ നനവും ഉണ്ടായിരിക്കുകയും ചെയ്യും. ഇതേ രീതിയില്‍ ചിക്കന്‍ സീഖ് കെബാബ് എച്ച് ആസ് ആര്‍ ലേഔട്ടിലെ മെയിന്‍ റോഡ് 27ലും പ്രവര്‍ത്തിക്കുന്നുണ്ട്.

image


4. കുറച്ച് വെറൈറ്റികള്‍: പകരം വെയ്ക്കാനില്ലാത്ത ഗുണനിലവാരം.

കുറച്ച് നാള്‍ മുമ്പ് ഞാന്‍ ബംഗലൂരുവിലെ പ്രശസ്തമായ ഗാന്ധി ബസാറില്‍ ഒരു പക്കോറ, ബജി കച്ചവടക്കാരനെ പരിചയപ്പെട്ടു. പച്ച കുരുമുളക് കൊണ്ടും ഉരുളക്കിഴങ്ങ്‌കൊണ്ടും, ക്യാപ്‌സിക്കം കൊണ്ടും വാഴപ്പഴം കൊണ്ടുമെല്ലാം തയ്യാറാക്കുന്ന വിവിധ വെറൈറ്റികളിലുള്ള ബജിയായിരുന്നു അദ്ദേഹം വില്‍പന നടത്തിയിരുന്നത്. അതേസമയം മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ 50 ശതമാനം റേറ്റ് കൂട്ടിയാണ് ബജിക്ക് ഇയാള്‍ വില ഈടാക്കിയിരുന്നത്. അതിന് കാരണവുമുണ്ട്. ഏറ്റവും നല്ല പച്ചക്കറികളാണ് ഇയാള്‍ ബജി നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നത്. എല്ലാ ബജിയും ഒരേ അളവിലുളളതും ശുദ്ധമായ പച്ചക്കറികള്‍ മാത്രംകൊണ്ട് തയ്യാറാക്കുന്നവയുമാണ്. മറ്റ് നിരവധി ബജിവില്‍പനക്കാര്‍ തെരുവിലുണ്ടെങ്കിലും അവരൊന്നും ഗുണനിലവാരമുള്ള സാധനങ്ങളല്ല ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ അടുത്ത് വില കൂടുതലാണെങ്കിലും എല്ലാവരും എത്തുന്നു.

image


5. സേവനം എപ്പൊഴും ഒരു ചെറു ചിരിയോടെ

രവിയുടെ ഗോപി വാനിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു ചെറു ചിരിയോടെ രവി എപ്പോഴുമുണ്ടാകും. ബംഗലൂരുവിലെ ബനാശങ്കരി ബി ഡി എ കോംപ്ലക്‌സിന്റെ ഒരു മൂലയിലാണ് രവി തന്റെ ഫുഡ് വാനിന് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. കുപിതരായി വരുന്ന കസ്റ്റമറെപോലും തന്റെ വിനയം നിറഞ്ഞെ പെരുമാറ്റവും ചിരിച്ച മുഖവും കൊണ്ട് രവി കൈയിലെടുക്കുന്നു. സേവന വിജയത്തിന്റെ ഉത്തമ ഉദാഹരണമാകുകയാണ് രവി.

image


6. നിലവിലുള്ള കാര്യങ്ങള്‍ തന്നെ പുതിയ രീതിയില്‍ പ്രയോഗിക്കുക

സൂപ്പ് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ളയിടങ്ങളില്‍ മാത്രമേ വിളമ്പാറുള്ളൂ എന്ന് ആരാണ് പറയുന്നത്? ദിവസവും വിവിധ കറിക്കൂട്ടുകള്‍ ചേര്‍ത്ത മൂന്ന് തരത്തിലുള്ള സൂപ്പുകളാണ് വല്ലാര്‍മതി വിതരണം ചെയ്യുന്നത്. തന്റെ ചെറിയ സൂപ്പ് വണ്ടിയിലാണ് സൂപ്പ് വിതരണം. ബംഗലൂരുവിലെ എച്ച് എസ് ആര്‍ ലേ ഔട്ടിലാണ് തന്റെ സൂപ്പ് വണ്ടിയുമായി വല്ലാര്‍മതി ദിവസവും എത്തുന്നത്. അതുപോലെ ലിറ്റില്‍ ഇറ്റലിയിലെ ഷെഫ് ആയ കുമാര്‍ ദിവസവും തന്റെ പിസ വാനുമായി തെരുവിലെത്താറുണ്ട്. വലിയ ആള്‍ക്കൂട്ടമാണ് ഇദ്ദേഹത്തിന്റെ വാനിന് ചുറ്റും കാണാറുള്ളത്. പിസയോടൊപ്പം ഗാര്‍ലിക് ബ്രെഡും ഇദ്ദേഹം വില്‍ക്കാറുണ്ട്.

7. യോഗ്യമായത് കണ്ടെത്തി അതില്‍ മികച്ചതാകാന്‍ നോക്കുക

ന്യൂട്രീഷ്യന്‍ വിദ്യാര്‍ഥിയാണ് രേവതി. തെരുവ് കടകളിലെ ഭക്ഷണം നിരവധി പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസിലാക്കിയ രേവതി പ്രത്യേക ചേരുവകളും ചെറുപയറും പാവയ്ക്കയുമെല്ലാം ചേര്‍ത്ത് പുതിയ വിഭവങ്ങള്‍ കണ്ടെത്തി. വിഭവങ്ങളുണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ മല്ലേശ്വരത്തുള്ള തന്റെ ചെറിയ ഭക്ഷണശാലയില്‍നിന്നുള്ളവ തന്നെയാണ്.

8. ആളുകള്‍ക്ക് ഇഷ്ടമുള്ളത് നല്‍കുക: കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെക്കുക.

കസ്റ്റമേഴ്‌സ് ഇഷ്ടപ്പെടുന്നത് ചെയ്യുക. ഗോവയില്‍ കൂടുതല്‍ പേരും ഇതാണ് ചെയ്യുന്നത്. അതായത് ഒരാളുടെ ജോലി അയാളുടെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പെട്ടെന്ന് തീര്‍ക്കുകയും അതിന് ശേഷം കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് സമയം പങ്കുവെച്ച് സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

എഴുത്തുകാരിയെക്കുറിച്ച്

ടാക്കിംഗ് സ്ട്രീറ്റ് എസ്സ സംരംഭത്തിന്റെ സി ഇ ഒയായ മഹീമ കപൂര്‍ ആണ് എഴുത്തുകാരി. ഇവര്‍ നേരത്തെ യുനിലിവറിലും ടാറ്റയിലും ജോലി ചെയ്തിട്ടുണ്ട്. ഐ ഐ എം ബാംഗലൂരുവിലും എസ് എസ് എസ് ഐ എച്ച് എല്ലിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്.