പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

Saturday April 29, 2017,

1 min Read

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുപ്പത് പേര്‍ക്കാണ് പ്രവേശനം. 

image


അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2017 മാര്‍ച്ച് ഒന്നിന് 21 - 37 വയസ്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയ പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ മെയ് അവസാനം നടത്തും. അപേക്ഷാ ഫോറത്തിന്റെ മാതൃക സ്ഥാപനത്തില്‍ നിന്നും നേരിട്ടും. ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും സംസ്ഥാനത്തെ നാല് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ നിന്നും, www.icsets.org നിന്നും ലഭിക്കും. www.icsets.org മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം.