ഗ്രാമീണ കരകൗശലത്തിന് വിപണി കണ്ടെത്തി ആരുഷി

0

ഉയരങ്ങള്‍ എത്തിപ്പിടിക്കാവുന്ന വിദേശ ജോലികള്‍ വിട്ട് ചെറിയ തോതിലുള്ള കരകൗശല ഡിസൈനിംഗ് ജോലികളില്‍ മുഴുകുകയായിരുന്നു ആരുഷി അഗര്‍വാള്‍. എല്ലാ ഇന്ത്യന്‍ പെണ്‍കുട്ടികളേയും പോലെ വീട്ടില്‍ മുത്തശ്ശിമാര്‍ തയ്യാറാക്കുന്ന ചെറിയ ചെറിയ കരകൗശല സാധനങ്ങളില്‍ തത്പരയായിരുന്നു. വളരെ ലളിതവും എന്നാല്‍ ഭംഗിയുള്ളതുമായ ഇത്തരം വസ്തുക്കളാണ് ആരുഷിയെ ാകര്‍ഷിച്ചത്. ഒരു സയന്‍ഡസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷിക്ക് അതുമായി ബന്ധപ്പെട്ട എന്‍ജിനിയറിഗോ മെഡിസിനോ പഠിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. കലയും, കരകൗശലവും, പുരാവസ്തുശാസ്ത്രവും ഒക്കെയായിരുന്നു താത്പര്യം. ഇതിനിടയിലാണ് ഡിസൈന്‍ കോഴ്‌സ് പഠിക്കുന്ന ഒരു കസിനെ കാണാനിടയായത്. ഇതാണ് ഈ മേഖലയിലേക്കുള്ള വാതിലുകള്‍ തുറന്നത്. ആരുഷി പൂനെയിലെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്നും പ്രോഡക്ട് ആന്‍ഡ് സര്‍വീസ് ഡിസൈന്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ ബിരുദാനന്തര ഹിരുദം നേടി. കോളജില്‍ നിന്നും പ്രാക്ടിക്കല്‍ പരിശീലനം നേടിക്കൊണ്ടിരുന്ന സമയത്ത് തന്നെ ദാനിഷ് കമ്പനിയില്‍ നിന്നും ആരുഷിക്ക് ജോലി വാഗ്ദാനം ലഭിച്ചു. തന്റെ വിസക്കായുള്ള കാത്തിരിപ്പിനിടയിലാണ് സത്താറ ആസ്ഥാനമായ ആദിവാസികള്‍ക്കായുള്ള വൊക്കേഷണല്‍ ട്രെയിനംഗി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളെ ആരുഷിയെ സ്വാധീനിച്ചത്. അവര്‍ക്ക് ആരുഷിയുടെ സഹായത്തോടെ അവരുടെ ഡിസൈനുകള്‍ മെച്ചപ്പെടുത്താനംു അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ആഗ്രഹമുണ്ടായിരുന്നു. ഇവര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ ആരുഷി തീരുമാനിച്ചു.

ഇതിലൂടെ അവള്‍ക്ക് മനസിലാക്കായ ഒരു വലിയ സത്യം മെഷീനുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ബോഗുകളും മറ്റ് ഉത്പന്നങ്ങളോടും കിടപിടിക്കാന്‍ തക്കതായിരുന്നു ആദിവാസി സ്ത്രീകള്‍ കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. മുബൈ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളില്‍ മികച്ചവ ഇവയായിരുന്നു.

ഇതിനിടയിലാണ് അവര്‍ നിര്‍മിച്ച പരമ്പരാഗത കോസടി(ചെറുമെത്ത) ആരുഷിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതാണ് പുതിയ സംരഭത്തിന് വഴിത്തിരവായത്. 2013 ലാണ് ആരുഷി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. വര്‍ഷങ്ങളായി അവളുടെ മനസിലുണ്ടായിരുന്ന മോഹമാണ് സംരഭത്തിലൂടെ സാക്ഷാത്കരിച്ചത്. പരമ്പരാഗത കരകൗശല വസ്തുക്കളിലൂടെ ആദിവാസി സ്ത്രീകള്‍ക്ക് ഒരു ജീവിതമാര്‍ഗവും ഇതിലൂടെ ലഭിച്ചു. ഒരു സ്ഥിരവരുമാനമാണ് ആദിവാസി സ്ത്രീകള്‍ക്ക് ഇതിലൂടെ ലഭിച്ചത്. സംരംഭത്തിന്റെ പ്രധാന സ്ഥാപക ആരുഷിയായിരുന്നു. ഇതിനുപുറമെ മനേജ്‌മെന്റ് ടീമില്‍ ആകാശ ദേവന്‍, ലറിക മാല്ലിയര്‍ എ്ന്നിങ്ങനെ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ലറിക സോഷ്യല്‍ മീഡിയ വഴിയുള്ള മാര്‍ക്കറ്റിംഗ് ആണ് കൈകാര്യം ചെയ്തിരുന്നത്. ആകാശ ഒരു ഡിസൈനര്‍ ആയിരുന്നു. ഉത്പന്നത്തിന്റെ നിര്‍മാണത്തിന് സഹായിക്കുകയംു പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ ചിത്രത്തുന്നല്‍, കോസടി, കേടുപാടുകള്‍ തുന്നിച്ചേര്‍ക്കല്‍ എന്നിവയായിരുന്നു. ഇതില്‍ രണ്ടോ മൂന്നോ സ്റ്റാന്‍ഡോര്‍ഡ് ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു. വ്ത്യസ്ത പുലര്‍ത്തുന്ന ഇവക്ക് ആവശ്യക്കാരും ഏറെയായിരുന്നു. നെതര്‍ലാന്റ് ആസ്ഥാനമായ ഇ കോമേഴ്‌സ് പോര്‍ട്ടലായ ദ പെയര്‍ലേഡീസ് ഡോട്ട് കോം ആയിരുന്ന് മികച്ച ഉപഭോക്താക്കള്‍. കോസടി ഉപയോഗിച്ചുള്ള കൈകൊണ്ട് നിര്‍മിച്ച യോഗ ബാഗുകളാണ് ഇവര്‍ കൂടുതലായി ആവശ്യപ്പെട്ടിരുന്നത്.

ആരുഷി തന്റെ സമയത്തിന്റെ ഏറിയ പങ്കും ഇവര്‍ക്കായി മാത്രം ചിലവഴിച്ചു. ്‌വരുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ക്ലാസ്സുകള്‍ എടുക്കുകകയും അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയും ചെയ്തു. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതായിരുന്നു അവള്‍ നേരിട്ട വലിയ വെല്ലുവിളികളില്‍ ഒന്ന്. ഒരു വര്‍ഷത്തിനുശേഷം മുംബൈയിലെ മൂന്നിടങ്ങളിലാണ് ഈ സംരംഭത്തിന്റെ യൂനിറ്റുകള്‍ പ്രവര്‍ത്തിിക്കുന്നത്. ആരുഷി തന്റെ സമയം മൂന്നാക്കി വിഭജിച്ചാണ് ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്.

പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം ആധുനികതയും കൂട്ടികലര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ഉപഭോക്താക്കള്‍ക്കളുടെ ആവശ്യം മനസിലാക്കി ഗുണമേന്മയും ഭംഗിയും ഉറപ്പുനല്‍കിയാണ് ഉത്പന്നങ്ങള്‍ നല്‍കുന്നത്.

ടീമിന്റെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു ആരുഷിയുടെ അടുത്ത ലക്ഷ്യം. 2015 കഴിയുമ്പോഴേക്കും 40 സ്ത്രീകള്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കാനുണ്ടാകണമെന്നാണ് ആരുഷിയുടെ ആഗ്രഹം.