എന്റെ ജീവിതം മാറ്റിമറിച്ച ആ ഒരു കാര്യം

എന്റെ ജീവിതം മാറ്റിമറിച്ച ആ ഒരു കാര്യം

Tuesday March 15, 2016,

2 min Read


എന്റെ ജീവിതം ഏതൊക്കയോ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു മാറ്റം ഞാന്‍ ആഗ്രഹിച്ചിരുന്നു.

2002 മിക്കവാറും പേര്‍ക്ക് അത്ര നല്ല അനുഭവമല്ല നല്‍കിയത്. എന്നാല്‍ ഞാന്‍ അവരെയൊന്നും ശ്രദ്ധിച്ചില്ല. ഞാന്‍ വളരെ നിരാശനായിരുന്നു. ഞാന്‍ വെറും പൂജ്യത്തില്‍ എത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ചില വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ വിജയങ്ങളെ ഞാന്‍ പാഴാക്കിക്കളഞ്ഞു. എല്ലാം നഷ്ടപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. പുറത്തേക്കിറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചപ്പോഴാണ് ഡിപ്രഷന്‍ എന്നെ പിടികൂടിയത്.

image


ഡിപ്രഷന്‍ എന്നത് വിഷാദരോഗമല്ല. തന്നോടു തന്നെയോ മറ്റുള്ളവരെ കാണുമ്പോഴോ ഉണ്ടാകുന്ന പരിഭ്രമമല്ല അത്.

എനിക്ക് കിടക്കയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. കാര്യങ്ങള്‍ ഇത്രയും വഷളാകുമ്പോള്‍ എല്ലാവരും പ്രയത്‌നിക്കുന്നത് എന്തിനാണ്. എന്തുകൊണ്ടാണ് എനിക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്തത്. എന്തുകൊണ്ടാണ് എന്റെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്തത്. എനിക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്.

ഇതെല്ലാം ആലോചിച്ച ശേഷം ഞാന്‍ കിടക്കയിലേക്ക് തിരികെ പോകും.

ഞാന്‍ ആന്റിഡിപ്രസന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഡിപ്രഷന്‍ കമ്പനിയിലെ ജീവനക്കാരന്‍ എന്നോട് പറഞ്ഞു,'ഡിപ്രഷന്‍ നിര്‍ണ്ണയിക്കാന്‍ കുറഞ്ഞത് 8 വര്‍ഷമെങ്കിലും വേണ്ടി വരും.' അതൊന്നും എനിക്കറിയില്ലായിരുന്നു. ഇത് ഫലപ്രദമാകുന്നില്ല എന്നു മാത്രം എനിക്കറിയാമായിരുന്നു. എനിക്കുണ്ടായ മാറ്റം 'ചൂസ് യുവര്‍സെല്‍ഫ്‌സ്' എന്ന പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു മാറ്റം കൊണ്ടു വരുന്നതെങ്ങനെ എന്ന് എനിക്കറിയില്ല. എനിക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ പുസ്തകം എഴുതിയത്.

ഇതിനെല്ലാം മുമ്പ് എനിക്കൊരു ജീവിതം കടമെടുക്കണമായിരുന്നു. എനിക്ക് ഒരുപാട് ജീവിതങ്ങള്‍ പഠിക്കണമായിരുന്നു.

പുസ്തകങ്ങള്‍ വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു പുസ്തകം വായിക്കുമ്പോള്‍ 200400 പേജുകളില്‍ നിന്ന് മറ്റൊരാളുടെ ജീവിതം നമുക്ക് നന്നായി മനസ്സിനാക്കാന്‍ കഴിയും. എന്നാല്‍ എനിക്ക് അവരുടെ ജീവിതം പകര്‍ത്താന്‍ സാധിക്കില്ല. അതു മനസ്സിലാക്കാന്‍ മാത്രമേ കഴിയുള്ളു.

നല്ല എഴുത്തുകാരുടെ കൃതികളിലേക്ക് നമുക്ക് ആഴത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

അതിജീവനത്തിനായി അവര്‍ തിരഞ്ഞെടുത്ത വഴികള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അവര്‍ ചെയ്ത ഓരോ പ്രവര്‍ത്തിയും ഞാന്‍ മനസ്സിലാക്കി. പുറത്തേക്കിറങ്ങാനും, ചിരിക്കാനും, ജീവിത വിജയം നേടാനും ഇത് എന്നെ സഹായിച്ചു. പുസ്തകങ്ങളായിരുന്നു എന്റെ ആന്റിഡിപ്രസന്റുകള്‍. അവ എനിക്ക് പുതിയ ആശയങ്ങള്‍ സമ്മാനിച്ചു. ഈ ആശയങ്ങള്‍ പുത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തെളിച്ചു. പുതിയ ആള്‍ക്കാര്‍, പുതിയ അവസരങ്ങള്‍, പുതിയ ജീവിതം. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. യാഥാര്‍ത്ഥ്യങ്ങളെ ഞാന്‍ വിസ്മരിച്ചു. ഒരു പുസ്തകം വായിക്കുമ്പോള്‍ ആവേശം തോന്നുന്നെങ്കില്‍ എനിക്ക് അതിന്റെ എഴുത്തുകാരനെ കാണാന്‍ ആഗ്രഹമുണ്ടാകും. ഇപ്പോള്‍ ഞാന്‍ അവരുമായി സംസാരിച്ച് എന്റെ ജീവിതം തിരിച്ചു പിടിക്കാനായി അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നെ സഹായിച്ചതുപോലെ മറ്റൊരാളുടെ ജീവിതവും അതുവഴി നേരെയാകാം.

താഴെ പറയുന്ന എല്ലാ പുസ്തകങ്ങള്‍ക്കും ഈ സവിശേഷതകളുണ്ട്:

• എന്റെ ജീവിതം രക്ഷിക്കാന്‍ അവ എന്നെ സഹായിച്ചു ('ആമി'ക്ക് നന്ദി)

• വായിക്കാന്‍ രസകരവും എളുപ്പവുമാണ്. ജെയിംസ് രോയിസിന്റെ 'യൂളിസിസ്' വായിക്കാന്‍ ഞാന്‍ ആരോടും പറയില്ല. അത് ബോറിങ്ങാണ്.

• നന്നായി എഴുതിയിട്ടുള്ള പുസ്തകങ്ങളായിരിക്കണം. നിങ്ങള്‍ക്ക് അതുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ല എങ്കില്‍ നിങ്ങളുടെ ജീവിതത്തിലേക്ക് അത് പകര്‍ത്താന്‍ സാധിക്കുകയില്ല.

• ഏതുതരം പുസ്തകമായാലും അതിന് നിങ്ങളുടെ ജീവിതം മാറ്റാന്‍ സാധിക്കണം.

ഈ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയതിനു ശേഷം എന്റെ ജീവിതത്തില്‍ വളരെ വലിയ മാറ്റമാണ് ഉണ്ടായത്. ഇവയെല്ലാം രചിച്ചത് മഹാന്മരായ കഥാകാരന്മാരാണ്. അതുകൊണ്ടു തന്നെ എനിക്ക് അവര്‍ ഏറെ പ്രിയപ്പെട്ടവരാണ്. ഇവരോടെല്ലാം സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ അവരുടെ ജീവിതം കടമെടുത്തു. ഇപ്പോള്‍ അത് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നു. 

    Share on
    close