പൊള്ളുന്ന ചൂടിന് ആശ്വാസമായി കുറഞ്ഞ ചെലവില്‍ വായു ഹൈബ്രിഡ് ചില്ലര്‍

0

കൊടും ചൂടില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായാണ് വായു ഹൈബ്രിഡ് ചില്ലറുമായി പ്രണവ് മോക്ഷമറും പ്രിയങ്ക മോക്ഷമറും എത്തിയത്. അത്യുഷ്ണത്തില്‍ എ സി ഇല്ലാത്ത ജീവിക്കാന്‍ വളരെ പ്രയാസമാണ്. എ സി ഇല്ലാത്ത വീടുകളും വിരളമാണ്.ഒരു മണിക്കൂറില്‍ ഏകദേശം 2400 വാട്ട് കറന്റ് ആണ് എ സിയുടെ ഉപയോഗം കൊണ്ടുണ്ടാകുന്നത്. എന്നാല്‍ വായു ഹൈബ്രിഡ് ചില്ലര്‍ ഉപയോഗിക്കുമ്പോള്‍ അത്രയും ഭീമമായ തുക കറന്റ് ബില്ലായി അടക്കേണ്ടിവരുന്നില്ലെന്നാണ് പ്രത്യേകത. 5000 രൂപ എ സിക്ക് അടക്കേണ്ടി വരുമ്പോള്‍ ഇതിന് 500 രൂപ അടച്ചാല്‍ മതിയാകും.

2014 ഒക്ടോബറിലാണ് വായു ഹൈബ്രിഡ് ചില്ലര്‍ മധ്യപ്രദേശ് പ്രധാനമന്ത്രിയുടേയും രാജസ്ഥാന്‍പ്രധാനമന്ത്രിയുടേയും അനുമതിയോടെ പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ചു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വായു വിപണിയില്‍ എത്തിച്ചത്. മധ്യപ്രദേശ് സംസ്ഥാന ഗവണ്‍മെന്റിന്റെ കൊളാറ്ററല്‍ ഫ്രീ സിജിറ്റി എം എസ് ഇ സ്‌കിം വഴി ഒരു കോടി രൂപയാണ് ഇന്‍ഡോറിലെ കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്. ഇത് ആദ്യത്തെ മുതല്‍ മുടക്കായിരുന്നു. ഇന്നു വായു ഹൈബ്രിഡ് ചില്ലറിന് ആവശ്യക്കാര്‍ ഏറെയാണ്. മധ്യപ്രദേശ്,ചത്തീസ്ഘട്ട്, മഹാരാഷ്ട്ര, ഡല്‍ഹി,ഹരിയാന,ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വായുവിന് ധാരാളം ഉപഭോക്താക്കളുണ്ട്.

വായു ഹൈബ്രിഡ് ചില്ലര്‍ അന്തരീക്ഷത്തിലെ ഊഷ്മാവിനെ ഒരു സന്തുലിതാവസ്ഥയില്‍ എത്തിക്കുന്നു. എ സി പോലെ കുറച്ചു സമയം കഴിയുമ്പോള്‍ തണുത്തു വിറങ്ങലിക്കുന്ന അവസ്ഥയുണ്ടാകുന്നില്ല. പ്രണവും പ്രിയങ്കയും കുറച്ചു ശാസ്ത്രഞ്ജന്‍മാരുടേയും സയന്‍സ് പ്രൊഫസര്‍മാരുടേയും മുന്നില്‍ വായു ഹൈബ്രിഡ് ചില്ലറിനെക്കുറിച്ചവതരിപ്പിച്ചപ്പോള്‍ തെര്‍മോഡയനാമിക്ക് സിദ്ധാന്തങ്ങളെ ഒന്നും തന്നെ ഈ ഉപകരണം അനുകരിക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതു പ്രിയങ്കയിലും പ്രണവിലും വളരെയധികം വിഷമം ഉണ്ടാക്കി. 

യഥാര്‍ത്ഥത്തില്‍ വായു ചില്ലര്‍ ഓണ്‍ ആകുമ്പോള്‍ കംപ്രസര്‍ ഓണ്‍ ആകുകയും റഫ്രിജിറേറ്ററിലെ കൂളിങ്ങ് കോയില്‍ അതിലെ വെള്ളത്തെ തണുപ്പിക്കുകയും ആ വെള്ളത്തെ പമ്പ് ഉപയേഗിച്ചു മെഷീനിന്റെ പാടില്‍ എത്തിക്കുന്നു. പുറത്തുള്ള ചുടുകാറ്റിനെ വലിച്ചെടുത്തു തണുപ്പിക്കുന്നു. ഈ തണുത്ത കാറ്റിനെ ഒരു മെഷീന്‍ ഫാന്‍ ഉപയോഗിച്ചു പുറത്തേക്കു വിടുന്നു.

പ്രണവ് തന്റെ ഓഫീസ് സ്വന്തം വീട്ടിലായിരുന്നു നടത്തിയിരുന്നത്. 2010ലെ ഒരു വേനല്‍ കാലത്തു ഭീമമായൊരു തുക കറന്റ് ബില്ലു വന്നപ്പോള്‍ അച്ഛന്‍ വഴക്കു പറഞ്ഞു. അപ്പോഴാണ് പ്രണവ് ശ്രദ്ധിച്ചത് എസിയിലുള്ള ചില ഘടകങ്ങള്‍ കൂളറിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നു എന്നത്. അപ്പോള്‍ ഈ കൂളറില്‍ ഒരു കംബ്രസറും കൂടെ ഘടിപ്പിച്ചാല്‍ കുറഞ്ഞ വൈദ്യുതിയല്‍ പ്രവര്‍ത്തിക്കും എന്നത്. ഇങ്ങനെയാണ് വായൂ ഹൈബ്രിഡ് ചില്ലറിനു രൂപം നല്‍കിയത്. ഇപ്പോള്‍ വായുവിന്റെ പുതിയൊരു ഉത്പന്നം വിപണിയില്‍ എത്തിയിട്ടുണ്ട്. വായു മിഗ് 24, ഇതിന് 1000 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ 800 വാട്ട് വൈദ്യുതി ഉപയോഗിച്ചു തണുപ്പിക്കാനുള്ള കഴിവുണ്ട്. പ്രണവും പ്രിയങ്കയും തങ്ങളുടെ ബിസിനസ്സ് ഇന്ത്യക്ക് പുറത്ത് യു എ ഇ, മെക്‌സികോ , ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപ്പിക്കാനുള്ള തീരുമാനത്തിലാണ്.