916 ഹാള്‍മാര്‍ക്ക് സ്വര്‍ണതട്ടിപ്പിന്റെ കഥകള്‍ പുറത്ത്‌

PHOTOGRIDVIDEO+ 

916 ഹാള്‍മാര്‍ക്ക് സ്വര്‍ണതട്ടിപ്പിന്റെ കഥകള്‍ പുറത്ത്‌

Friday September 09, 2016,

2 min Read

സ്വര്‍ണ്ണാഭരണ നിര്‍മ്മാണവും പ്യൂരിറ്റി പരിശോധനയും വന്‍കിട ജ്വല്ലറി ഗ്രൂപ്പുകള്‍(വ്യാപാരികള്‍)നേരിട്ടാക്കിയതോടെ സംസ്ഥാനത്ത് 916 ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണ്ണത്തിന്റെ പേരില്‍ ദിനംപ്രതി നടക്കുന്നത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. സ്വകാര്യ പരിശോധന കേന്ദ്രങ്ങളില്‍ പ്യൂരിറ്റി പരിശോധിക്കാന്‍ അംഗീകാരം നല്‍കിയിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തെ മറയാക്കിയാണ് ഭൂരിഭാഗം ജ്വല്ലറികളില്‍ 916 തട്ടിപ്പരങ്ങേറുന്നത്. സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നിയന്ത്രിക്കുന്ന പ്രമുഖ സംഘടനയിലെ പിളര്‍പ്പോടെയാണ് പ്യൂരിറ്റി കുറഞ്ഞ സ്വര്‍ണ്ണവില്‍പ്പന സംസ്ഥാനത്ത് വ്യാപകമെന്ന കണ്ടെത്തല്‍ പുറത്തുവന്നത്. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്താമെന്നാവശ്യപ്പെട്ടു കൊണ്ട് ലോക് ജന ശക്തി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ രമ ജോര്‍ജ് കേന്ദ്ര മന്ത്രി രംവിലാസ് പാസ്വാന് നിവേദനം നല്‍കി.

image


ചില ജ്വല്ലറികളില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണം വില്‍ക്കാന്‍ മറ്റ് കടകളിലെത്തുന്ന ഉപഭോക്താക്കളാണ് ബി ഐ എസ് സംവിധാനത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ഹാള്‍മാര്‍ക്കിംഗ് തട്ടിപ്പിനിരയായി പണം നഷ്ടപെടുന്നവരിലധികവും. രാജ്യത്ത് 369 ഹാള്‍മാര്‍ക്കിംഗ് പരിശോധനകേന്ദ്രങ്ങള്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്.കേരളത്തില്‍ 42 ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ക്ക് അംഗീകാരമുള്ളതായാണ് ബി ഐ എസ് തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.എന്നാല്‍ തൃശൂരിലും കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമായി നൂറിലധികം ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.ഒരേ സ്ഥാപനത്തിന്റെ ലൈസന്‍സുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇവയിലധികവും.

സംസ്ഥാനത്ത് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. ഇതാണ് തട്ടിപ്പിന് മറയാകുന്നതും. മൊത്തവ്യാപാരികളുടെ നിര്‍ദ്ദേശപ്രകാരമുള്ള ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ മാത്രമാണ് ചെറുകിട ജ്വല്ലറികളുടെ പ്യൂരിറ്റി പരിശോധനകളും നടക്കുന്നത്.

സംസ്ഥാനത്ത് പതിനായിരത്തിലധികം ജ്വല്ലറികളാണ് ഉള്ളത്.ഇവയില്‍ പകുതിയിലധികവും 916എന്ന പേരിലാല്‍ പ്രവര്‍ത്തിച്ചാണ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്.ഇവയില്‍ 2000ല്‍ താഴെ കടകള്‍ക്ക് മാത്രമെ അംഗീകാരമുള്ളുവെന്നാണ് കണക്കുകള്‍. നേരത്തെ 916 അംഗീകാരത്തിനായി ജനസാന്ദ്രതയനുസരിച്ച് 5,000-10,000-20,0000 എന്ന നിരക്കിലായിരുന്നു പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തിരിച്ച് സ്വര്‍ണ്ണകടകളുടെ ലൈസന്‍സ് ഫീസ് നിരക്ക്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടക്കാലത്ത് വകുപ്പിന്റെ ചുമതലക്കാരനായിരുന്ന മന്ത്രിയായിരുന്ന പ്രൊ.കെ.വി.തോമസിന്റെ കാലത്ത്് ഇത് പകുതിയാക്കി കുറച്ച് നല്‍കിയിരുന്നു. കൂടുതല്‍ വ്യാപാരസ്ഥാപനങ്ങളെ 916 സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്താനായാണ് അന്ന് നിരക്ക് കുറച്ച് നല്‍കിയത്.

അടുത്തിടെ സംസ്ഥാനത്ത് 916എന്ന പേരില്‍ വ്യാജസ്വര്‍ണ്ണവില്‍പ്പന വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു.ഇത് സംബന്ദിച്ച് നടത്തിയ അന്വേക്ഷണത്തില്‍ വ്യാപക ക്രമക്കേടുകളാണ് അധികൃതര്‍ കണ്ടെത്തിയത്.നിര്‍മ്മാണവും പ്യൂരിറ്റി പരിശോധനയും സ്വര്‍ണ്ണ വ്യാപാരികള്‍ തന്നെ ചെയ്തുതുടങ്ങിയതോടെയാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കി വാങ്ങുന്ന സ്വര്‍ണ്ണത്തിനും പരിശുദ്ധി ഇല്ലാതായത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഹാള്‍മാര്‍ക്കിംഗ് സ്ഥാപനങ്ങള്‍ തുറന്നാല്‍ മാത്രമെ ഇതിന് പരിഹാരമുണ്ടാകുവെന്നാണ് വിദഗ്ഗരുടെ അഭിപ്രായം.

ഹാള്‍മാര്‍ക്ക് തട്ടിപ്പു തടയുന്നതിനായി കേരളത്തില്‍ പരിശോധന ലാബ് തുടങ്ങണമെന്ന് ലൊക് ജനശക്തി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ രമാ ജോര്‍ജ്ജ് മന്ത്രി രാംവിലാസ് പാസ്വാനോട് ആവശ്യപ്പെട്ടു..പലയിടത്തും 916 എന്നപേരില്‍ വ്യാജ സ്വര്‍ണ്ണം വിറ്റഴിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ മറ്റിടങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും രമ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാവശ്യപ്പെട്ടു.