എല്ലാവര്‍ക്കും വിദ്യാഭ്യാസം; ഖാന്‍ അക്കാദമിയെ പിന്തുണച്ച് രത്തന്‍ ടാറ്റ

0

വളരെ പ്രശസ്തമായ ഖാന്‍ അക്കാദമിയും റ്റാറ്റ ട്രസ്റ്റും ചേര്‍ന്ന് വളരെ പ്രത്യേകതയുള്ളതും സൗജന്യമായി ലഭിക്കുനനതുമായ ഓണ്‍ലൈന്‍ കണ്ടന്റ് ടൈലര്‍ ഇന്ത്യക്ക് വേണ്ടി നിര്‍മിച്ചു. അനേകം മില്യന്‍ ഡോളറുകളുടെ ഈ ഉടമ്പടിക്ക് ഇന്ത്യന്‍ അധ്യാപകരെ മാത്രമല്ല തിരഞ്ഞെടുക്കുന്നത്, മറിച്ച് ഇന്ത്യന്‍ ഭാഷകളില്‍, പ്രധാനമായും എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി കണ്ടന്റുകള്‍ തയ്യാറാക്കുകയും ചെയ്യുന്നു.

ഇന്ത്യയിലുടനീളമുള്ള കണ്ടന്റ് ഡെവലപോഴ്‌സ്, സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാഭ്യാസം നേടാനാകാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം വിദ്യാഭ്യാസ മേഖലയില്‍ വളരെ സാധ്യതയുള്ള വിപ്ലവമാണ് യുവര്‍ സ്റ്റോറിയിലൂടെ കാണുന്നത്.

മാത്രമല്ല ക്രമേണ ഇന്ത്യയിലെ മള്‍ട്ടി ബില്യന്‍ ഡോളര്‍ വ്യവസായ മേഖലക്ക് സുതാര്യതയും സാധ്യമായതുമായ ഒരു മാധ്യമവും ആകുകയാണ്.

ഖാന്‍ അക്കാദമിയുടെ സ്ഥാപകനായ സല്‍മാന്‍ ഖാന്റെ വാക്കുകള്‍ ഇങ്ങനെ: എല്ലാവര്‍ക്കും എല്ലായിടത്തും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുക എന്നതിനായി വളരെ തുറന്ന മനസോടെയാണ് ഇന്ത്യയില്‍ എഡ്യൂക്കേഷന്‍ ടെക് സ്റ്റാര്‍ട് അപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ പ്രധാന ആകര്‍ഷണം ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ചിലവ് കുറഞ്ഞ തരത്തില്‍ ലഭ്യമാകുമെന്നതാണ്. അധ്യാപകര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതുമായി ലക്ഷ്യമിട്ട് പല സ്‌കൂളുകളിലും ഖാന്‍ അക്കാദമി പൈലറ്റ് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. പഠിപ്പിക്കാന്‍ ആഗ്രഹമുള്ളതും ജനങ്ങളുടെ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള പ്രൊഷണലുകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനവും ഗുണനിലവാരവും വളരെ ബുദ്ധിമുട്ടുള്ളതാണ്. ഖാന്‍ അക്കാദമിയുടെ ശിക്ഷണ പരിശീലനരീതി അധ്യാപകരെ മാറ്റാന്‍ ഉദ്ദേശിച്ചുള്ളതും കുട്ടികള്‍ക്ക് അധിക സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍വേണ്ടി അവരുടെ ജോലി എളുപ്പമാക്കുകയും ചെയ്യുക എന്നതാണ്.

രത്തന്‍ റ്റാറ്റയുടെ വാക്കുകള്‍ ഇങ്ങനെ: ഖാനും അദ്ദേഹത്തിന്റെ സമീപനും വളരെ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. നിരക്ഷരരെ സാക്ഷരതയിലേക്ക് മാറ്റുക മാത്രമല്ല മറിച്ച് ഏതൊരാള്‍ക്കും എവിടെവെച്ച് ഏത് സമയത്തും അറിവ് നല്‍കുക കൂടി ചെയ്യുന്നു. ഈ മാതൃക റ്റാറ്റ ട്രസ്റ്റിന് 109 ബില്യന്‍ ഡോളറിന്റെ ക്രമാനുഗത വളര്‍ച്ചക്ക് ആക്കം കൂട്ടും.

തനിക്ക് ഈ പാര്‍ട്‌നര്‍ഷിപ്പ് ഇന്ത്യക്കാരനെന്ന നിലയിലും ഭൂമിയിലെ ഒരു മനുഷ്യനെന്ന നിലയിലും വളരെ വലിയ അനുഗ്രഹമാണ്. താനിതിനെ വരാനിരിക്കുന്ന തലമുറക്ക് സമ്മാനിക്കാന്‍ കഴിയുന്ന ഒരു മാറ്റത്തിലേക്കുള്ള പാതയായാണ് കാണുന്നത് രത്തന്‍ റ്റാറ്റ പറയുന്നു.

ഖാന്‍ എന്ന ആളിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ക്കായി പറയുകയാണെങ്കില്‍ അദ്ദേഹം എം ഐ ടിയില്‍നിന്നും ഹാര്‍വാര്‍ഡില്‍നിന്നുമെല്ലാം ബിരുദം നേടിയിട്ടുള്ള ആളാണ്. മുമ്പ് ഒരു ഹെഡ്ജ് ഫണ്ട് അനലിസ്റ്റ് കൂടിയായിരുന്നു. അദ്ദേഹം ആണ് ഈ അക്കാദമിക്ക് രൂപം നല്‍കിയത്. തന്റെ കസിനെ പഠിപ്പിക്കാനായി ഇദ്ദേഹം ഒരു വീഡിയോ നിര്‍മിച്ചു. അതിന്‌ശേഷം നിരവധി കസിനുകളാണ് ഇത്തരം സഹായം ആവശ്യപ്പെടുകയും കൂടുതല്‍ വീഡിയോകള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത്. വീഡിയോകളെല്ലാം തന്നെ അദ്ദേഹം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രമേണെ യു എസില്‍നിന്ന് മാത്രമല്ല, പലയിടത്തുനിന്നായി അദ്ദേഹത്തിന് കത്തുകള്‍ ലഭിക്കാന്‍ തുടങ്ങി.അദ്ദേഹത്തിന്റെ ക്ലാസുകള്‍ എങ്ങനെ അവരെ ഗണിതം പഠിക്കാന്‍ സഹായിച്ചെന്നും അല്ലെങ്കില്‍ കോളജില്‍ തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാന്‍ കഴിഞ്ഞുവെന്നുമെല്ലാം വിശദീകരിച്ചായിരുന്നു കത്ത്. ഇത് വളരെ വൈകാതെ തന്നെ ഇത്തരത്തിലുള്ള സാധ്യതയുടെ ആവശ്യകതയെക്കുറിച്ച് മനസിലാക്കുന്നത് സഹായിച്ചു. ഖാന്‍ അക്കാദമിക്ക് 2700 ഓളം വരുന്ന പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഗണിതം, ശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെപ്പറ്റി സൗജന്യമായി കാണാന്‍ കഴിയുന്ന വീഡിയോകള്‍ ഉണ്ട്. ഖാന്‍ അക്കാദമി പ്രധാനമായും ഇംഗ്ലീഷിലാണ് പാഠങ്ങള്‍ പറഞ്ഞുകൊടുക്കാറുള്ളത്. എന്നാല്‍ വളരെ വലിയ ജനസംഖ്യയും ആവശ്യകതയുമുള്ള ഇന്ത്യ പോലുള്ള രാജ്യത്തിലെ സാധ്യത വളരെ വലുതാണ്. തന്റെ കുടുംബത്തിന്റെ വേരുകള്‍ അവിടെയാണ്. അതുകൊണ്ട് തന്നെ ഇത് തന്റെ ഹൃദയത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു. സംസാരിക്കുന്നതിനിടയില്‍ കുറച്ച് ദിവസം മുമ്പ് കുടങ്ങിയ ഖാന്‍ അക്കാദമിയുടെ ഹിന്ദി ശാഖയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ഇത് ഒരു ഐസ്ബര്‍ഗിന്റെ മുകള്‍വശം മാത്രമാണ്. അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിനെ ഒരു ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ആയി കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഈ പാര്‍ട്‌നര്‍ഷിപ്പ് നഗരപ്രദേശത്തുള്ള ഇടത്തരവും കുറഞ്ഞ വരുമാനമുള്ളതുമായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഗുണമേന്മ ഉണ്ടാകുന്ന രീതിയില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം കണ്ടന്റും മറ്റും ഇന്ത്യന്‍ ഭഷകളിലേക്ക് മാറ്റുന്നതിനെപ്പറ്റിയുള്ളതാണ്. റ്റാറ്റ ട്രസ്റ്റുമായുള്ള പാര്‍ട്‌നര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടന്റ് ഉണ്ടാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ആദ്യം സബ് ടൈറ്റിലിന്റെ സഹായത്തോടെയും പിന്നീട് യതാര്‍ത്ഥ കണ്ടന്റ് മറ്റുപല ഇന്ത്യന്‍ ഭാഷകളിലേക്ക് മാറ്റുകയും ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയില്‍ മറ്റൊരു സല്‍മാനെയും കണ്ടെത്താന്‍ കഴിയും.

ഖാന്‍ സ്വപ്നംകാണുന്നു, ഇന്ത്യയിലുള്ള എല്ലാ പഠിതാക്കളും അവര്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളുടെ സാധ്യത മനസിലാക്കി അവര്‍ക്ക് ആവശ്യമുള്ള ഭാഷകളില്‍ പഠിക്കുന്നതിന് കഴിവുള്ളവരാണ്. അവരെ കുറഞ്ഞ ചിലവില്‍ ഫോണിലൂടെയും കമ്പ്യൂട്ടറിലുടെയും അതിലേക്ക് എത്തിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്.

എല്ലാവര്‍ക്കും എല്ലായിടത്തും ലോകനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കാനാകും എന്നതിനെക്കുറിച്ച് ഒരു മിഷന്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കിയപ്പോള്‍ അത് തനിക്ക് കുറച്ച് വഞ്ചനാപരമായാണ് തോന്നിയത്. എന്നാല്‍ നമുക്ക് 30 മില്യന്‍ ഉപഭോക്താക്കളിലും വിജയം നേടാന്‍ സാധിച്ചു. ഇപ്പോള്‍ ഇത് വഞ്ചനാപരമല്ലാത്തതും വളരെ സാധ്യത നിറഞ്ഞതുമായി തോന്നുന്നു. റ്റാറ്റ ട്രസ്റ്റിനേക്കാള്‍ ഏറ്റവും മികച്ച ഒരു പങ്കാളിയാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഖാനും റ്റാറ്റയും മ്യൂച്വല്‍ ഫ്രണ്ട്‌സ് വഴിയാണ് കണ്ടുമുട്ടിയത്. ഇരുവരും പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുനനതിനെക്കുറിച്ച് സംസാരിക്കുകയും ക്രമേണെ അത് പാര്‍ട്‌നര്‍ഷിപ്പിന്റെ രൂപത്തിലേക്കെത്തുകയുമായിരുന്നു.

ഖാന്‍ അക്കാദമിക്ക് ലോകം മുഴുവനുമുള്ള സ്വാധീനം വളരെ വലുതാണ്. അത് എത്രത്തോളം അറിയപ്പെടുന്നതാണെന്ന് സൂചിപ്പിക്കാന്‍വേണ്ടി മാത്രമല്ല, മറിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നുകൂടി വ്യക്തമാക്കാന്‍ വേണ്ടിയുള്ളതാണ്. നിങ്ങള്‍ ലോകത്തിനെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലാഭം ഉദ്ദേശിക്കരുത്. അത് ഒരിക്കലും ലാഭത്തിന്റെ കണക്കനുസരിച്ചല്ല മറിച്ച് അതുണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനംഖാന്‍ പറയുന്നു.