ഇതാ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ നടന്ന് രാജ്യ സേവനം നടത്തുന്ന ഒരു സാഹസികന്‍

ഇതാ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ നടന്ന് രാജ്യ സേവനം നടത്തുന്ന ഒരു സാഹസികന്‍

Sunday April 24, 2016,

2 min Read

സിദ്ധാര്‍ഥ് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരന് സാഹസികത എന്നത് കൂടപ്പിറപ്പാണ്. വ്യത്യസ്തമായ ആശയങ്ങളാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് പോകണമെന്ന് തോന്നി; അതും സൈക്കിളില്‍. കൊല്‍ക്കത്തയും മുംബൈയും തമ്മില്‍ 2120 കിലോമീറ്ററുകളുടെ വ്യത്യാസമാണുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോകളുള്ള രണ്ടു നഗരങ്ങളിലേക്ക് ഈ ദൂരമത്രയും തന്റെ സൈക്കിളില്‍ പോകാന്‍ തീരുമാനിച്ച സിദ്ധാര്‍ഥ് തന്റെ തീരുമാനം നടത്തിയെടുക്കുക തന്നെ ചെയ്തു.

image


ഇപ്പോള്‍ സിദ്ദാര്‍ത്ഥിന്റെ പുതിയ പദ്ധതി ബൈക്കും, സൈക്കിളുമൊക്കെ ഉപേക്ഷിച്ച് സ്വന്തം കാലുകളെ ആശ്രയിച്ച് മറ്റൊരു സാഹസിക യാത്ര നടത്താനാണ്. 300 കിലോമീറ്ററുകളോളം ഗംഗാ തീരത്തുകൂടി നടക്കാനാണ് വെറുതെ നടക്കുക മാത്രമല്ല പോകുന്ന വഴിയില്‍ കാണുന്ന ജീവിത രീതികള്‍ പകര്‍ത്തി ഒരു ഡോക്യുമെന്റെറി ചെയ്യാനും കക്ഷിക്ക് പദ്ധതിയുണ്ട്. ഇക്കാര്യത്തില്‍ നാലുകാലുള്ള വാഹനത്തെക്കാള്‍ വിശ്വാസം തന്റെ കാലുകളെയാണ് എന്നാണ് സിദ്ധാര്‍ത്ഥിന്റെ അഭിപ്രായം.

നടക്കുമ്പോള്‍, സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നുണ്ടെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. വാഹനങ്ങളുപേക്ഷിച്ചുള്ള ഇത്തരം യാത്രകള്‍ താഴെക്കിടയിലുള്ള സാധാരണക്കാരുമായുള്ള എല്ലാത്തരം അതിരുകളും ഇല്ലാതാക്കുന്നതാണെന്നും, അവര്‍ നമ്മളെ അവരിലൊരാളായി കാണുമെന്നും ഭാഷയുടെയും ജാതിയുടെയും ഒക്കെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാന്‍ ഇത്തരം യാത്രകള്‍ക്കാവുമെന്നും ഇദ്ദേഹം പറയുന്നു. ഇത്തരം സന്നര്‍ഭങ്ങളില്‍ അവര്‍ നമ്മളോട് മനസു തുറക്കും,വിശ്വസിക്കും,അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കും, ഇതോടെ അവരുടെ കാഴ്ച്ചപ്പാടിലൂടെ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ നമുക്കാവുമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

മഹാനദി ഗംഗയെക്കുറിച്ചും ഗംഗയുടെ തീരത്തു ജീവിക്കുന്ന ജനങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ നാം പഠിക്കണം. പ്രത്യേകിച്ച് ജലക്ഷാമം രൂക്ഷമായികൊാണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ജല സ്രോതസുകളെക്കുറിച്ചൊക്കെ നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശമാണ്. അതുകൊണ്ടാണ് താന്‍ ഗംഗയുടെ നീളമത്രയും നടന്നുകയറാന്‍ തീരുമാനിച്ചത്. ജലക്ഷാമത്തിന്റെ ഉറവിടം നദികളുടെ അവസ്ഥയില്‍ നിന്നു തന്നെയാണ് തുടങ്ങുന്നത്. ഓക്‌സിജനും ബയോളജിക്കല്‍ ഓക്‌സിജനുമെല്ലാം ജലജീവികള്‍ക്ക് ആവശ്യമാണ്. മനുഷ്യന്റെ അശാസ്ത്രീയമായ ഉപയോഗം മൂലം നദികളുടെ ജീവനു വേണ്ട പലതും നഷ്ടപ്പെട്ടു. നഗരങ്ങളിലെ വ്യവസായിക മാലിന്യങ്ങളും നദികളുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഡാമുകള്‍ പണിതുയര്‍ത്തിയപ്പോള്‍ അത് നദികളെ മാത്രമല്ല ബാധിച്ചത് നിരവധി ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഡാമുകള്‍ പണിതുയര്‍ത്തിയതിന്റെ ദോഷമാണ് ഉത്തരാഖണ്ഡില്‍ നാം കണ്ടത്.

സിദ്ധാര്‍ത്ഥിന്റെ നദികളുടെ ആത്മാവിനെ തേടിയുള്ള നടത്തം ആരംഭിക്കുന്നത് 2016 ജൂണില്‍ വെസ്റ്റ് ബംഗാളിലെ സാഗര്‍ നദീ തീരത്തുനിന്നുമായിരിക്കും. കൊല്‍ക്കത്ത, ഫറാക്കാ, പാറ്റ്‌ന, വാരാണാസി, അലഹാബാദ്,കാണ്‍പൂര്‍, നറോറ, ഹരിദ്വാര്‍ തേഹ്‌റി, തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരിക്കും നടത്തം. തപോവനം അടക്കമുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഏകദേശം 3000 കിലോമീറ്ററുകളോളം നീളും. യാത്രയുടെ വിശദ്ദാംശങ്ങള്‍(ww.veditum.org) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. യാത്രയുടെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്ന ഒരു സംഘം സിനിമാക്കാരുടെ സംഘത്തോടൊപ്പം അദ്ദേഹവും ചേരും. യാത്രയില്‍ നിന്നും യഥാര്‍ത്ഥ കഥകള്‍ ലഭിക്കുമെന്നും ഡോക്യുമെന്ററിയിലൂടെ അവ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രദീക്ഷയെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

image


ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും അക്കാദമിക് ഇന്‍സ്റ്റിറ്റിയൂഷനുകളും, പാരിസ്ഥിതി സംഘടനകളം,സ്റ്റാര്‍ട്ടപ്പുകളും, അതോടൊപ്പം താല്‍പര്യമുള്ള വ്യക്തികളെയും നമുക്ക് ആവശ്യമാണ്. ഒരുപാട് കാര്യങ്ങള്‍ റോഡ് നിങ്ങളെ പഠിപ്പിക്കും. ജീവിതം എന്താണെന്നും എന്തല്ലെന്നും, പഠിപ്പിക്കുന്ന മികച്ച ഒരു അദ്ധ്യാപിക കൂടിയാണ് റോഡുകള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. ഇന്ത്യയുലുടനീളം സഞ്ചരിച്ചപ്പോള്‍ രാജസ്ഥാന്‍ അടക്കമുള്ള ഇടങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ ധാരാളം പണസമാഹരണത്തിനും ഇത്തരം സഞ്ചാരികള്‍ക്കായി ക്രൈയ്ക്ക് വേണ്ടി 78,000 രൂപയും, രംഗ്‌ദേയ്ക്ക് 1.31000 രൂപയും ലഭിച്ചു. രംഗ്‌ദേ രാജസ്ഥാനിലുടനീളം സഞ്ചരിച്ചിരുന്നു. ഇത്തരം സഹായങ്ങളുലൂടെ ചില സാംസ്‌കാരിക മുന്നേറ്റങ്ങളെ സഹായിക്കാന്‍ നമുക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റുകളുടെയും, സാറ്റാര്‍ട്ടപ്പുകളുടെയും അതോടൊപ്പം ഗവേഷണ സ്ഥാപനങ്ങളുടെയും സഹായ സഹകരണങ്ങള്‍ സിദ്ധാര്‍ത്ഥ് തേടുന്നുണ്ട്. ജല സ്രോതസുകളെക്കുറിച്ചടക്കം ഗവേഷണം നടത്തുകയാണ് ലക്ഷ്യം. ഈതേ ലക്ഷ്യം മുന്‍ നിര്‍ത്തികൊണ്ട് തന്നെ സിദ്ധാര്‍ത്ഥ് veditum എന്നു പേരുള്ള ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. നമ്മളെല്ലാവരും നടക്കുന്നവരാണ് നടക്കുന്നുമുണ്ട് പക്ഷേ സിദ്ധാര്‍ത്ഥ് എന്ന ഈ മനുഷ്യന്‍ നടക്കുമ്പോള്‍ അത് രാജ്യത്തെ സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റപ്പെടുന്നു. ചിലരുടെ ചിന്തകളെ ഭ്രാന്ത് എന്നു നമുക്കുതോന്നാമെങ്കിലും അതിന് ഏവര്‍ക്കും മാതൃകയാക്കാവുന്ന മറ്റൊരു വശം കൂടിയുണ്ടെന്നു സിദ്ധാര്‍ത്ഥിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു.