1000 കോടി രൂപയുടെ വികസനത്തിനായി തയ്യാറെടുത്ത്‌ തിരുവനന്തപുരം  

1


നമ്മുടെ നഗരം നാളെ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് സുദൃഢമായ അഭിപ്രായമുള്ളവരാണ് നാം ഓരോരുത്തരും. സമഗ്ര വികസനത്തില്‍ നമ്മുടെ നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ഇനിയുള്ള സഞ്ചാരം എങ്ങോട്ടായിരിക്കുണമെന്നുമുള്ള കാര്യങ്ങളില്‍ സുചിന്തിതമായ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെയുള്ള ഓരോ വ്യക്തിക്കും സാധിക്കും.

എന്നാൽ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നാളിതുവരെ ഇത്തരം അഭിപ്രായങ്ങള്‍ സ്വകാര്യസംഭാഷണങ്ങളിലേക്കും ചെറു സമൂഹ ചര്‍ച്ചകളിലുമായി ചുരുങ്ങിപ്പോകുന്ന ഒരു പ്രവണതയാണ് നിലനിന്നിരുന്നത്. പൊതുജനാഭിപ്രായങ്ങള്‍ പലപ്പോഴും നയരൂപീകരണ തലങ്ങളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, സ്മാര്‍ട്ട് സിറ്റി പദ്ധതി അതിനൊരു വേദിയാവുകയാണ്.

തിരുവനന്തപുരത്തെ കൂടുതല്‍ സമര്‍ത്ഥമായ നഗരമാക്കുന്നതിനാവശ്യമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും ഇവിടെ ജീവിക്കുന്ന ഓരോരുത്തര്‍ക്കും സമര്‍പ്പിക്കാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സമഗ്ര കാഴ്ചപ്പാടിന് രൂപം നല്‍കുന്നത്. നയരൂപീകരണരംഗത്തെ വിപ്ലവകരമായ ചുവടുവെയ്പ്പായി ഇത് മാറും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട്, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മൾ സ്മാർട്ടായാൽ... നമ്മുടെ നഗരം സ്മാർട്ടാകും...അതിനായ് ...നമ്മുടെ നഗരത്തെ കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാം, ഭാവിയില്‍ ജീവിക്കാം; അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം,

http://tvmcity.in/dream-your-city-live-future-and-let-us-hear-you വെബ്സൈറ്റ് ലിങ്കിലൂടെ...