ഫാഷന്‍ ലോകത്തിന്റെ വിശാല വിസ്മയമൊരുക്കി എക്‌സ്‌പ്ലൊറേറ്റ്

ഫാഷന്‍ ലോകത്തിന്റെ വിശാല വിസ്മയമൊരുക്കി എക്‌സ്‌പ്ലൊറേറ്റ്

Sunday March 20, 2016,

3 min Read


ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ വലിയ ആശയക്കുഴപ്പമാണ് ഓരോരുത്തര്‍ക്കും ഉണ്ടാകുന്നത്. ഏത് സൈറ്റാണ് കൂടുതല്‍ നല്ലത്? ഏത് ഉല്‍പന്നത്തിനായിരിക്കും കൂടുതല്‍ ഗുണനിലവാരം? ഉല്‍പന്നങ്ങള്‍ നേരിട്ട് കാണാനാകാത്തതിനാല്‍ തന്നെ നൂറ് നൂറ് ചോദ്യങ്ങളാകും ഓരോരുത്തരുടെയും മനസിലുണ്ടാകുക. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഉല്‍പന്നം ഇതിന് മുമ്പ് വാങ്ങിയിട്ടുള്ള ആരുടെയെങ്കിലും അഭിപ്രായം അറിയാന്‍ സാധിച്ചെങ്കില്‍ നന്നായിരുന്നു എന്നും നാം ചിന്തിച്ചിട്ടുണ്ടാകും. ഇതിനെല്ലാം പരിഹാരമാണ് ഫാഷന്‍ വെബ്‌സൈറ്റായ എക്‌സ്‌പ്ലൊറേറ്റ് ഡോട്ട് കോം. ഓരോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്ന ശ്രേണിയാണ് എക്‌സ്‌പ്ലൊറേറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ആ ഉല്‍പന്നം അതിന് മുമ്പ് വാങ്ങിയിട്ടുള്ളവരുടെ അഭിപ്രായവും അതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഉല്‍പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിച്ചശേഷം ഓരോന്നും സെലക്ട് ചെയ്യാവുന്നതാണ്.

image


നിരവധി ഓണ്‍ലൈന്‍ സ്‌റ്റോറുകളാണ് ഇന്നുള്ളത്. ഇതില്‍നിന്ന് ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് എക്‌സ്‌പ്ലൊറേറ്റ് തുടങ്ങിയതെന്ന് ഇതിന്റെ സഹ സ്ഥാപകയും കണ്ടന്റ് മാനേജരുമായ ചന്ദേല്‍ മെനെസെസ് പറയുന്നു. ആറ് മാസം മുമ്പാണ് എക്‌സ്‌പ്ലൊറേറ്റ് സ്ഥാപിച്ചത്.

മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ചന്ദേല്‍ ബിരുദം നേടിയത്. ഫആഷനുമായി ബന്ധപ്പെട്ട എന്തിന്റെയെങ്കിലും ഭാഗമാകും ചന്ദേല്‍ എന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ ഭാഗ്യം തുണയ്ക്കുകയും സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് സംസാരിക്കുകയും എക്‌സ്‌പ്ലൊറേറ്റ് ജനിക്കുകയുമായിരുന്നു.

ഇന്ന് സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്നത് ചന്ദേല്‍ ആണ്. എക്‌സ്‌പ്ലൊറേറ്റിന്റെ മുഴുവന്‍ ടീം അംഗങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തിയാണ് സ്ഥാപനത്തിന് വേണ്ടിയുള്ള ആദ്യ റൗണ്ട് ഫണ്ടിംഗ് പൂര്‍ത്തിയാക്കിയത്. വളരെ പുതിയ സംരംഭമായതിനാല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍വഴി തങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. അടുത്തിടെയായി ട്വിറ്ററില്‍ ലേഡീസ് ഫസ്റ്റ് എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്തിയിരുന്നു. പ്രചോദനാത്മകരായ സ്ത്രീകളെ ഉള്‍പ്പെടുത്തിയായിരുന്നു ക്യാമ്പയിന്‍. ഓരോ ദിവസവും ട്രയലുകളും, ഫലിത മുഹൂര്‍ത്തങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണ് ട്രയലുകള്‍ നടത്തിയത്.

ചന്ദേലക്ക് തുടക്കത്തില്‍ തന്നെ ഫാഷന്റെ ലോകത്തോട് വല്ലാത്ത താല്‍പര്യം ഉണ്ടായിരുന്നു. ചന്ദേലിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തന്നെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നവരായിരുന്നു. ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിലുള്ള ഫാഷനുകള്‍ തുറന്നുകാട്ടാന്‍ ചന്ദേല്‍ തന്റെ യാത്രകളിലുടനീളം ശ്രമിച്ചു.

മറ്റൊരു കാര്യം കൂടിയുണ്ട്. ചന്ദേല്‍ തന്റെ മനസിലുള്ള കാര്യങ്ങളെല്ലാം തന്നെ തന്റെ ഡയറിയിലൂടെ തുറന്നുകാട്ടാന്‍ ശ്രമിച്ചിരുന്നു. താന്‍ എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ചന്ദേലിന്റെ ഡയറികള്‍. തന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം കൃത്യമായി അതില്‍ രേഖപ്പെടുത്തിയിരുന്നു. ചില സുഹൃത്തുക്കള്‍ ബുക്കുകള്‍ വായിക്കുന്നതുപോലെ വായിക്കാന്‍ തന്നോട് പലപ്പോഴും ഡയറികള്‍ ആവശ്യപ്പെട്ടിരുന്നതായി ചന്ദേല്‍ തന്നെ പറയുന്നു.

image


സ്‌കൂളിലും കോളജിലുമുടനീളം ഞാന്‍ എന്റെ ചിന്തകള്‍ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. പലപ്പോഴും തന്നെ പോലും ചിരിപ്പിക്കുന്നതാണിതെന്നും ചന്ദേല്‍ പറയുന്നു. ഓരോ പ്രാവശ്യവും സാധനങ്ങള്‍ വാങ്ങിയവരുടെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പങ്കുവെക്കുകയാണ് എക്‌സ്‌പ്ലൊറേറ്റ് ചെയ്യുന്നത്. ഇത് ഓരോരുത്തര്‍ക്കും മികച്ച സാധനങ്ങള്‍ വാങ്ങാന്‍ ഉപദേശം നല്‍കുന്നത് കൂടിയാണ്. ഇതിനായി ആദ്യം ആളുകളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഒരു വീഡിയോ തയ്യാറാക്കുകയാണ് ചെയ്തത്. വീഡിയോയില്‍ ഭക്ഷണത്തെക്കുറിച്ചും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിംഗുകലെക്കുറിച്ചുമുള്ള അഭിപ്രായങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

മികച്ച രീതിയിലാണ് എക്‌സ്‌പ്ലൊറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 70 ശതമാനം ആളുകളില്‍നിന്ന് പ്രതികരണം ലഭിച്ചു തുടങ്ങി. നാല് മണിക്കൂര്‍ വരെ എക്‌സ്‌പ്ലൊറേറ്റില്‍ സമയം ചിലവഴിക്കുന്നവരുണ്ട്. 20000 യൂസേഴ്‌സാണ് സൈറ്റിനുള്ളത്. 1,80,000 പേരാണ് ഇതുവരെ പേജ് സന്ദര്‍ശിച്ചത്. 50,000 ഉല്‍പന്നങ്ങളാണ് എക്‌സ്‌പ്ലൊറേറ്റ് നിര്‍ദേശിക്കുന്നത്. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ സ്വന്തമക്കാന്‍ ഓരോ സൈറ്റിലും മണിക്കൂറുകള്‍ ചിലവഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. മാത്രമല്ല ഏറ്റവും മികച്ച ഡിസൈനിലുള്ളത് തിരഞ്ഞെടുക്കാനുമാകും.

image


ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ഫ്‌ലിപ് കാര്‍ട്ട്, ആമസോണ്‍, കൂവ്‌സ്, ജബോംഗ് എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് എക്‌സ്‌പ്ലൊറേറ്റിന്റെ പ്രവര്‍ത്തനം. എക്‌സ്‌പ്ലൊറേറ്റിനോട് മത്സര രംഗത്തുള്ളത് റൊപോസോ, വൂപ്ലര്‍ എന്നിവയാണ്. വിവിധ അഭിരുചികളുള്ളവരാണ് നമുക്കിടയിലുള്ളത്. അവരുടെയെല്ലാം അഭിരുചികളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് എക്‌സ്‌പ്ലൊറേറ്റ് ചെയ്യുന്നത്. മാത്രമല്ല തെരുവുകളിലെ കടകളിലെ ബ്രാന്‍ഡുകളല്ലാത്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാകാത്തവരുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ളത് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു എന്ന പ്രത്യേകതയുമുണ്ടെന്ന് ചന്ദേല്‍ പറയുന്നു.

2017 ഓടെ വസ്ത്ര വിപണിക്ക് മാര്‍ക്കറ്റില്‍ 100 ഡോളര്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചന്ദേല്‍ പറയുന്നു. ഇതില്‍ ഇ-കൊമേഴ്‌സിന് 18 ശതമാനം സാനിധ്യമുണ്ടാകും. ഒരാള്‍ക്ക് ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക വഴി നിരവധി സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. വസ്ത്രങ്ങള്‍, ആക്‌സസറീസ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യമാണ്- ചന്ദേല്‍ പറയുന്നു.