പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ നേടിയ 'ശ്രദ്ധാഞ്ജലി'

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ നേടിയ 'ശ്രദ്ധാഞ്ജലി'

Saturday March 26, 2016,

2 min Read


ജോലിക്കിടയിലുള്ള ഇടവേളയില്‍ സ്‌നാക്ക്‌സ് കഴിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു . ഒരു ചരമക്കുറുപ്പ് ഉള്ള ന്യൂസ്‌പേപ്പറിലാണ് സ്‌നാക്ക്‌സ് പൊതിഞ്ഞു നല്‍കിയത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായുള്ള പേജില്‍ സ്‌നാക്ക്‌സ് പൊതിഞ്ഞു നല്‍കിയത് ശരിയായില്ലെന്ന് അവര്‍ക്ക് തോന്നി. ഇത് കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് അവര്‍ ചിന്തിച്ചു. എക്കാലവും ഓര്‍മ്മിക്കാന്‍ കഴിയുന്ന രീതിയില്‍ പുതുമ നിറഞ്ഞ രീതിയില്‍ ഇത് ആവിഷ്‌ക്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് ശ്രദ്ധാഞ്ജലി രൂപീകരിക്കുന്നത്. അന്തരിച്ചവരോടുള്ള ആദരസൂചകമായി അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയിക്കാനായുള്ള വളരെ നല്ല സംവിധാനമാണിതെന്ന് സ്ഥാപകനും സി.ഇ.ഒയുമായ വിവേക് വ്യാസ് പറയുന്നു. ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശ്രദ്ധാഞ്ജലി ഡോട്ട് കോം. പ്രഥമ ഇന്ത്യന്‍ ലാംഗ്വേജ് ഡിജിറ്റല്‍ ഫെസ്റ്റിവലായ 'ഭാഷ'യില്‍ ഇത് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

image


ആവേശം ചോര്‍ന്നു പോകാതെ

വിവേക് ഓഴു വര്‍ഷമായി സെയില്‍സ് & ട്രെയിനിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നു. എസ്.ബി.ഐയുടെ കീഴിലുള്ള ബാങ്കഷുറന്‍സ് പദ്ധതിക്ക് ബറോഡയില്‍ നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. സാങ്കല്‍പ്പിക ലോകത്തേയും യഥാര്‍ത്ഥ ജീവിതത്തേയും തമ്മില്‍ ബന്ധിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സഹസ്ഥാപകനായ വിനയ് പോപ്പാറ്റിന് 12 സെയില്‍സ് & മാനേജ്‌മെന്റില്‍ 12 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ്, ടാറ്റ എ.ഐ,ജി എന്നിവയിലി# അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു വര്‍ഷത്തെ സൗഹൃദമാണ് ഇവര്‍ തമ്മിലുള്ളത്.

നിങ്ങളുടെ ശ്രദ്ധാഞ്ജലി എങ്ങനെ അര്‍പ്പിക്കാം

പരീക്ഷണാര്‍ത്ഥം 2011ലാണ് ഇത് ആരംഭിച്ചത്. പിന്നീട് 2013ല്‍ ഇതിന്റെ പൂര്‍ണ്ണ രൂപം പുറത്തിറക്കി. ടെക്സ്റ്റ്, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാം. അപ്ലോഡിങ്ങ്, പോസ്റ്റിങ്ങ്, ഷെയറിങ്ങ് എന്നിവ ഇതിലൂടെ ചെയ്യാവുന്നതാണ്. അന്തരിച്ച വ്യക്തിയുടെ ജീവചരിത്രം, കുടുംബ പശ്ചാത്തലം, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സംഗീതത്തിന്റെ അകമ്പടിയോടെ പോസ്റ്റ് ചെയ്യാവുന്നതാണ്. ലോകമെമ്പാടുമുള്ള ആര്‍ക്കു വോണമെങ്കിലും ഇതില്‍ അന്തരിച്ച വ്യക്തിക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാവുന്നതാണ്. നിലവില്‍ ഹിന്ദി, മറാഠി, സംസ്‌കൃതം, ഗുജറാത്തി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ബംഗ്ല, കന്നട എന്നീ ഇന്ത്യന്‍ ഭാഷകളില്‍ ഇത് ലഭ്യമാണ്. വൈകാതെ തന്നെ തെലുങ്ക്, പഞ്ചാബി, ആസാമീസ്, ബോഡോ, കോങ്കണി, മണിപ്പൂരി, നേപ്പാളി, ഒറിയ, സിന്ദി, സന്താളി, ഡോഗ്രി ഭാഷകളില്‍ ഇത് ലഭ്യമാകും.

image


'ഇത് വളരെ വിശാലമായൊരു വിപണിയാണ്. ഇതുവരെ ആരും തന്നെ ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടില്ല,' വിവേക് പറയുന്നു. ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

'ഫ്രീമിയം' മാതൃകയിലാണ് ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സബ്‌സ്‌ക്രൈബറില്‍ നിന്ന് 5000 രൂപ വരെ വാങ്ങുന്നു. എന്നാല്‍ രക്തസാക്ഷികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടെ പ്രൊഫൈലുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇതുവരെ 400 ചരമക്കുറുപ്പുകള്‍ വെബ്‌സൈറ്റില്‍ വന്നിട്ടുണ്ട്. 65,00080,000 രൂപ വരെയാണ് അവരുടെ മാസവരുമാനം. മാസംതോറും 9,000 സന്ദര്‍ശകര്‍ വരെയുണ്ടാകാറുണ്ട്.

യു.എസ്. എയില്‍ പ്രവര്‍ത്തിക്കുന്ന ലെഗസി ഡോട്ട് കോം, ട്രിബ്യൂട്ട്‌സ് ഡോട്ട് കോം, എന്നിവയാണ് ആഗോളതലത്തില്‍ ഈ വിപണി കയ്യടക്കിയിരിക്കുന്നത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്നവയാണ് ട്രിബ്യൂട്ട്‌സ് ഡോട്ട് ഇന്‍, ഒബിച്ചുറി ഇന്ത്യാ ഡോട്ട് കോം എന്നിവ.

image


ഇവര്‍ ലിംക്ക ബുക്ക് ഓഫ് റെക്കോഡസിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്. മന്ദന്‍ സൗത്ത് വെസ്റ്റ് ഇന്ത്യ അവാര്‍ഡ്, റിയല്‍ ഡയമണ്ട് ഓഫ് ഗുജറാത്ത് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. വിവേകിന് ഒരു കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിനന്ദനം അറിയിച്ചു. യുവര്‍ സ്റ്റോറിയുടെ ലാംഗ്വേജ് ഫെസ്റ്റിവലായ ഭാഷ 2016ലും അവര്‍ക്ക് അഭിനന്ദനം ലഭിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനും അഡ്വര്‍ടൈസിങ്ങിനും ഒരു രൂപ പോലും ചിലവാക്കാതെയാണ് ഇവര്‍ മുന്നോട്ടു പോകുന്നത്. ഗുജറാത്ത് കൂടാതെ മറ്റു സംസ്ഥാനങ്ങളിലും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. 

    Share on
    close