ഉറക്കം വെടിയരുതേ....

ഉറക്കം വെടിയരുതേ....

Wednesday March 23, 2016,

3 min Read


ഉറക്കം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ആഹാരം കഴിക്കാതിരുന്നാള്‍ ഒരാള്‍ക്ക് വിശപ്പുണ്ടാകും. എന്നാല്‍ ഉറങ്ങാതിരുന്നാല്‍ അത് അയാളെ ഭ്രാന്തനാക്കുകയാകും ചെയ്യുന്നത്. പ്രതിരോധ സേനയില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഫോഴ്‌സിനെ സംബന്ധിച്ച് ഒരു പൈലറ്റ് നല്ല രീതിയില്‍ ഉറങ്ങിയില്ലെങ്കില്‍ അയാളെ അന്ന് വിമാനം പറത്താന്‍ അനുവദിക്കില്ല. പലപ്പോഴും നമുക്ക് അമിതമായി ജോലിഭാഗം വരികയും സമയം വളരെ കുറച്ച് ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പലര്‍ക്കും ടാര്‍ഗറ്റ് നേടിയെടുക്കാന്‍ ഉറക്കം കളഞ്ഞ്പണിയെടുക്കേണ്ടതായി വരും.

image


റൂബി ഓണ്‍ റെയില്‍സിന്റെ സൃഷ്ടാവും ബേസ് ക്യാമ്പിന്റെ സ്ഥാപകനുമായ ഡേവിഡ് ഹെയിന്‍മിയര്‍ ഹാന്‍സന്റെ വാക്കുകള്‍ ഇങ്ങനെ:

ഉറക്കം വെടിയുന്നത് ഒരു വലിയ ലോണ്‍ എടുക്കുന്നതിന് തുല്യമാണ്. നിങ്ങള്‍ക്ക് തുക തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ സമയം കിട്ടും. എന്നാല്‍ തിരിച്ച് എത്ര തുക അടയ്‌ക്കേണ്ടി വരും. വൈകുന്തോറും നിങ്ങള്‍ കൂടുതലായി നല്‍കേണ്ടി വരും. ഒരു പക്ഷേ തിരിച്ച് നല്‍കാനായില്ലെങ്കില്‍ അത് നിങ്ങളുടെ സൃഷ്ടിപരമായ കഴിവിനെയും സദാചാരത്തെയും എല്ലാം തകര്‍ക്കും.

ശരിയായി ഉറങ്ങാതിരിക്കുന്നത് പലപ്പോഴും നമ്മെ ജോലിയില്‍ പിന്നോക്കം കൊണ്ടുപോകും. ഉറക്കം വെടിയുന്നതിന് പകരമായി നമുക്ക് എന്ത് നല്‍കാനാകും. അതിനേക്കാള്‍ നല്ലത് ഉണര്‍ന്നിരിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. നിക്കോള ടെല്‍സയെപ്പോലെയുള്ള പ്രമുഖര്‍ വളരെ കുറച്ച് സമയം മാത്രം ഉറങ്ങുന്നവരായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അവര്‍ക്ക് എങ്ങനെയാണ് അത് സാധ്യമായത്. ഇത് എങ്ങനെയാണെന്ന് മനസിലാകണമെങ്കില്‍ നമ്മള്‍ ഉറക്കത്തില്‍ എങ്ങനെ ജോലി ചെയ്യാമെന്ന് മനസിലാക്കണം. നമ്മുടെ ഉറക്കത്തിന് രണ്ട് ഘട്ടങ്ങളാണുള്ളത്.

1. എന്‍ ആര്‍ ഈ എം( നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ്)

2. ആര്‍ ഇ എം( റാപ്പിഡ് ഐ മൂവ്‌മെന്റ്)

എന്‍ ആര്‍ ഇ എമ്മിനെ നാല് ഘട്ടങ്ങളായി വിഭജിക്കാം. ഈ നാല് ഘട്ടങ്ങളും തുടര്‍ച്ചായായി ഉണ്ടാകുന്നതല്ല. നമ്മള്‍ ആദ്യ ഘട്ടത്തിലേക്കാണ് സാധാരണയായി പ്രവേശിക്കുന്നത്. അതിന് ശേഷം രണ്ടും മൂന്നും നാലും ഘട്ടത്തിലേക്ക് കടക്കും. അതിന് ശേഷം നാലാം ഘട്ടത്തില്‍നിന്ന് നേരെ ഒന്നാം ഘട്ടത്തിലേക്ക് തിരിച്ചുവരും. ആര്‍ ഇ എമ്മിലേക്ക് കടക്കുന്നതിന് മുമ്പാണ് ശരീരത്തിലെ മസിലുകള്‍ എല്ലാം തളരുന്നതും നാം സ്വപ്‌നത്തിലേക്ക് കടക്കുന്നതും. ആര്‍ ഇ എമ്മിനെക്കുറിച്ച് ഇതുവരെ പൂര്‍ണമായ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ തന്നെയും ആര്‍ ഇ എം ആണ് നമ്മുടെ ശരീരത്തെ റീചാര്‍ജ് ചെയ്യുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉറക്കത്തിന്റെ ക്രമമായ രൂപങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ അഞ്ച് രീതിയിലുള്ള സ്ലീപ്പ് സൈക്കിളുകളാണുള്ളച്. എന്നാല്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മോണോഫേസിക് സ്ലീപ് സൈക്കിള്‍ ആണ്. മറ്റ് നാല് സൈക്കിളുകള്‍ പോളിഫേസിക് സ്ലീപ്പ് സൈക്കിളുകള്‍ എന്നാണ് അറിയപ്പെടുന്നത്. മോണോഫേസിക് സൈക്കിളില്‍ നമ്മള്‍ ഒരു ഘട്ടത്തില്‍ മാത്രമേ ഉറങ്ങാറുള്ളൂ. എന്നാല്‍ പോളിഫേസിക് സ്ലീപ്പ് സൈക്കിളില്‍ നമ്മള്‍ ഉറക്കത്തിന്റെ ഷെഡ്യൂളിനെ പല ഘട്ടങ്ങളാക്കി വിഭജിക്കുകയും കൂടുതല്‍ സമയം ഉണര്‍ന്നിരിക്കാന്‍ കഴിയുന്ന തരത്തില്‍ അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

നാല് പോളിഫേസിക് സ്ലീപ് സൈക്കിളുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ബൈഫേസിക് സൈക്കിള്‍

ബൈഫേസിക് സൈക്കിളില്‍ രണ്ട് സ്ലീപ്പിംഗ് സൈക്കിളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒന്ന് രാത്രിയില്‍ 4-5 മണിക്കൂര്‍ വരെ ഉറങ്ങുകയെന്നതും മറ്റൊന്ന് ഉച്ചയൂണിന് ശേഷം 90 മിനിറ്റ് ഉറങ്ങുകയെന്നതുമാണ്. നിരവധി പേര്‍ ഈ സ്ലീപ്പിംഗ് സൈക്കിള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

2. എവെരിമാന്‍ സൈക്കിള്‍

ബൈഫേസിക് സൈക്കിളിനേക്കാള്‍ കഠിനമാണ് എവെരിമാന്‍ സൈക്കിള്‍. മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായ ലഘുനിദ്രയും 20 മിനിട്ട് നീളുന്ന മൂന്ന് ലഘുനിദ്രകളുമാണ്. 20 മിനിട്ടുകളിലായുള്ള മൂന്ന് നിദ്രകള്‍ ആര്‍ ഇം എമ്മിലേക്ക് നേരിട്ട് കടക്കുന്നതിന് സഹായിക്കും.

3. യൂബര്‍മാന്‍ സൈക്കിള്‍

യൂബര്‍മാന്‍ സൈക്കിള്‍ വളരെ കഠിനമാണ്. ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും 20-30 മിനിട്ട് വരെ നീളുന്ന ലഘുനിദ്രകളാണ് ഇതിലുള്‍പ്പെടുന്നത്. തുടക്കത്തില്‍ ഈ ഉറക്കരീതി എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായി തോന്നാം. മാത്രമല്ല ഇത് ആളുകളെ കൂടുതല്‍ ക്ഷീണിതരാക്കുകയും ചെയ്യും.

4. ഡൈമാക്ഷ്യന്‍ സൈക്കിള്‍

ഇത് ഏതാണ് ്‌യൂബര്‍മെന്‍ സൈക്കിളിന് തുല്യമാണ്. എന്നാല്‍ ഇതില്‍ ലഘുനിദ്രകളുടെ എണ്ണം ആറ് എന്നതില്‍നിന്ന് ചുരുക്കി നാലെണ്ണമാണ്. ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും 30 മിനിട്ട് ഉറങ്ങാം. ഇത് ദിവസവും ഉറക്കത്തിന്റെ സമയം രണ്ട് മണിക്കൂര്‍ മാത്രമാക്കി ചുരുക്കും. ബക്മിന്‍സ്റ്റര്‍ ഫള്ളര്‍ ആണ് ഈ സൈക്കിള്‍ കണ്ടുപിടിച്ചത്. രണ്ട് വര്‍ഷമായി അദ്ദേഹം ഈ രീതിയാണ് ഉപയോഗിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സിനെ വിജയിക്കാന്‍ സഹായിച്ചതും അവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

    Share on
    close