400 രൂപയില്‍നിന്ന് 250 കോടിയിലേക്ക്: ഇത് ക്വിക്ക് ഹീല്‍ ടെക്‌നോളജീസിന്റെ കഥ

0


മഹാത്മഗാന്ധി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു.. 'ലോകത്തില്‍ മാറ്റം കാണാനാഗ്രഹിക്കുന്നെങ്കില്‍ ആദ്യം നിങ്ങള്‍ മാറണം'. കൈലാഷ് സാഹിബ്രാവോ കട്കറിന്റെയും സഞ്ജയ് കട്കറിന്റെയും ക്വിക്ക് ഹീല്‍ ടെക്‌നോളജീസിന്റെ കഥ ഇതു സത്യമാണെന്നു സമ്മതിച്ചുതരും. ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് വ്യവസായ സംരംഭകന്‍ രൂപം കൊള്ളുന്നതെന്നും സഹോദരന്മാരായ ഇരുവരുംനമുക്ക് കാട്ടിത്തരും.

ചെറിയ ഗ്രാമത്തില്‍ നിന്നുള്ള വളര്‍ച്ച

മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമമായ റാഹിമത്പൂരില്‍ ജനിച്ച കൈലാഷ് ചെറിയ ജോലികള്‍ ചെയ്തു കിട്ടുന്ന 400 രൂപ മാസവരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മെട്രിക്കുലേഷന്‍ പാസായപ്പോള്‍ റേഡിയോ, ടിവി പോലുള്ള ഉപകരണങ്ങള്‍ ശരിയാക്കി നല്‍കാന്‍ തുടങ്ങി. അതുവഴി മാസം 2000 രൂപ ഉണ്ടാക്കാന്‍ തുടങ്ങി. അധികം വൈകാതെ തന്നെ ഹാര്‍ഡ്!വെയറുകള്‍ ശരിയാക്കി കൊടുക്കുന്ന കട തുടങ്ങി. ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടു തുടങ്ങി.

കംപ്യൂട്ടറുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നതെന്ന് കൈലാഷ് ശ്രദ്ധിച്ചു. അതിനാല്‍ തന്നെ മറ്റുള്ള ഉപകരണങ്ങളെക്കാള്‍ കൂടുതല്‍ കംപ്യൂട്ടറുകള്‍ നന്നാക്കി കൊടുക്കാന്‍ തുടങ്ങി. 1990 ല്‍ കംപ്യൂട്ടറുകള്‍ മാത്രം ശരിയാക്കി കൊടുക്കുന്ന കട തുടങ്ങി. പിന്നാലെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും കംപ്യൂട്ടറുകള്‍ ശരിയാക്കി കൊടുക്കുന്നതിനുള്ള ഒരു വര്‍ഷത്തെ കരാറും ലഭിച്ചു. കൈലാഷിന്റെ സഹോദരന്‍ അപ്പോള്‍ എംസിഎസിനു പഠിക്കുകയായിരുന്നു. കൂടുതല്‍ കംപ്യൂട്ടറുകളും കേടാകുന്നത് വൈറസ് മൂലമാണെന്നു സഞ്ജയ് മനസ്സിലാക്കി. അങ്ങനെയാണ് രണ്ടുപേരും ചേര്‍ന്ന് സെക്യൂരിറ്റി സോഫ്റ്റ്!വെയര്‍ കമ്പനിയായ ക്വിക്ക് ഹീല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കൈലാഷ് കമ്പനിയുടെ മാനേജിങ് ഡയക്ടര്‍മാരിലൊരാളും സിഇഒയുമായി ചുമതയേറ്റു. സഞ്ജീവ് മാനേജിങ് ഡയറക്ടര്‍മാരിലൊരാളും മുഖ്യ സാങ്കേതികവിദ്യാ ഓഫീസറുമായിരുന്നു. 1995 ല്‍ ക്വിക്ക് ഹീല്‍ തങ്ങളുടെ ആദ്യ ആന്റി വൈറസായ ഡിഒഎസ് പുറത്തിറക്കി.

ആദ്യ ആന്റിവൈറസ് പുറത്തിറക്കുന്നതിനു മുന്‍പുതന്നെ സഞ്ജയ് മിഷേലാഞ്ചലോ വൈറസിനെ കൊല്ലുന്നതിനുള്ള സോഫ്റ്റ്!വെയര്‍ ഉണ്ടാക്കി. കൈലാഷ് ഇവ ഫ്രീയായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഉപഭോക്താക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നാണ് സഞ്ജീവിനോട് ആന്റി വൈറസ് സോഫ്റ്റ്!വെയര്‍ നിര്‍മിക്കാന്‍ പറഞ്ഞത്. കൈലാഷ് ആകട്ടെ ഹാര്‍ഡ്!വെയര്‍ വില്‍പ്പനക്കാരുടെ അടുത്തേക്ക് പോവുകയും സോഫ്റ്റ്!വെയര്‍ എങ്ങനെയാണ് വില്‍ക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ചും മനസ്സിലാക്കി.

ഹാര്‍ഡ്!വെയര്‍ ബിസിനസായിരുന്നു അന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ഏക വരുമാന മാര്‍ഗം. സോഫ്റ്റ്!വെയര്‍ വിപണിയില്‍ വില്‍ക്കുന്ന ഉത്തരവാദിത്തം കൈലാഷ് ഏറ്റെടുത്തു. വിപണിയിലെ മല്‍സരത്തെത്തുടര്‍ന്ന് ഞങ്ങളുടെ സോഫ്റ്റ്!വെയറില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. വന്‍കിട കമ്പനികളായ എംഎന്‍സിയ്ക്കു പുറമേ ഏഴോ എട്ടോ വന്‍കിട ഇന്ത്യന്‍ കമ്പനികളും ആന്റി വൈറസ് സോഫ്റ്റ്!വെയര്‍ വില്‍ക്കുന്നുണ്ടായിരുന്നു സഞ്ജീവ് പറഞ്ഞു.

ആദ്യ 5 വര്‍ഷം പൂനെയില്‍ മാത്രമായിരുന്നു ക്വിക്ക് ഹീല്‍ സോഫ്റ്റ്!വെയര്‍ നല്‍കിയത്. ഇതവര്‍ക്ക് വിജയം നേടിക്കൊടുത്തില്ല. പൂനെയില്‍ ഒരു ഓഫീസ് തുടങ്ങാനുള്ള പണം അവരുടെ പക്കലുണ്ടായിരുന്നില്ല. നിക്ഷേപകരെ കിട്ടാത്തതും ബാങ്കുകളില്‍ നിന്നും സഹായം ലഭിക്കാത്തതും മൂലം 1999 ല്‍ ബിസിനസ് അടച്ചുപൂട്ടി. സുഹൃത്തുക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. അവരാണ് വീണ്ടും സോഫ്റ്റ്!വെയര്‍ വിപണിയില്‍ ഇറക്കാന്‍ പ്രചോദനം നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പരസ്യം നല്‍കി. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് മാര്‍ക്കറ്റിങ്ങിലേക്കു കൂടുതല്‍ ശ്രദ്ധിച്ചു.

2002 ല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റായി അഭിജിത് ജോര്‍വെക്കറെ നിയമിച്ചു. മറ്റുള്ള നഗരങ്ങളില്‍ ബിസിനസ് വളര്‍ത്താന്‍ അഭിജിത് സഹായിച്ചു. 2003 ല്‍ നാസിക്കില്‍ ആദ്യ ശാഖ തുടങ്ങി. തുടര്‍ന്ന് എല്ലാ ഹാര്‍ഡ്!വെയര്‍ വില്‍പ്പനക്കാരും !ഞങ്ങളുടെ സോഫ്റ്റ്!വെയറും വില്‍ക്കാന്‍ തുടങ്ങി– സഞ്ജയ് പറയുന്നു.

2002 നും 10 നും ഇടയ്ക്ക് പൂനെ മുതല്‍ മറ്റു പ്രധാന നഗരങ്ങളിലേക്ക് ക്വിക്ക് ഹീല്‍ വളര്‍ന്നു. ഇന്നു ഇന്ത്യയൊട്ടാകെ 33 ബ്രാഞ്ചുകള്‍ ക്വിക്ക് ഹീലിനുണ്ട്. 80 രാജ്യങ്ങളില്‍ നിന്നും ഉപഭോക്താക്കളുമുണ്ട്. നേരത്തെ ക്യാറ്റ് കംപ്യൂട്ടര്‍ സര്‍വീസസ് എന്നായിരുന്നു ക്വിക്ക് ഹീലിന്റെ പേര്. 2007 ലാണ് ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന പേരിട്ടത്.

2010 ല്‍ ആന്റി വൈറസ് കമ്പനിയായ ക്വിക്ക് ഹീല്‍ സിഖ്വോയ ക്യാപ്പിറ്റലില്‍ നിന്നും 60 കോടിയുടെ നിക്ഷേപം നേടിയെടുത്തു. ഈ ഫണ്ടുപയോഗിച്ച് തമിഴ്‌നാട്ടില്‍ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങി. ജപ്പാന്‍, യുഎസ്, ആഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിലും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഓഫീസുകള്‍ തുടങ്ങി. ഇന്നു 80 രാജ്യങ്ങളിലധികം ക്വിക്ക് ഹീലിന് ഓഫീസുണ്ട്.

2011 ല്‍ ക്വിക്ക് ഹീല്‍ വ്യവസായ സംരംഭകര്‍ക്കായുള്ള സെക്യൂരിറ്റീസ് സോഫ്റ്റ്!വെയര്‍ നിര്‍മിക്കാന്‍ തുടങ്ങി. 2013 ല്‍ ആദ്യത്തെ എന്റര്‍പ്രൈസ് എന്‍ഡ്‌പോയിന്റ് സെക്യൂരിറ്റി സോഫ്റ്റ്!വെയര്‍ പുറത്തിറക്കി. ഈ സമയത്ത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റിവൈറസ് സെക്യൂരിറ്റി കമ്പനിയായ സിമന്‍ടെക്കില്‍ നിന്നും കടുത്ത മല്‍സരമുണ്ടായിരുന്നു. അതിനാല്‍ 2 വര്‍ഷം മുന്‍പ് ഞങ്ങള്‍ യുടിഎം (Unified Threat Management) പുറത്തിറക്കി. ഇന്റര്‍നെറ്റില്‍ നിന്നുള്ള എല്ലാ ഭീഷണികളെയും ഇതുമൂലം നിയന്ത്രിക്കാം.

കഴി!ഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ക്വിക്ക് ഹീല്‍ ആന്റിവൈറസ് സെക്യൂരിറ്റിയായ ഗാഡ്ജറ്റ് സെക്യുറന്‍സ് പുറത്തിറക്കി. മൊബൈലുകളെയും ടാബ്!ലെറ്റുകളെയും വൈറസില്‍ നിന്നും സംരക്ഷിക്കുന്ന സോഫ്റ്റ്!വെയറാണിതെന്ന് സഞ്ജയ് പറഞ്ഞു. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിനെ മാല്‍വെയറുകളില്‍നിന്നും കാത്തുരക്ഷിക്കുന്നതിനും അനാവശ്യ നമ്പറുകളില്‍നിന്നുള്ള കോളുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം ഈ ആന്റിവൈറസ് ഉപകരിക്കും. ഫോണ്‍മോ ഷ്ടിക്കപ്പെട്ടാല്‍ കണ്ടുപിടിക്കാനും ഇതുമൂലം കഴിയും. അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവുമുണ്ട്.

2015 ഫെബ്രുവരിയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി പുറത്തിറക്കിയ ക്വിക്ക് ഹീല്‍ ഗാഡ്ജറ്റ് സെക്യുറന്‍സിലൂടെ 5 മാസം കൊണ്ട് 2.5 കോടി രൂപയുടെ വരുമാനം കമ്പനിക്കുണ്ടായി. ഇവരുടെ ആന്റിവൈറസ് സോഫ്റ്റ്!വെയറുകള്‍ ഡെസ്‌ക്ടോപ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ടാബ്!ലെറ്റ് തുടങ്ങി എല്ലാത്തിനെയും വൈറസിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നു. 2014 ല്‍ ക്വിക്ക് ഹീല്‍ ISO 9001 ന്റെ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം റജിസ്‌ട്രേഷന്‍ നേടിയെടുത്തു.

24.5 മില്യന്‍ ഉപഭോക്താക്കളാണ് ക്വിക്ക് ഹീലിന്റെ സോഫ്റ്റ്!വെയറുകള്‍ക്കുള്ള ലൈസന്‍സ് വാങ്ങിയത്. 2015 ഡിസംബര്‍ 31 ആയപ്പോഴേക്കും 80 രാജ്യങ്ങളില്‍ നിന്നായി 7.1 മില്യനായി ലൈസന്‍സുകളുടെ എണ്ണം കൂടി. ഇന്ത്യയിലും ദേശീയ തലത്തിലും കമ്പനി വളരെ ഉയര്‍ന്ന വളര്‍ച്ച നേടിയെടുത്തു കഴിഞ്ഞു. കഴിഞ്ഞ 4 വര്‍ഷമായി (2012–15) സിഎജിആര്‍ കണക്കനുസരിച്ച് 17 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. കൂടുതല്‍ വരുമാനം ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. കഴി!ഞ്ഞ സാമ്പത്തിക വര്‍ഷം 284 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഇന്നു ക്വിക്ക് ഹീലീന് 319 സര്‍ക്കാര്‍ പാര്‍ട്‌നര്‍മാരുമുണ്ട്.

ഐപിഒ (ഓഹരി വില്‍പന)

ഫെബ്രുവരി എട്ടിന് ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് ഐപിഒ (ഓഹരി വില്‍പന)യ്ക്ക് തുടക്കമിട്ടു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. ഓഹരിയൊന്നിന് 311321 രൂപയാണ് നിശ്ചയിച്ചിരുന്ന വില. ക്വിക്ക് ഹീല്‍, സിഖ്വോയ ക്യാപ്പിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് III, സിഖ്വോയ ക്യാപ്പിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് III എന്നിവയുടെ 6,269,558 ഓഹരികളാണ് വില്‍ക്കുന്നതെന്ന് സഞ്ജയ് പറഞ്ഞു.

നിരവധി പേരാണ് ഓഹരികള്‍ വാങ്ങുന്നതിനായി മുന്നോട്ടുവന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ പ്രൈവറ്റ് ലിമിറ്റഡ്, ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ഓഹരികള്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു സോഫ്റ്റ് വെയര്‍ കമ്പനി ഓഹരി വില്‍പന നടത്തുന്നത്.