അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് സുവര്‍ണ നേട്ടം

അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് സുവര്‍ണ നേട്ടം

Saturday December 10, 2016,

1 min Read

മുപ്പത്തിയാറാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് വീണ്ടും സുവര്‍ണ നേട്ടം. ന്യൂഡല്‍ഹി പ്രഗതിമൈതാനിയിലെ ശാകുന്തളം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി ഇന്ത്യാട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എല്‍.സി ഗോയലില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ എട്ടാമത്തെ തവണയാണ് മികച്ച സംസ്ഥാന പവലിയന്‍ എന്ന വിഭാഗത്തില്‍ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന്റെ സുവര്‍ണ നേട്ടം. ഗുജറാത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

image


വ്യാപാരമേളയുടെ പ്രമേയമായ ഡിജിറ്റല്‍ ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ് എന്ന പ്രമേയം ആസ്പദമാക്കി പ്രശസ്ത ശില്പി ജിനനാണ് ഇത്തവണയും കേരള പവലിയന്‍ രൂപകല്പന ചെയ്തത്. പവലിയന്റെ രൂപകല്പന, പ്രമേയാവതരണത്തിലെ മൗലികത, ശുചിത്വം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ ഐ.ടി.പി.ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശുഭ്ര സിങ് പറഞ്ഞു.

സ്റ്റാര്‍ട്ടപ് ഇന്ത്യ എന്നതാണ് അടുത്ത വര്‍ഷത്തെ പ്രമേയം. തുടര്‍വര്‍ഷങ്ങളിലും മേള പ്രഗതിമൈതാനില്‍ തന്നെ നടത്തുമെന്നും ഐ.ടി.പി.ഒ സി.എം.ഡി എല്‍.സി. ഗോയല്‍ പറഞ്ഞു. ചടങ്ങില്‍ ബലാറൂസ് അംബാസിഡര്‍ വിറ്റാലി എ. പ്രൈമ, ഐ.ടി.പി.ഒ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എ.കെ. സിന്‍ഹ, ജനറല്‍ മാനേജര്‍ ജെ. ഗുണശേഖരന്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ വിതരണം ചെയ്ത മറ്റ് പുരസ്‌ക്കാരങ്ങള്‍ ചുവടെ:

സ്വച്ഛ് ഭാരത് വിഭാഗം: ബീഹാര്‍ (ഒന്നാം സ്ഥാനം), ആസാം (രണ്ടാം സ്ഥാനം), പാട്ണര്‍ സംസ്ഥാനങ്ങള്‍: മധ്യപ്രദേശ്, ജാര്‍ഖണ്ഡ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഭാഗം: മേഘാലയ, പൊതുമേഖല, സ്ഥാപനങ്ങളുടെ വിഭാഗം: കയര്‍ ബോര്‍ഡ് (ഒന്നാം സ്ഥാനം), ജൂട്ട് ബോര്‍ഡ് (രണ്ടാം സ്ഥാനം), മന്ത്രാലയങ്ങളും വകുപ്പുകളും : സി.എസ്.ഐ.ആര്‍ (ഒന്നാം സ്ഥാനം),മികച്ച വിദേശ പങ്കാളി: തെക്കന്‍ കൊറിയ, ബഹ്‌റിന്‍ (രണ്ടാം സ്ഥാനം), ഫോക്കസ് കണ്‍ട്രി: ബലാറൂസ്, ഫോക്കസ് സ്റ്റേറ്റ്: ഹരിയാന

    Share on
    close