ജി എം കടുകിനുള്ള കേന്ദ്രാനുമതിക്കെതിരെ ജി എം ഫ്രീ ഇന്ത്യ

ജി എം കടുകിനുള്ള കേന്ദ്രാനുമതിക്കെതിരെ ജി എം ഫ്രീ ഇന്ത്യ

Thursday December 10, 2015,

2 min Read

ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ജി എം ഫ്രീ ഇന്ത്യ. 2010 ല്‍ ബിടി വഴുതനങ്ങക്ക് അനുമതി നിഷേധിച്ച് മൊറട്ടോറിയം ഏര്‍പ്പെടുത്തിയന് ശേഷം ആദ്യമായാണ് ജനിതക മാറ്റം വരുത്തിയ ഒരു ഭക്ഷ്യവിളക്ക് ഇപ്പോള്‍ അനുമതി തേടിയിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ കടുകിന് ധാര മസ്റ്റാര്‍ഡ് ഹൈബ്രിഡ് 11(ഡി എം എച്ച് 11) എന്നാണ് പേരിട്ടിരിക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവിന്റെ പേരിലാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗവേഷണം നടത്തുന്നത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയാണെങ്കിലും ഗവേഷണ ചിലവ് വഹിക്കുന്നത് നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡാണ്. ഇവര്‍ക്ക് ധാര കടുകെണ്ണകൂടിയുണ്ട്.

image


രണ്ട് തരം പ്രത്യേക ജീനുകളാണ് ധാരാ മസ്റ്റാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ചെടിയിലെ പുരുഷ ബീജത്തെ നിര്‍വീര്യമാക്കുന്ന ജീനും കളനാശിനികളെ പ്രിതിരോധിക്കുന്ന മറ്റൊന്നും. ജനറ്റിക് യൂസ് റസ്ട്രികഷന്‍ ടെക്‌നോളജിയാണ് ജി എം കടുകില്‍ ഉപയോഗിച്ചിട്ടുള്ളത്. കടുകിന്റെ ജീന്‍ ഒന്നില്‍ ബാര്‍ നാസേ എന്ന ജീന്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് പുരുഷ വന്ധ്യത ഉണ്ടാക്കാന്‍ പര്യാപ്തമായ ജീനാണ്.

ജി എം കടുക് സുരക്ഷിതമാണോയെന്ന പഠനങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇതിന്റെ അനുമതി നിഷേധിച്ചിരിക്കുന്നതെന്ന് ജി എം ഫ്രീ ഇന്ത്യയുടെ കണ്‍വീനര്‍ രാജേഷ് കൃഷ്ണന്‍ പറഞ്ഞു.

ജി എം കടുകില്‍ ആണ്‍ പൂവും പെണ്‍ പൂവും ഒരു ചെടിയില്‍ തെന്നയുണ്ടാകുന്നു. ജനിതമാറ്റം വരുത്തിയ വിത്തുകളായതിനാല്‍ ആരോഗ്യപ്രശ്‌നത്തിന് സധ്യതയേറെയാണ്. കളനാശിനികളെ പ്രതിരോധിക്കാന്‍ കഴിവുള്ള ജീനുകളുണ്ടെങ്കിലും ഒരുപരിധി കഴിഞ്ഞാല്‍ നശിപ്പിക്കാന്‍ കഴിയാത്ത കളകളുണ്ടാകുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കും. 15,000ത്തോളം കടുകിനങ്ങള്‍ രാജ്യത്തുണ്ട്. ജി എം കടുക് കൃഷിക്കുപയോഗിക്കുമ്പോള്‍ അവ മറ്റ് പാടങ്ങളിലെ നാടന്‍ കടുകിനങ്ങളെ നശിപ്പിക്കുന്നു. ബി ടി പരുത്തിക്കുണ്ടായ അതേ അവസ്ഥ കടുകിലും സംഭവിക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഒടുവില്‍ നാടന്‍ കടുകിനങ്ങളില്ലാതാകും. ജനിതക മാറ്റം വരുത്തിയ കടുക് വിത്തുല്‍പാദിപ്പിക്കുമെങ്കിലും കൃഷിക്കുപയോഗിക്കാന്‍ സാധ്യമല്ല. ഓരോ തവണയും വിളവെടുപ്പിന് ശേഷം കുത്തക കമ്പനികളില്‍ നിന്ന് വീണ്ടും വിത്ത് വാങ്ങേണ്ടി വരും. സാധാരണ കര്‍ഷകരെ കൂടുതല്‍ ബാധ്യതകളിലേക്ക് എത്തിക്കുമിത്. പരാഗണത്തിന് തേനിച്ച ആശ്രയിക്കുന്നത് കടുകിന്റെ പൂവിനെയാണ്. എന്നാല്‍ ജനിതക മാറ്റം വരുത്തിയ കടുകില്‍ നിന്ന് പരാഗണം സാധ്യമല്ല. തേനീച്ചയുടെ വംശനാശത്തിനും ഇത് വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

image


ജി എം കടുകിന്റെ പരീക്ഷണം പോലും പല സംസ്ഥാനങ്ങളും അനുവദിച്ചിട്ടില്ല. ഇതിന്റെ ജൈവസുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനറ്റിക് എഞ്ചിനിയറിങ് അപ്രൂവല്‍ കമ്മിറ്റി പുറത്തു വിട്ടിട്ടില്ല. ജം എം കടുകിന് അനുമതി ലഭിച്ചാല്‍ മറ്റ് ഭക്ഷ്യവിളകള്‍ക്കും അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്.