അത്‌ലറ്റുകളെ സര്‍വ്വകലാശാകളുമായി ബന്ധിപ്പിക്കാന്‍ ഒരു സംരംഭം 'അഡഡ് സ്‌പോര്‍ട്‌സ്'

അത്‌ലറ്റുകളെ സര്‍വ്വകലാശാകളുമായി ബന്ധിപ്പിക്കാന്‍ ഒരു സംരംഭം 'അഡഡ് സ്‌പോര്‍ട്‌സ്'

Monday February 29, 2016,

4 min Read


26 കാരനായ അക്ഷയ് മലിവാളിന്റെ മനസ്സില്‍ എപ്പോഴും സ്‌പോര്‍ട്‌സ് ആണ്. ആറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് സ്‌പോര്‍ട്‌സിനോടുള്ള കമ്പം. ആദ്യമായി പരീക്ഷിച്ചത് ടെന്നീസ് ആണ്. എന്നാല്‍ തോളിനേറ്റ പരിക്ക് മൂലം ടെന്നീസില്‍ നിന്ന് മാറി ഗോള്‍ഫിലേക്ക് തിരിഞ്ഞു. പീന്നീട് യു സി ബെര്‍ക്കഌലേക്ക് ഒരു ഗോള്‍ഫ് സ്‌കോളര്‍ഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ ഒരു പ്രൊഫഷണല്‍ ഗോള്‍പ് കളിക്കാനുള്ള മോഹവുമായി അവിടേക്ക് പോയി. എന്നാല്‍ പിന്നീട് അദ്ദേഹം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങിലേക്ക് ചുവട് മാറ്റി. ഇത് ശക്തമായ ഒരു തീരുമാനമായിരുന്നെങ്കിലും സ്‌പോര്‍ട്‌സിലേക്ക് തിരികെ വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

image


അങ്ങനെ തന്റെ ഇരട്ട സഹോദരിയായ അദിതി മലിവാളുമായി ചേര്‍ന്ന് ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സംരംഭം തുടങ്ങാന്‍ പദ്ധതിയിട്ടു. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സ്റ്റുഡന്റ് അത്‌ലറ്റായിരുന്നു അദിതി. എഷ്യയിലെ വളര്‍ന്നുവരുന്ന അത്‌ലറ്റുകല്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. 'ആഗോള തലത്തില്‍ മത്സരിക്കാനായി ഏഷ്യയിലെ അത്‌ലറ്റുകള്‍ക്ക് ശരിയായ പരിശീലനം വളരെ അത്യാവശ്യമാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് അഡഡ് സ്‌പോര്‍ട്‌സ്.' അദ്ദേഹം പറയുന്നു.

സ്‌പോര്‍ട്‌സിലേക്കുള്ള സംഭാവനം

ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സംരംഭമായാണ് ആഡഡ് സ്‌പോര്‍ട്‌സ് തുടങ്ങിയത്. ഇപ്പോള്‍ ഏഷ്യയിലെ അത്‌ലറ്റ് കോളേജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടായ്മയാണിത്. ഇന്ത്യന്‍ വിപണിയിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ അത്‌ലറ്റുകളേയും പ്രത്യാകം ശ്രദ്ധിച്ച് അവരുടെ പരിശീലനം, അക്കാദമിക് നിലവാരം എന്നിവ ഉറപ്പാക്കുന്നു. കൂടാതെ യു എസ് സര്‍വ്വകലാശായിലേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുന്നു.

'സര്‍വ്വകലാശാലയില്‍ നിന്ന് സ്‌കോളര്‍ഷിപ്പുകല്‍ ലഭിക്കാനും നല്ല സര്‍വ്വകലാശാലയില്‍ ചേരാനും വേണ്ടിയാണ് ജൂനിയര്‍ അത്‌ലറ്റുകള്‍ സ്‌പോര്‍ട്‌സിലേക്ക് വരുന്നത്. ഇന്ത്യയില്‍ മുന്‍നിരിലുള്ള സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ മിടുക്കരായവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കാറുള്ളൂ. എന്നാല്‍ ആഡഡ് സ്‌പോര്‍ട്‌സിന്റെ പ്രവേശന രീതി തികച്ചും വ്യത്യസ്തമാണ്. ഗോള്‍ഫ്, ടെന്നീസ്, സ്‌ക്വാഷ്, സോസര്‍, നീന്തല്‍, ഫീല്‍ഡ് ഹോക്കി, ട്രാക്ക് ആന്റ് ഫീല്‍ഡ് എന്നീ ഇനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്' അക്ഷയ് പറയുന്നു.

യു എസ് സര്‍വ്വകലാശാലകളിലേക്ക് അത്‌ലറ്റുകളുടെ പ്രവേശനം ഉറപ്പാക്കാനായി ഒരു കൗണ്‍സലര്‍ എന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അഞ്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഈ ടീമിലുള്ളത്. സ്‌പോര്‍ട്‌സിനോടുള്ള ഓരോരുത്തരുടേയും താത്പര്യം മുന്‍നിര്‍ത്തിയാണ് ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ട് വിഭാഗത്തിലുള്ള അത്‌ലറ്റുകളെയാണ് ഇതിലേക്ക് തിരിഞ്ഞെടുക്കുന്നത്. എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് ഈ രംഗത്ത് സജീവമായി നില്‍ക്കുന്നവരാണ് ഒരു വിഭാഗം. വിനോദത്തിന് വേണ്ടി മാത്രം സ്‌പോര്‍ട്‌സിലേക്ക് വന്ന് കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മറ്റൊരു വിഭാഗം.

ഒരു വിദ്യാര്‍ത്ഥിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവരുടെ എല്ലാ ചുമതലകളും ഇവര്‍ വഹിക്കുന്നു. അവര്‍ക്കായി സൈക്കോളജിസ്റ്റ്, പരിശീലകന്‍, ഫിസിയോളജിസ്റ്റ് എന്നിവരെ നല്‍കുന്നു. കൂടാതെ സര്‍വ്വകലാശാലയില്‍ ഇടം ലഭിക്കാന്‍ മനേജ്‌മെന്റിന്റെ സഹായവും എപ്പഴും ലഭ്യമാക്കുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന സൗകര്യം അനുസരിച്ച് 50000 രൂപ മുതല്‍ 400000 രൂപ വരെ ഇവര്‍ ഈടാക്കുന്നു. കോളേജുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് മുമ്പ് സമയം വളരെ കുറവാണെങ്കില്‍ ഫീസ് ഇതിലും കൂടും.

ജൂനിയര്‍ സ്‌പോര്‍ട്‌സ് താരങ്ങലെ സൃഷ്ടിക്കുക

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 42 ക്ലയിന്റുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതില്‍ 100 ശതമാനം പേര്‍ക്കും കോളേജുകളില്‍ പ്രവേശനം ലഭിച്ചു. ഇതില്‍ 70 ശതമാനം പേരും ഇന്ത്യാക്കാരണ്. ഫിലിപ്പൈന്‍സ്, ചൈന, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ഉള്ളവരാണ് ബാക്കി 30 ശതമാനം പേര്‍.

image


ഇന്ത്യയില്‍ നിന്ന് പാവപ്പെട്ട വീടുകളിലെ അഞ്ച് കുട്ടികളേയും ഫിലിപ്പൈന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കുട്ടികളേയും അവര്‍ തിരഞ്ഞെടുത്തു. ഇവര്‍ക്ക് വേണ്ട എല്ലാ പരിശീലനവും നല്‍കി വിദേശ സര്‍വ്വകലാശാലകളില്‍ പ്രവേശനം ഉറപ്പാക്കാന്‍ അവരെ സഹായിച്ചു. 50 ശതമാനം വളര്‍ച്ചയില്‍ ഈ സംരംഭം മുന്നേറുകയാണ്. ആദ്യ വര്‍ഷം 13 കുട്ടികളുമായി ആരംഭിച്ച അവര്‍ മൂന്നാം വര്‍ഷം 42 കുട്ടികളില്‍ എത്തിയിട്ടുണ്ട്. ഒരു വിശ്വാസ്യത സൃഷ്ടിക്കുന്നതാണ് ഏറ്റവും പ്രയാസകരമെനന് ഇതിന്റെ സ്ഥാപകര്‍ പറയുന്നു. ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യം നല്ല ബന്ധങ്ങളാണ്. ഇതുവഴി അത്‌ലറ്റുകളെ ഏഷ്യയിലെ സര്‍വ്വകലാശാലകളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. നാല് മാസം മുമ്പ് ചൈന, ഇന്ത്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇവര്‍ക്ക് ഫണ്ട് ലഭിച്ചിരുന്നു. നിലവില്‍ കൂടുതല്‍ ഫണ്ട് പ്രതീക്ഷിക്കുകയാണിവര്‍. ഈ വര്‍ഷം അവസാനത്തോടെ 1015 മില്ലയന്‍ ഉയര്‍ത്തണം എന്നാണ് അവര്‍ പദ്ധതിയിടുന്നത്.

ഭാവിയില്‍ ജൂനിയര്‍ ഗോള്‍ഫ്, ടെന്നീസ് ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നു. കൂടാതെ യു എസിലുള്ള പരിശീലകരെ ഇവിടെ എത്തിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലറ്റുകളെ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കാനും ശ്രമിക്കുന്നു.

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സാധ്യതകള്‍

നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ ഇന്ത്യക്ക് 36 ലക്ഷം സ്‌പോര്‍ട്‌സ് പരിശീലകര്‍, 9.7 ലക്ഷം ഫിറ്റനസ് ട്രയിനര്‍മാര്‍, ഏകദേശം 3.6 ലക്ഷം പ്രൊഫഷണലുകല്‍(ഫിസിയോ, മെഡിസിന്‍, സൈക്കോളജി) എന്നിവരെ ആവശ്യമുണ്ട്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ട് അപ്പുകളുടെ ആവശ്യകത വര്‍ധിക്കുന്നത്‌ ഈ ഘട്ടത്തിലാണ്.

ഇന്‍സ്റ്റാ സ്‌പോര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വേവിന്റെ സ്ഥാപകനായ നിഖില്‍ ജായുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സിനോടുള്ള ആള്‍ക്കാരുടെ താത്പര്യം അറിയാനായി ഒരു അന്വേഷണം നടത്തി. ഒരു ജോബ് പോര്‍ട്ടലിന്റെ സി വി ഡാറ്റാബെയിസ് ഉപയോഗിച്ചാണ് അവര്‍ അന്വേഷണം നടത്തിയത്. ഡല്‍ഹിയില്‍ 21 വയസ്സിന് മുകളില്‍ പ്രായമുള്ള 7 ലക്ഷം പേരില്‍ 23 ശതമാനം പേര്‍ക്ക് ഏതെങ്കിലും ഒരു കായിക ഇനത്തില്‍ താത്പര്യം ഉണ്ടായിരുന്നു. ഇതില്‍ 15 ശതമാനം പേര്‍ മാത്രമേ നിലവില്‍ ചില ഇവന്റുകളില്‍ പങ്കെടുക്കുന്നുള്ളൂ. കെ പി എം ജി റിപ്പോര്‍ട്ട് അനുസരിച്ച് കായിക ഇനങ്ങളില്‍ താത്പര്യം ഉള്ള 62 ശതമാനം പേരില്‍ ഒരു ശതമാനം മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നത്.

ഇത് സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഓഫ്‌ലൈന്‍ സ്‌പോര്‍ട്‌സ് വെന്യൂ ഒരുക്കാനുള്ള അവസരം നല്‍കുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്റ്റാര്‍ സ്‌പോര്‍ട്‌സും പിന്തുണച്ച് മുബൈ, ഗുര്‍ഗാവോണ്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാഷ് ഇതുപോലൊരു ഉദ്യമമാണ്. മുബൈയില്‍ ഉടനീളം 6 ആസ്‌ട്രോടര്‍ഫുള്ള ഡ്രീംഫീല്‍ഡ്‌സ്, ബംഗളുരുവിലെ ബുള്‍ റിങ് അരേന, എക്‌സ് എല്‍ ആര്‍ 8, പ്ലേ അരേന എന്നിവയാണ് മറ്റുള്ളവ. ഇത് ഓണ്‍ലൈന്‍ അഗ്രിഗേറ്റര്‍മാരായ പ്ലേന ലൈവ്, പ്ലേയോ എന്നിവക്ക് വഴിതെളിച്ചു. ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നീ പ്രശസ്തമായ ഫുഡ്‌ബോള്‍ ക്ലബ്ബുകള്‍ക്ക് ഇന്ത്യയില്‍ ഉടനീളം കേന്ദ്രങ്ങളുണ്ട്.

രോഹിത് ശര്‍മ്മ ബ്രാന്‍ഡ് അംബാസഡറായുള്ള സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ ഈ രംഗത്ത് സജീവമാണ്. ഇവര്‍ സ്‌കൂളുകളുമായി ചേര്‍ന്ന് ഇന്റര്‍ സ്‌കൂള്‍ ഈവന്റുകള്‍ സംഘടിപ്പിക്കുന്നു. ഇവര്‍ മൈക്കല്‍ ഫെല്‍പ്‌സ് സ്വീം സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കൂടാതെ ചിട്ടയായ പരിശീലനവും നല്‍കുന്നു. 2019 ഓടെ സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പ് മാര്‍ക്കറ്റ് 4 ബില്ല്യന്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂനിയര്‍ അത്‌ലറ്റുകള്‍ മികച്ച പരിശീലനം നല്‍കാനായി അത്‌ലറ്റായ ശരത്ത് എം ഗയക്വാദ് 'ഗമാറ്റിക്‌സ്' എന്ന സ്റ്റാര്‍ട്ട് അപ്പ് രൂപീകരി#്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സിന് വളരെയധികം പ്രാധാന്യം ലഭിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ആരോഗ്യ സംരക്ഷണത്തോടുള്ള അവബോധം കൂടിയാണ് ഇതിന് ഏറ്റവും വലിയ കാരണം.