എല്‍ ഇ ഡി ബള്‍ബ് പ്രചരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ 'ഉജാല'

എല്‍ ഇ ഡി ബള്‍ബ് പ്രചരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ 'ഉജാല'

Sunday March 13, 2016,

1 min Read


താങ്ങാവുന്ന വിലയില്‍ എല്ലാവര്‍ക്കും എല്‍ ഇ ഡി ബള്‍ബുകള്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര പവര്‍, കോള്‍, റിന്യൂവബിള്‍ എനര്‍ജി വകുപ്പിന്റെ നൂതന സംരംഭത്തിന് ഉജാല എന്ന് പേരു നല്‍കിയതായി വകുപ്പ് മന്ത്രി പിയൂഷ്‌ഗോയല്‍ അറിയിച്ചു. ഉന്നത് ജോ്യതിബൈ അഫോര്‍ഡബിള്‍ എല്‍ ഇ ഡി ഫോര്‍ ഓള്‍' എന്നതിന്റെ ചുരുക്ക രൂപമാണ് ഉജാല.

image


ഗാര്‍ഹിക തലത്തില്‍ എല്‍ ഇ ഡി ഉപയോഗം പരമാവധി പ്രചരിപ്പിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ എല്‍ ഇ ഡി അധിഷ്ഠിത ഡൊമസ്റ്റിക്ക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാമിന് രൂപംനല്‍കിയത്.

120 ഇന്ത്യന്‍ നഗരങ്ങളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു ഈ പദ്ധതി. രാജ്യത്ത് 77 കോടി സാധാരണ ബള്‍ബുകള്‍ മാറ്റി എല്‍ ഇ ഡി ഉപയോഗിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രഖ്യാപിത ലക്ഷ്യം. കേരളമടക്കം 12 സംസ്ഥാനങ്ങളാണ്ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

image


'ഇന്ത്യയിലെ ഊര്‍ജ സംരക്ഷണ സംരംഭങ്ങളുടെ പുതിയ മുഖമാവും ഉജാല. എല്‍ ഇ ഡി ഉപയോഗത്തിലേക്ക് ആളുകളെ നയിക്കാനും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ഉജാല ലക്ഷ്യമിടുന്നതായി പിയൂഷ്‌ഗോയല്‍ പറഞ്ഞു.

7.47 കോടി എല്‍ ഇ ഡി ബള്‍ബുകള്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ഇതിനകം വിതരണംചെയ്തിട്ടുണ്ടണ്‍്. ദിവസേന 21,550 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷന്‍ തടയാനും ഊര്‍ജ ഉപയോഗത്തില്‍ 10.64 കോടി രൂപ ലാഭിക്കാനും ഇത് സഹായിക്കുന്നു.

    Share on
    close