പരസ്യത്തില്‍ കണ്ണും നട്ട് സില്‍വര്‍ പുഷ്

0

ദിവസവും എത്രയെത്ര പരസ്യങ്ങളാണ് ടെലിവിഷനുകളിലൂടെ നമ്മുടെ കണ്ണുകളില്‍ മിന്നിമറയുന്നത്. ഇവയില്‍ എത്രയെണ്ണം നമ്മുടെ മനസില്‍ തട്ടാറുണ്ട്? എങ്ങനെയുള്ള പരസ്യങ്ങളാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? പരസ്യങ്ങള്‍ക്ക് സമൂഹത്തില്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്താനായിട്ടുണ്ട്? ശ്രദ്ധിച്ചിട്ടുണ്ടോ ഇത്തരം കാര്യങ്ങള്‍. എന്നാല്‍ ഇതെല്ലാം ശ്രദ്ധിക്കുന്ന ഒരു സ്ഥാപനമുണ്ട് സില്‍വര്‍ പുഷ്. സാന്‍ഫ്രാന്‍സിസ്‌കോ ഗുര്‍ഗാവോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ പുഷ് പ്രമുഖ ബ്രാന്‍ഡുകള്‍ക്കുവേണ്ടി അവരുടെ പരസ്യങ്ങളുടെ റേറ്റിംഗ് വിലയിരുത്തുന്ന സ്ഥാപനമാണ്.

ഓരോ പരസ്യങ്ങളും ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു. പരസ്യങ്ങള്‍ അവര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ടോ, എന്നിങ്ങനെയൊക്കെയുള്ള വിവരങ്ങളെ അടിസ്ഥാനാക്കിയാണ് സില്‍വര്‍ പുഷ് പരസ്യങ്ങളുടെ റേറ്റിംഗ് കണ്ടുപിടിക്കുന്നതെന്ന് സ്ഥാപനത്തിന്റെ സി ഇ ഒയും സഹസ്ഥാപകനുമായ ഹിതേഷ് ചൗള പറയുന്നു.

വിവിധ ബ്രാന്‍ഡുകള്‍ ടെലിവിഷനുകളിലൂടെ നല്‍കുന്ന പര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റേതെങ്കിലും രീതിയിലോ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കും. ഓണ്‍ലൈനിലൂടെയാണ് പ്രധാന വിലയിരുത്തല്‍. കൂടാതെ ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍, ഇന്‍സ്റ്റാളുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയെല്ലാം പരിശോധിക്കും. ഇതിലൂടെ ബ്രാന്‍ഡുകള്‍ പരസ്യങ്ങളിലൂടെ നടത്തുന്ന ക്യാമ്പെയിന്‍ വിജയകരമാണോ എന്ന് അവര്‍ക്ക് മനസിലാക്കി കൊടുക്കും.

ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ പരസ്യങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയാണ് തങ്ങള്‍ ചെയ്യുന്നത്. ഒപ്പം ഉപഭോക്താക്കള്‍ എന്താണ് പറയാനുള്ളതെന്ന് അവരെ അറിയിക്കുന്നു. പരസ്യങ്ങള്‍ നല്‍കാറുണ്ടെങ്കിലും ബ്രാന്‍ഡുകള്‍ക്ക് അവരുടെ പരസ്യങ്ങളുടെ സ്വാധീനം മനസിലാക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. ഇത് നികത്തുകയാണ് സില്‍വര്‍ പുഷ് ചെയ്യുന്നത്.

യു എസിലെ 500 സംരംഭങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ സില്‍വര്‍ പുഷ് പ്രവര്‍ത്തിക്കുന്നത്. 1.25 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ആന്‍ഡ് എസ് പാര്‍ട്‌നേഴ്‌സില്‍നിന്ന് ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. മാത്രമല്ല നിലവിലുള്ള നിക്ഷേപകരില്‍നിന്നും 500 സംരംഭകരില്‍നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്.

സില്‍വര്‍ പുഷിന് 150 ക്ലയിന്റുകളാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. ക്ലാസിഫൈഡുകളും ഇകൊമേഴ്‌സും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഗൂഗിള്‍, നെസ്റ്റ്‌ലേ എന്നിവരും സില്‍വര്‍ പുഷിന്റെ ക്ലയിന്റുകളാണ്. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ഹിതേഷ് പറയുന്നു.

കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ ഏകദേശ കണക്ക് 500 ബില്യന്‍ രൂപയാണ്. ഇത് 2019 ആകുമ്പോള്‍ 900 ബില്യനിലെത്തും. ആഗോളതലത്തില്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍നിന്നുള്ള കണക്ക് 175 ബില്യന്‍ ഡോളറാണ്. 2019 ഓടെ ഇത് 2000 ബില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.

കമ്പനിക്ക് ഇന്ത്യയില്‍ മറ്റ് മത്സര സ്ഥാപനങ്ങളൊന്നുമില്ല. ടി വി റേറ്റിംഗ് മനസിലാക്കുന്നതിന് ടാം, ബാര്‍ക് എന്നീ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും സില്‍വര്‍ പുഷിന് തടസമാകുന്നില്ല. അവര്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കുകയും ഓഡിയന്‍സിന്റെ കണക്കുകള്‍ തയ്യാറാക്കുന്നുണ്ടെങ്കിലുമെല്ലാം അവരുടെ പ്രവര്‍ത്തനം വ്യത്യസ്ഥമാണ്. ആഗോളതലത്തില്‍ സില്‍വര്‍ പുഷിന് ഐസ്‌പോട്ട് ഡോട്ട് ടി വി എന്ന സ്ഥാപനവുമായി മല്‍സരിമുണ്ട്. ഈ സ്ഥാപനം 11 മില്യന്‍ ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.