ഒരു മില്യന്‍ ഡോളര്‍ നിക്ഷേപം ലഭിച്ച ദിവസം ഞാന്‍ എന്തിന് പുതിയ ജോലിയില്‍ പ്രവേശിച്ചു?

0


പലവട്ടം ഞങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് ക്യാബ്‌സ്ഗുരുവില്‍ ഒരു മില്യന്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. നിങ്ങളുടെ ആദ്യ നിക്ഷേപകരാണ് ഞങ്ങളെന്നറിയാം. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിങ്ങളും താല്‍പര്യപ്പെടുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നത് ഡല്‍ഹിയിലെ ഡിഎല്‍എഫ് എംപോറിയോ ആട്രിയം മാളിലെ കോഫി ഷോപ്പില്‍ ഞങ്ങള്‍ക്കൊപ്പമിരുന്ന മൂന്നു യുവാക്കളില്‍ ഒരാള്‍ ഞങ്ങള്‍ക്ക് ഹസ്തദാനം നടത്തി സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

മാളിനു പുറത്തിറങ്ങി നടക്കുമ്പോള്‍ അവര്‍ പറഞ്ഞ അവസാന വാക്കുകള്‍ ഞങ്ങളെ വീണ്ടു വീണ്ടും ചിന്തിപ്പിച്ചു. വിനോദത്തിനായി തുടങ്ങിയ ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പിന് ഇന്നു ഒരു മില്യന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ മൂന്നുപേരോടൊപ്പം ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. മൂന്നു പേരും ബിസിനസില്‍ വിജയിച്ചവര്‍. ഞങ്ങളെക്കാളും മുന്‍പേ വ്യവസായ ലോകത്ത് എത്തി കഴിവ് തെളിയിച്ചവര്‍. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആദരവാണ്. പക്ഷേ അവരുമായി കരാര്‍ ഒപ്പു വച്ചു കഴിഞ്ഞാല്‍ പിന്നെ എന്തായിരിക്കുമെന്നു ചിന്തിച്ചു. അതിനാല്‍ തന്നെ അതിനു ഞങ്ങള്‍ തയാറായില്ല. കാരണം അവര്‍ ഞങ്ങള്‍ക്കു അപരിചിതരാണ്. വ്യവസായ സംരംഭകനാവുക എന്നത് ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇതൊരു പരീക്ഷണം കൂടിയാണ്.

വൃത്തിയായ ഒരു ചുമരില്‍ ചെളിയുടെ കട്ടകള്‍ വാരിയെറിയുന്നതു പോലെയാണിത്. ഒരു കട്ടയെങ്കിലും ചുമരില്‍ പതിയുന്നതുവരെ എറിയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് മികച്ചൊരു ആശയം ലഭിക്കുന്നതുവരെ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ. അതല്ലെങ്കില്‍ പശ ഉപയോഗിച്ച് ചെളി അതില്‍ ഒട്ടിച്ചുവയ്ക്കാം. ഇതിനെയാണ് നിലനില്‍പ് എന്നു പറയുന്നത്. പക്ഷേ ഈ ചെളിയെ ചുമരില്‍ ഒട്ടിപ്പിടിപ്പിച്ച് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സമയം വേണ്ടിവരും. അതുവരെ കാത്തിരിക്കണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്നിട്ട് നിങ്ങള്‍ക്ക് ആവശ്യമായതെന്തോ അതു കണ്ടെത്താം. ഈ ചോദ്യം നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ് തുടങ്ങാം. നിങ്ങളുടെ സ്വപ്‌നം സഫലമാക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ട്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ട്.

ഇത്തരത്തിലുള്ള ചിന്തകള്‍ ഞങ്ങളെയും അലട്ടിയിരുന്നു. ഡിഎല്‍എഫ് എംപോറിയോ മാളിലെ കൂടിക്കാഴ്ചയ്ക്കു ശേഷം തിരിച്ചെത്തിയപ്പോള്‍ ഞാനും എന്റെ സഹസ്ഥാപകനും തമ്മില്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ കയ്യില്‍നിന്നും പണമിറക്കി ക്യാബ്‌സ്ഗുരു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം. ഒരു മാസം 20 ഡോളര്‍ ഞങ്ങള്‍ ഇതിനായി ചെലവഴിക്കുന്നുണ്ട്. ക്യാബ്‌സ്ഗുരുവിന്റെ 60,000 സ്ഥിര ഉപഭോക്താക്കള്‍ക്കും ദിനംപ്രതി എത്തുന്ന പുതിയ 500 ഉപഭോക്താക്കള്‍ക്കും വേണ്ടിയാണിത്. ഈ 20 ഡോളര്‍ ഒഴിച്ചാല്‍ സ്റ്റാര്‍ട്ടപ്പിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുമ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്ന കോഫിക്കും ഭക്ഷണത്തിനും മാത്രമുള്ള പണമാണ് ഞങ്ങള്‍ക്ക് ചെലവാകുന്നത്.

ഉപഭോക്താക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ സേവനാണ് ഞങ്ങള്‍ നല്‍കുന്നത്. ക്യാബ്‌സ്ഗുരുവിലൂടെ ടാക്‌സികള്‍ ബുക്ക് ചെയ്യുന്നതിലൂടെ ആയിരക്കണക്കിന് രൂപയും സമയവുമാണ് ഒരു മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമായി ലഭിക്കുന്നത്. വിനോദത്തിനായി തുടങ്ങിയ ഞങ്ങളുടെ സംരംഭം ഒരു മില്യന്‍ ഡോളറിനു വേണ്ടി നഷ്ടപ്പെടുത്തണോ? എന്നതായിരുന്നു വിഷമമുള്ള കാര്യം. ചില വ്യവസായ സംരംഭകര്‍ക്ക് ഈ വിഷമം ഉണ്ടായിട്ടുണ്ടാകും. അതു ഞാന്‍ അംഗീകരിക്കുന്നു. ലഭിച്ച വാഗ്ദാനം സ്വീകരിക്കണോ അതോ വിശപ്പോടെ ഇരിക്കണോ? അതോ ഈ പണം നഷ്ടപ്പെടുത്തി മണ്ടന്മാരാകണോ?.

സമയമാണ് പ്രധാനം. വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ? എന്റെ സഹസ്ഥാപകന്‍ കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജോലിയില്‍ മുഴുകിയിരുന്നു. വിനോദത്തിനായി തുടങ്ങിയ ക്യാബ്‌സ്ഗുരു ഇന്നു മറ്റൊരു തലത്തിലേക്ക് വളരുകയാണ്. ഞങ്ങളുടെ വിശ്വാസവും ധൈര്യവും യാഥാര്‍ഥ്യലോകത്തെ വസ്തുതകളിലേക്ക് വഴിമാറാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ക്ക് കഠിനമായ ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നു. നിലനില്‍പിന് ഈ തിരഞ്ഞെടുപ്പ് മാത്രം മതിയാകുമായിരുന്നില്ല. വേണമെങ്കില്‍ ഞങ്ങള്‍ക്ക് ലഭിച്ച ഈ വാഗ്ദാനം സ്വീകരിച്ച് ഞങ്ങള്‍ക്ക് പെട്ടെന്ന് വളരാം. കാരണം ഒരു മില്യന്‍ ഡോളറിന്റെ വാഗ്ദാനമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

10 വര്‍ഷങ്ങള്‍ക്കുശേഷം ക്യാബ്‌സ്ഗുരു എങ്ങനെയായിരിക്കണമെന്നു ഞങ്ങള്‍ക്ക് തീരുമാനിക്കാം. ഒരുപക്ഷേ 2025 ല്‍ വന്‍കിട കമ്പനികള്‍ക്കു പണയപ്പെടുത്തേണ്ടി വന്നേക്കാം. അല്ലെങ്കില്‍ കമ്പനിക്ക് കിട്ടേണ്ട നല്ലൊരു നിക്ഷേപം നഷ്ടപ്പെടുത്തി എന്നു പശ്ചാത്തപിക്കാം. ഇന്നു അനുഭവിക്കുക, നാളെ സന്തോഷിക്കുക എന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ രാത്രി ഇന്നു അങ്ങനെ തന്നെ നില്‍ക്കില്ല. നാളെ പകല്‍ തീര്‍ച്ചയായും ഉണ്ടാകും. നിക്ഷേപങ്ങള്‍ ലഭിക്കുന്നത് സംരംഭത്തിനുള്ള ഏണിപ്പടിയാണ്. എന്നാല്‍ ആയിരക്കണക്കിന് ഡോളര്‍ നേടാനുള്ള ആശയം നമ്മുടെ പക്കലുണ്ട്.

എന്നാല്‍ മറുവശവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നാളെ ക്യാബ്‌സ്ഗുരുവിന് എന്തു സംഭവിക്കുമെന്നറിയില്ല. നിലനില്‍പിനായി മല്‍സരിക്കേണ്ടി വരുമോ അതോ സംരംഭം അടച്ചു പൂട്ടേണ്ടി വരുമോ? അല്ലെങ്കില്‍ വന്‍കിട വ്യവസായികള്‍ക്കുവേണ്ടി വഴിമാറുമോ? പക്ഷേ ഒരു കാര്യം ഞങ്ങള്‍ക്കറിയാം. ആരുടെ മുന്നിലും നിങ്ങളെ അടിയറവ് വയ്ക്കരുത്. നിങ്ങളുടെ സംരംഭം നിങ്ങളുടെ സ്വപ്‌നമാണ്. അതിനെ വിലതാഴ്ത്തി കാട്ടാന്‍ അനുവദിക്കരുത്.