2015: സംരംഭകര്‍ക്ക് നാടകീയതകളുടെയും അത്ഭുതങ്ങളുടെയും വര്‍ഷം

0


ഇന്ത്യന്‍ സംരംഭ രംഗത്തെ സംബന്ധിച്ചിടത്തോളം ഒട്ടേറെ നാടകീയതകള്‍ക്കും അദ്ഭുതങ്ങള്‍ക്കും വേദിയായ വര്‍ഷമാണ് കടന്നുപോയത്. പോയ വര്‍ഷം സംരംഭലോകത്തു നിന്നും പുതിയ പാഠം ഉള്‍ക്കൊണ്ടവരും, പുതിയ പ്രവണതകള്‍ ഉണ്ടാക്കിയവരും, മാര്‍ഗദര്‍ശികളായവരെക്കുറിച്ചുമാണ് ഈ പുതുവര്‍ഷത്തില്‍ യുവര്‍സ്‌റ്റോറി നിങ്ങളോട് പങ്കുവയ്ക്കുന്നത്.

അമിത് സൊമാനി (മാനേജിങ് പാര്‍ട്ണര്‍, െ്രെപം വെഞ്ചുര്‍ പാര്‍ട്‌ണേഴ്‌സ്)

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി കമ്പനികള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയാറായി രംഗത്തെത്തി. ചെറിയ മുതല്‍മുടക്കിലും സംരംഭങ്ങവ്! വളര്‍ച്ച നേടുന്ന ഒരു പ്രവണതയും കാണാന്‍ സാധിച്ചു. സംരംഭക രംഗത്തെ സംബന്ധിച്ചിടത്തോളം വളര്‍ച്ച ഒരു പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ വളര്‍ച്ച മാത്രമാകരുത് ലക്ഷ്യം. വളര്‍ച്ചയ്‌ക്കൊപ്പം തന്നെ ലാഭം ഉണ്ടാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ആനന്ദ് ലൂണിയ (ഇന്ത്യ ക്വാഷ്യന്റിന്റെ സ്ഥാപകന്‍)

നിക്ഷേപങ്ങള്‍, വിലക്കിഴിവുകള്‍, ഉഭോക്തൃ നേട്ടങ്ങള്‍ എന്നിവയെല്ലാം തന്നെ വലിയൊരളവില്‍ ഈ വര്‍ഷമുണ്ടായി. മികച്ചൊരു ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതു ചിന്തിക്കുന്നതിനു മുന്‍പുതന്നെ മികച്ചൊരു സംഘത്തെ രൂപീകരിക്കുന്നതെങ്ങനെ എന്നതാണ് ഈ വര്‍ഷം കാണാനായത്. വിലക്കിഴിവുകള്‍ നല്‍കാതെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവില്ല എന്നതില്‍ ആരും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. ചില സ്ഥാപനങ്ങള്‍ ചില വിപരീത തീരുമാനങ്ങളും സ്വീകരിച്ചു. വില കൂട്ടുന്നതിനൊപ്പം വില കുറയ്ക്കുന്നതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും തന്നെ ്വര്‍ക്കുണ്ടായിരുന്നില്ല. ആരുടെ കയ്യിലാണോ കൂടുതല്‍ പണം ഉള്ളത്, കൂടുതല്‍ മൂലധനം ഉള്ളത് എന്നതിനെ ആശ്രയിച്ചായിരുന്നു ഇത്.

അനില്‍ കെ.ഗുപ്ത (പദ്മശ്രീ പുരസ്‌കാര ജേതാവ്, ഹണി ബീ നെറ്റ്!വര്‍ക്കിന്റെ സ്ഥാപകന്‍, നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍)

ഐടി രംഗത്തെയും മൊബൈല്‍ കേന്ദ്രീകരിച്ചുള്ള സംരംഭകരംഗത്തെയും കുറിച്ച് നിരവധി പറയാനുണ്ട്. കൂടുതല്‍ ബുദ്ധിമുട്ട് നല്‍കിയ ടെക്‌നോവഝിയിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിറാകും (ബയോടെക്‌നോളജീസ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച്് അസിസ്റ്റന്‍സ് കൗണ്‍സില്‍) ശ്രീശിതും ( സൊസൈറ്റി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇനിഷേറ്റീവ് ഫോര്‍ സസ്‌റ്റെയിനബിള്‍ ടെക്‌നോളജീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ചേര്‍ന്ന് 2 വര്‍ഷത്തേക്ക് 15 ലക്ഷത്തിന്റെ അഞ്ചു ഫെല്ലോഷിപ്പുകള്‍ നല്‍കി. പുതിയ 100 യുവസംരംഭകര്‍ക്ക് അവരുടെ സംരംഭത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനായി ഒരു ലക്ഷം രൂപ നല്‍കി. വിദ്യാര്‍ഥി സംരംഭകരെയും ബുദ്ധിമുട്ടേറിയ സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള സംരംഭകരുടെയും ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്.

സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതിയെക്കുറിച്ചുള്ള അവബോധത്തിലൂടെ വിദ്യാര്‍ഥികളിലും, ബിരുദാനന്തര ബിരുദധാരികളിലും അവരുടെ ആശയങ്ങളെ ഫലവത്താക്കാന്‍ വേണ്ട സഹായം നല്‍കി. ഇതിലൂടെ മേയ്ക്ക് ഇന്‍ പദ്ധതിയില്‍ പലര്‍ക്കും താല്‍പര്യമുണ്ടായി. ഇത്തരത്തിലുള്ള ആശയങ്ങള്‍ക്ക് എന്തുകൊണ്ട് നമ്മുടെ സമൂഹം പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യം ജനങ്ങള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി. നിരവധി ഐടി പ്രോജക്ടുകള്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കാനായി.

അങ്കിത വസിഷ്ഠ (സാഹ ഫണ്ട് സ്ഥാപക)

2015 എനിക്കും നല്ല വര്‍ഷമായിരുന്നു. ആരുടെ ആശയമാണോ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചത് അവര്‍ക്ക് കൂടുതല്‍ നിക്ഷേപം കിട്ടി. ഇകൊമേഴ്‌സ്, ഫുഡ്‌ടെക് എന്നിവ ഇതിനു ഉദാഹരണമാണ്. ഡിജിറ്റല്‍ രംഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റല്‍ രംഗത്തെ കൂടുതല്‍ ശക്തമാക്കാന്‍ സോഷ്യല്‍ മീഡിയയും മറ്രു പല ഘടകങ്ങളുമായും ഇവയെ സമന്വയിപ്പിക്കണം.

അപ്രമേയ രാധാകൃഷ്ണ (ടാക്‌സിപോര്‍ഷുവര്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍ സഹസ്ഥാപകന്‍)

ഉപഭോക്താക്കളുടെ സംതൃപ്തിയിന്മേലുള്ള ശ്രദ്ധ കുറഞ്ഞു. ഇതു ഗുരുതര പ്രശ്‌നമാണ്. നിങ്ങളുടെ നിക്ഷേപം കൂടുതലോ കുറവോ ആകട്ടെ, ഉഭോക്താവിന്റെ സംതൃപ്തി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല കമ്പനി നിങ്ങളുടേതായിരിക്കണമെന്നതാണ് അടിസ്ഥാന കാര്യം. നിക്ഷേപങ്ങളിലും ഉപഭോക്തൃ അനുഭവത്തിലും പല ഉയര്‍ച്ച താഴ്ചകളും ആ വര്‍ഷം ഉണ്ടായി. ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഈ വര്‍ഷം ഞങ്ങള്‍ തുടങ്ങിയത്. പക്ഷേ അവസാനത്തില്‍ ചില സംശയങ്ങളും ഞങ്ങള്‍ക്കുണ്ടായി. ചില സംരംഭങ്ങള്‍ അടച്ചുപൂട്ടുന്നതും ചിലത് കൂടുതല്‍ മെട്ടപ്പെടുന്നതും കാണാനായി. ഉപഭോക്താക്കളായിരിക്കണം നമ്മുടെ മുന്നില്‍ ആദ്യം ഉണ്ടാവേണ്ടത്. മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കൊപ്പം വിലയ്ക്കും മുക്യസ്ഥാനം നല്‍കണം. ബിസിനസിലെ പ്രാഥമിക തത്വങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. വളര്‍ച്ചയായിരിക്കരുത് മറിച്ച് പ്രാഥമിക തത്വങ്ങള്‍ക്കൊപ്പം പെട്ടെന്നുള്ള വളര്‍ച്ചയാവണം വേണ്ടത്.

കശ്യപ് ഡിയോറഖ് (വ്യവസായ സംരംഭകന്‍, എഴുത്തുകാരന്‍)

ഡിജിറ്റല്‍ രംഗത്തിന്റെ കാലമായിരുന്നു ഈ വര്‍ഷം. ഇതു നിരവധി നിക്ഷേകരെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചു. 2015 ല്‍ പണം ആയിരുന്നു സുലഭമായി ലഭിച്ചത്. ഇതുമൂലം ഉല്‍പ്പന്നങ്ങളെക്കുറിച്ചും വിണപണിയെക്കുറിച്ചും ഉണ്ടായിരുന്ന കാഴ്ചപ്പാട് ക്രമേണ നഷ്ടമായിത്തുടങ്ങി. ഭക്ഷണം കൃത്യ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങള്‍ നിരവധിയുണ്ടായി. എന്നാല്‍ 2016 ല്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്.

സാഹില്‍ കിനി ( അസ്പദ ഇന്‍വെസ്റ്റ്‌മെന്റ് വൈസ് പ്രസിഡന്റ്)

കൂലിക്കെടുക്കുക എന്ന ആശയത്തെക്കുറിച്ച് സംരംഭങ്ങള്‍ ഈ വര്‍ഷം മനസ്സിലാക്കി. ദിനംപ്രതി കാര്യങ്ങള്‍ മാറിമറിഞ്ഞു വരുമ്പോള്‍ പലര്‍ക്കും കൂലിയ്ക്ക് എടുക്കാന്‍ പ്രേരണ ഉണ്ടാകും. പക്ഷേ ചെറിയ കാലയളിലെ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ നയങ്ങളെ നഷ്ടപ്പെടുത്തരുതെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കണം. അതിനാല്‍ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്കുണ്ടാവണം. ചെറിയൊരു കാലഘട്ടത്തിനിടയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും ഭാവിയെക്കുറിച്ചുള്ള ബോധം ഉണ്ടാവണം. എപ്പോഴും ശരിയായ വ്യക്തികളെമാത്രം തിരഞ്ഞെടുക്കുക.

സുമര്‍ ജുനേജ (പ്രിന്‍സിപ്പല്‍, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ്)

പണം എപ്പോഴും നമ്മുടെ കയ്യില്‍ ഉണ്ടാവണം എന്ന ചിന്ത വേണ്ട. കൂടുതല്‍ പണം ഉണ്ടാക്കാന്‍ കുറച്ചു പണം ചെലവാക്കിയേ മതിയാവൂ. അങ്ങനെയേ ബിസിനസ് വളരൂ. ഇവരണ്ടും തമ്മില്‍ ഒരു സമതുലിതാവസ്ഥ ഉണ്ട്. നിക്ഷേപങ്ങള്‍ എല്ലാ സമയത്തും ലഭിക്കും എന്ന കണക്കുകൂട്ടലില്‍ ഒരിക്കലും നിങ്ങള്‍ക്കൊരു സംരംഭം തുടങ്ങാനാവില്ല.