70,000 പേരെ ആത്മഹത്യാ പ്രേരണയില്‍നിന്ന് രക്ഷിച്ച് ഐ ഐ ടി അലൂമ്‌നസ്

0


ലോകാരോഗ്യ സംഘടന നടത്തിയിട്ടുള്ള പഠനങ്ങളനുസരിച്ച് ഇന്ത്യക്കാരില്‍ കൂടുതല്‍ പേരും വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ്. നമ്മുടെ ജനസംഖ്യയുടെ 36 ശതമാനം പേരും ഇത്തരത്തില്‍ വിഷാദരോഗം നേരിടുന്നുണ്ട്. മാത്രമല്ല ഇന്ത്യയില്‍ ഓരോ നാല് മിനിട്ടിലും ഓരോ പേര്‍ ആത്മഹത്യക്ക് തുനിയുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ കൂടുതലും യുവാക്കളാണെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം.

ഇത് മനസിലാക്കിയാണ് ഐ ഐ ടി ഗപവാഹത്തിയിലെ അലൂമ്‌നസ് ആയ റിച്ച സിംഗ് www.yourdost.com തുടങ്ങിയത്. എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് യുവര്‍ഡസ്റ്റ് ഡോട്ട് കോം ചെയ്യുന്നത്. ഇതിനായി നിരവധി സൈക്കോളജിസ്റ്റുകളുടെ സഹായവും ഉണ്ട്. യുവര്‍ഡോസ്റ്റ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഇവിടെയുള്ള സൈക്കോളജിസ്റ്റുകളുമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാം. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ മറുപടി നല്‍കി അവരെ മാനസികമായി പിന്തുണയ്ക്കുക കൂടിയാണ് യുവര്‍ ഡോസ്റ്റ് ചെയ്യുന്നത്.

സി ഐ ടി, ഐ എ എസ് തുടങ്ങിയ മത്സര പരീക്ഷകളിലുണ്ടാകുന്ന മോശം പ്രകടനം, എന്തെങ്കിലും ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന മനോവിഷമം, പരീക്ഷാ സമയത്തുണ്ടാകുന്ന പേടി എന്നിങ്ങനെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സഹായകമാണ് യുവര്‍ ഡോസ്റ്റ്.

2015ല്‍ എക്കണോമിക് ടൈംസില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കോളജ് ജീവിതത്തിന്റെ ഭാഗമായി കിട്ടുന്ന ഒന്നാണ് മാനസിക പിരിമുറുക്കം എന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ ഐ ടി)യിലെ ചില കുട്ടികള്‍ ഇതിനെ മറികടക്കുന്നു. കുടുംബത്തില്‍നിന്നായാലും സുഹൃത്തുക്കളില്‍നിന്നായാലും പഠന കാര്യത്തിലായാലും എല്ലാം ഉള്ള മാനസിക പിരിമുറുക്കങ്ങളെ മറികടക്കാം.

2014ല്‍ കോളജ് വിദ്യാര്‍ഥികളായ 14പേരുടെ ആത്മഹത്യ ഐ ഐ ടി വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരില്‍ പലരും വിഷാദരോഗത്തിന് അടിപ്പെട്ടവരായിരുന്നു. നമ്മുടെ ലോകം ഓരോരുത്തരെയും കുറിച്ച് അനാവശ്യ പ്രതീക്ഷകളുണ്ടാക്കും. പ്രതീക്ഷ നിറവേറ്റാന്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമെല്ലാം സമ്മര്‍ദ്ദങ്ങളുണ്ടാകും.

നിര്‍ഭാഗ്യവശാല്‍ ചില കുട്ടികളെ സംബന്ധിച്ച് അവരുടെ ആഗ്രഹങ്ങള്‍ എന്നത് പേയ് പാക്കേജുകളെ അടിസ്ഥാനമാക്കിയാണ്. അവരെ സംബന്ധിച്ച് പ്ലേസ്‌മെന്റും പേയ് പാക്കേഡുകളുമാണ് വിജയത്തിന്റെ പ്രതീകങ്ങളായി കണക്കാക്കുന്നത്- ഐ ഐ ടി കാണ്‍പൂര്‍ ഡയറക്ടര്‍ ഇന്ദ്രാനില്‍ മന്ന പറയുന്നു.

ഈ സാഹചര്യത്തിലാണ് റിച്ച ഏറെ വിലപ്പെട്ട സംഭാവന നല്‍കിയിരിക്കുന്നത്. റിച്ചയുടെ വാക്കുകള്‍ ഇങ്ങനെ: നമ്മളെല്ലാം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പല പ്രശ്‌നങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ ഇതെല്ലാം മനസിലാക്കി ആളുകള്‍ക്ക് ശരിയായ മാനസിക ബലം നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

വെബ് പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുമെല്ലാം സൗജന്യമായി ഇതിന്റെ സേവനം ലഭിക്കും. യുവര്‍ഡോസ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ മാസവും 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്. 70000 ഓളം പേരാണ് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 2015ല്‍ യുവര്‍ഡോസ്റ്റിന്റെ ഒരു ആര്‍ട്ടിക്കിളും യുവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു.