ഡിസൈനിംഗില്‍ പുതുലോകം സമ്മാനിച്ച് പൂര്‍ണിമയുടെ പ്രാണ

0


പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ രംഗത്ത് കടന്ന് വന്നിട്ട് നാളുകള്‍ ഏറെയായി. ഇതിനോടകം തന്നെ വസ്ത്രപ്രേമികളുടെ ഹൃദയം കവരാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് ബോളിവുഡ് താരം ജാക്ലിന്‍ ഫെര്‍ണാണ്ടിസിന് വേണ്ടി രൂപകല്പന ചെയ്ത വസ്ത്രം. അത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ശ്രദ്ധിക്കുകയും ചെയ്തു. സാരി ഉടുക്കാന്‍ ആഗ്രഹിച്ചിട്ടും ഉടുക്കാന്‍ അറിയാത്തവര്‍ക്കും ഉടുത്താല്‍ നടക്കാന്‍ അറിയാത്തവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലുള്ളതാണ് പൂര്‍ണ്ണിമയുടെ പുതിയ സാരി സ്റ്റൈല്‍. 

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സാരി എന്നേ പറയുള്ളൂ. എന്നാല്‍ അത് സാരിയല്ല. പകരം താഴ്ഭാഗം വിരിഞ്ഞു നില്‍ക്കുന്ന സ്‌കര്‍ട്ടും ദാവണിക്ക് സമാനമായ നേര്യതുമാണ്. സാരിയെ ഏറെ സ്‌നേഹിക്കുന്നവര്‍ക്ക് ഉടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അത്തരത്തില്‍ അദ്ഭുതപ്പെടുത്തുന്ന വിസ്മയങ്ങളാണ് പൂര്‍ണ്ണിമ തന്റെ ഡിസൈനില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 

ഏതൊരു ബിസിനസ്സിന്റേയും അടിത്തറ എന്നത് കസ്റ്റമേഴ്‌സാണ്. അവരുടെ സംതൃപ്തിയാണ് ആ ബിസിനസിന്റെ വിജയവും. വസ്ത്രവിപണനമാകുമ്പോള്‍ അത് കണ്ണിനും മനസ്സിനും ഒരുപോലെ തൃപ്തി നല്‍കുന്നത് ആയിരിക്കണം. അത്തരത്തില്‍ തൃപ്തി നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആ ബിസിനസ്സ് വിജയം വരിച്ചു എന്ന് പറയാന്‍ സാധിക്കൂ. അങ്ങനെ നോക്കുമ്പോള്‍ പൂര്‍ണ്ണിമയുടെ പ്രാണ വിജയത്തിന്റെ കൊടുമുടി കീഴടക്കി എന്നു പറയാം.

ടെലിവിഷന്‍ പ്രേഷകരുടെ മുന്നില്‍ എത്തുന്ന പൂര്‍ണ്ണിമ എപ്പോഴും മനോഹരമായ വസ്ത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെരുമാറ്റം ഓരോ സന്ദര്‍ഭത്തിലും അനുയോജ്യമായ മേക്കപ്പ് ഇതെല്ലാം കൈമുതലാക്കിയ താരങ്ങളിലൊരാണ്. ആ ഗുണങ്ങള്‍ തന്നെയാണ് പൂര്‍ണ്ണിമയെ വസ്ത്രങ്ങളുടെ വര്‍ണ്ണലോകത്തേക്ക് എത്തിച്ചത്. മലയാളത്തിലെ മുന്‍നിരനായകന്റെ ഭാര്യ വെള്ളിത്തിരയിലെ നായിക മോഡല്‍, അവതാരക എന്നിവയില്‍ ഒതുങ്ങാതെ തന്റെ മേഖല വസ്ത്രങ്ങളുടെ ലോകമാണെന്ന് ചിന്തിച്ച് തിരഞ്ഞെടുത്ത് അതില്‍ വിജയിച്ചു. ഇന്ദ്രജിത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ പൂര്‍ണ്ണിമ സിനിമ വിട്ടു. അവിടെ നിന്ന് ഒരു വീട്ടമ്മയായി ഒതുങ്ങാതെ സ്ത്രീകളുടെ വസ്ത്സങ്കല്പത്തിന് എന്തെങ്കിലും വ്യത്യസ്തമായ തരത്തില്‍ ചെയ്യണെമന്ന് ചിന്തിച്ച് തുടങ്ങിയതാണ് പ്രാണയില്‍ അവസാനിച്ചത്. 

ഏത് പ്രായത്തിലുള്ളവര്‍ക്കും തങ്ങളുടെ മനസ്സിലുള്ളഡിസൈന്‍ പറഞ്ഞാല്‍ അത് റെഡിയാക്കും നല്‍കും. അങ്ങനെ കസ്റ്റമേഴ്‌സിന്റെ മനസ്സിലെ സങ്കലപ്ങ്ങളെ അതേ രീതിയില്‍ പകര്‍ത്തി അവരുടെ അഭിരുചിക്ക് അനുസൃതമായി നല്‍കുന്നതില്‍ പൂര്‍ണ്ണിമ വിജയിച്ചു. അത്തരത്തില്‍ നല്‍കുമ്പോള്‍ കസ്റ്റമേഴ്‌സിന് അവരിലുള്ള വിശ്വാസമാണ് പ്രാണയെ പൂര്‍ണ്ണിമയെ പോലെ കരുത്തുറ്റ വസ്ത്രവിപണമേഖലയാക്കി മാറ്റയത്.

ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവും ആവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിലും ബിസിനസ്സിലും ഒരുപോലെ വിജയകൊടി പാറിച്ചു നില്‍ക്കുകയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. നമ്മുടെ ഓരോരുത്തരുടേയും കണ്ണിനും മനസ്സിനും സംതൃപ്തി നല്‍കുന്ന വസ്ത്രങ്ങളാണ് പ്രാണ എന്ന വിപണന ലോകം നമുക്ക് മുന്നില്‍ കാട്ടി തരുന്നത്. ഒപ്പം അതിന് വഴികാട്ടിയായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്ന സ്ത്രീരത്‌നവും. 

കടപ്പാട്: ധന്യാ ശേഖര്‍