സാഹസികതയെ പുല്‍കി അംബികാ ശര്‍മ

സാഹസികതയെ പുല്‍കി അംബികാ ശര്‍മ

Saturday November 07, 2015,

2 min Read

സൈനിക കുടുംബത്തിലെ കുട്ടിയായാണ് അംബികാ ശര്‍മ വളര്‍ന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴുള്ള സ്ഥലം മാറ്റം, പുതിയ കാഴ്ച്ചകള്‍, ആളുകള്‍, കൂട്ടുകാര്‍.. രാജ്യമാകെ ഓടിനടന്നു ചെലവഴിച്ച ബാല്യത്തില്‍ കയറാത്ത മലകളോ നീന്തിത്തുടിക്കാത്ത പുഴകളോ ഇല്ലായിരിക്കാം. വിനോദങ്ങളും ചെറിയ ചെറിയ ജോലികളും വരെ സ്ഥലംമാറ്റത്തിനൊപ്പം മാറിക്കൊണ്ടിരുന്നു. മരപ്പണി മുതല്‍ ചിത്രമെഴുത്തുവരെ നീളുന്നതായിരുന്നു ഹോബികളുടെ നിര. കായികവിനോദങ്ങള്‍ ഒഴിവാക്കാനാവാത്തവ ആയിരുന്നു. റാഫ്റ്റിങ്ങും ട്രെക്കിങ്ങുമെല്ലാം വേനലവധികളിലെ സ്ഥിരസാന്നിധ്യവും. ജീവിതത്തില്‍ എന്തും നേരിടാനും സ്വീകരിക്കാനും അംബികയെ പഠിപ്പിച്ചതും ആ കുട്ടിക്കാലമാണ്.

image


പ്ലസ് ടു അവധിക്കാലത്ത് ഒരു കമ്യൂണിക്കേഷന്‍സ്ട്രാറ്റജി സ്ഥാപനത്തില്‍ ചെയ്ത ജോലിയാണ് പിന്നീടുള്ള ജീവതത്തിനു വഴിവിളക്കായത്. ഇതാണ് തന്റെ മാര്‍ഗമെന്ന് ജോലിയിലെ ആദ്യ ദിനം തന്നെ തിരിച്ചറിഞ്ഞതായി അംബിക പറയുന്നു. ആ തിരിച്ചറിവാണ് പള്‍പ്പ് സ്ട്രാറ്റജി കമ്യൂണിക്കേഷന്‍ എന്ന സംരംഭത്തിനു തുടക്കം കുറിക്കാന്‍ അംബികയ്ക്കു പ്രചോദനമായത്.

വിവരസാങ്കേതികവിദ്യ അധിഷ്ഠിതമായ ഡിജിറ്റല്‍എക്‌സ്‌പെരിയെന്‍ഷ്യല്‍ഇന്ററാക്റ്റീവ് മാര്‍ക്കറ്റിങ് സേവനങ്ങളാണ് പള്‍പ്പ് സ്ട്രാറ്റജി കമ്യൂണിക്കേഷന്‍സ് ലഭ്യമാക്കുന്നത്. ഉപഭോക്താവിന്റെ ഓണ്‍ലൈന്‍ഓഫ്‌ലൈന്‍ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നു എന്നതാണ് പള്‍പ്പ് സ്ട്രാറ്റജി കമ്യൂണിക്കേഷന്‍സിന്റെ സവിശേഷത. ഓരോ ഉപഭോക്താവിനേയും ബ്രാന്‍ഡിനേയും ഉല്‍പ്പന്നത്തേയും അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത ക്രിയാത്മക സേവനങ്ങളും സൗകര്യങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതില്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

മറ്റേതോരു ബിസിനസും പോലെ തങ്ങള്‍ക്കും മത്സരം നേരിടേണ്ടിവരാറുണ്ടെന്ന് അംബിക. ബ്രാന്‍ഡുകളുടെ ബജറ്റില്‍ പരസ്യത്തിനായി നീക്ക ിവച്ചിരിക്കുന്ന തുകയ്ക്കായി പരസ്പരം മത്സരിക്കാറുമുണ്ട്. വിവിധ പരസ്യ ഏജന്‍സികള്‍ തമ്മിലും പരസ്യത്തിനായി മറ്റു രീതികള്‍ അവലംബിക്കുന്നവരുമായും മത്സരമുണ്ടെന്നും അംബിക.

സംരംഭക എന്ന നിലയില്‍ കൗതുകകരമായ പ്രയാണമായിരുന്നു ഇതുവരെയെന്ന് അംബിക. ഓരോ ദിവസവും പുതിയതായി എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും. രസകരമായ പല അനുഭവങ്ങളും ഉണ്ടാകും. ക്രിയാത്മകതയ്ക്കും ആസൂത്രണത്തിനും, സാങ്കേതികതയ്ക്കുമെല്ലാം നിരവധി അവസരങ്ങള്‍ ലഭിക്കും. ഓരോ നല്ല പ്രവര്‍ത്തനത്തിനും ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന മികച്ച പ്രതികരണം സംതൃപ്തി തരുന്നുണ്ട്. സന്തോഷം തരുന്ന അനുഭവമാണ് ഈ മേഖലയിലെ പ്രവര്‍ത്തനമെന്നും അംബിക പറയുന്നു.

മൂന്നുവര്‍ഷമായ കമ്പനി ഇതിനോടകം അന്‍പതോളം പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. 2014ലെ എംഎഎ ഗ്രോബ് പുരസ്‌കാരവും സ്വന്താമാക്കി. 201314 സാമ്പത്തികവര്‍ഷത്തില്‍ മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 168 ശതമാനം വരുമാന വര്‍ധനവാണ് കമ്പനി കരസ്ഥമാക്കിയത്.

സംരംഭകത്വമെന്നാല്‍ ഒരു മാനസികാവസ്ഥയെണെന്നാണ് അംബികയുടെ വാദം. ഇതിനു പുരുഷ വനിതാ വ്യത്യാസമൊന്നുമില്ലെങ്കിലും രാജ്യത്തും പുറത്തും ഈ മേഖളയില്‍ വനിതാ സംരംഭകര്‍ വളരെ കുറവാണ്. സംരംഭക എന്ന വിലാസം എടുത്തണിയാന്‍ പ്രയാസമുള്ളതാണ്. ഒരു വാണിജ്യവ്യവസായ സംരംഭം തുടക്കംമുതല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വന്തം ജീവിതത്തില്‍ നിന്നുള്ള സമയം അടക്കം ഒരുപാടു ത്യാഗം വേണ്ടിവരും. ആത്മവിശ്വാസവും ധൈര്യവും ഇതിനായി തയാറെടുക്കന്നുന്നതിന് ആവശ്യമാണ്. സ്ത്രീകളെ ഇതില്‍ നിന്നു പിന്‍തിരിപ്പിക്കുന്ന തരത്തിലുള്ള സാമൂഹിക വ്യവസ്ഥിതിയും നിലനില്‍ക്കുന്നു. പക്ഷേ അതിലൊക്കെ ഇപ്പോള്‍ മാറ്റമുണ്ടാകുന്നുണ്ട്. വനിതാസംരംഭകരുടെ വ്യവസായം കൃത്യമായ വേഗത്തോടെ വളരുന്നതായും സമൂഹത്തിന് കൂടുതല്‍ തിരികെ നല്‍കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നതായും അംബിക.

image


ബൈക്കിങ് വളരെ ഇഷ്ടപ്പെടുന്ന ഈ സംരംഭക സുസുക്കി ജിഎസ്എക്‌സ് ആര്‍1000, ഹാര്‍ലിഡേവിഡ്‌സന്‍ റോഡ് കിങ് എന്നിവയാണ് ഓടിക്കുന്നത്. വാരാന്ത്യങ്ങളില്‍ നൂറുകിലോമീറ്ററിലേറെ റൈഡ് ചെയ്യാറുണ്ട്. രണ്ടു മാസം കൂടുമ്പോഴെങ്കിലും 800-1000 കിലോമീറ്റര്‍ അകലെയുള്ള വാരാന്ത്യ താവളങ്ങളിലേക്ക് സവാരി പോകാറുണ്ട് ഇവര്‍. ഈ ജനുവരിയില്‍ ഡല്‍ഹി മുതല്‍ കന്യാകുമാരി വരെയുള്ള 2800 കിലോമീറ്റര്‍ ദൂരമാണ് അംബിക തന്റെ ഹാര്‍ലിയില്‍ താണ്ടിയത്. മാനസികപിരിമുറുക്കങ്ങള്‍ അകറ്റുന്നതിനൊപ്പം നല്ല നല്ല ആശയങ്ങള്‍ മനസിലെത്തിക്കാനും ബൈക്കിങ് സഹായിക്കാറുണ്ടെന്ന് അംബിക സാക്ഷ്യപ്പെടുത്തുന്നു.