ഓപ്പഫോറത്തില്‍ തലമുറകളുടെ സംഗമം

0

ഇരുപതിന്റെ നിറവിലെത്തിയ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ അവസാന ഓപ്പഫോറം തലമുറകളുടെ സംഗമമായി മാറി. ഇരുപതാമത് ഫിലിം ഫെസ്റ്റിവലിന്റെ പ്രതീക്ഷകളും അനുഭവങ്ങളും എ പ്രമേയത്തിലായിരുന്നു സംഗമം.

മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച മേളയായിരുന്നു ഇത്തവണത്തേതെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് നാഥ്, കെആര്‍ മോഹനന്‍, കെ എം കമല്‍, ബി ഉണ്ണികൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു. പ്രേക്ഷകരുടെ മേളയെ നിലയില്‍ ലോകത്തിലെ ഏറ്റവും വലിയ സിനിമാ മേളയാണ് ഐഎഫ്എഫ്‌കെയെ് ചര്‍ച്ച നയിച്ച കെഎം കമല്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലിന്റെ തുടക്കത്തെക്കുറിച്ച് ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് നാഥ് വിശദീകരിച്ചത് ഹൃദ്യമായിരുന്നു. വരും വര്‍ഷങ്ങളില്‍ ഫെസ്റ്റിവലില്‍ ഡെലിഗേറ്റുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെസ്റ്റിവലിന് തെരഞ്ഞെടുത്ത ചിത്രങ്ങളിലും ക്രമീകരണങ്ങളിലും പൂര്‍ണമായ തൃപ്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍ രേഖപ്പെടുത്തിയത്. മേളയിലെ ഡെലിഗേറ്റുകളുടെ പങ്കാളിത്തം ഐഎഫ്എഫ്‌കെയുടെ ജനകീയ മുഖമാണ് വെളിവാക്കുതെും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഡെലിഗേറ്റുകളെ ഉള്‍ക്കൊള്ളിക്കുതിനും മേളയെ കൂടുതല്‍ ജനകീയമാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത സംഘാടകര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.