എസ്.സി.ഇ.ആര്‍.ടി യെ മികവിന്റെ കേന്ദ്രമാക്കും

0

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളെ കേന്ദ്രങ്ങളാക്കുന്നതിനാവശ്യമായ അക്കാദമിക നേതൃത്വം നല്‍കാന്‍ കഴിയുന്നതരത്തില്‍ എസ്.സി.ഇ.ആര്‍.ടി യെ മികവിന്റെ കേന്ദ്രമാക്കാന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.സി.ഇ.ആര്‍.ടി ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. 

അക്കാദമിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. എസ്.സി.ഇ.ആര്‍.ടി യില്‍ ആവശ്യമായ ആധുനികവല്‍ക്കരണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്താനും തീരുമാനിച്ചു. കേരളത്തിലെ ക്ലാസ് മുറികളിലും സ്‌കൂളുകളിലും നടക്കുന്ന നൂതനമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ ഡോക്കുമെന്റ് ചെയ്യും. ജെയിംസ് മാത്യു എം.എല്‍.എ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ. എ.പി. കുട്ടിക്കൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ. സി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു