സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന് മിഷേല്‍ ഖലീഫി

സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന് മിഷേല്‍ ഖലീഫി

Saturday December 17, 2016,

1 min Read

സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന് പലസ്തീന്‍ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ മിഷേല്‍ ഖലീഫി. 

image


ആടിനെപ്പോലെയോ തീവ്രവാദിയെപ്പോലെയോ ആണ് മനുഷ്യര്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നില്‍ക്കുന്നിടത്ത് ഇടപെട്ടും മനുഷ്യന് ജീവിക്കാം.തന്റെ സിനിമകളുടെ ലക്ഷ്യം അത്തരം ഇടപെടലുകളാണെന്നും ഖലീഫി പറഞ്ഞു.

പോരാട്ടം അതിജീവനത്തിനുള്ളതാണ്. എന്നാല്‍ അധികാരത്തിന് അടിച്ചമര്‍ത്തലിന് ലോകമെങ്ങും ഒരേ സ്വഭാവമാണ്. അതുകൊണ്ടുതന്നെ പാലസ്തീന്‍ എന്ന ആശയം വിമോചനത്തെക്കുറിച്ച് ലോകമെങ്ങുമുള്ള സമരങ്ങളുമായി ഒത്തുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും രണ്ട് ശതമാനം മാത്രമാണ് ഇസ്രായേല്‍ യൂണിവേഴ്‌സിറ്റികളിലെ പലസ്തീന്‍ സാന്നിദ്ധ്യമെന്നും ഈ സാഹചര്യം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും മിഷേല്‍ ഖലീഫി പറഞ്ഞു. അരുണ വാസുദേവും പങ്കെടുത്തു.