സാധനങ്ങള്‍ കൃത്യസമയത്തെത്തിക്കാന്‍ സഹായമൊരുക്കി ഡിപ്രോന്റോ

0


2015 ജൂണിലാണ് എയര്‍ടെല്‍ എന്റര്‍പ്രൈസ് മുന്‍ മേധാവിയായ രാജീവ് ശര്‍മ സ്വന്തം സ്റ്റാര്‍ട്ടപായ ഡിപ്രോന്റോയ്ക്ക് തുടക്കമിട്ടത്. ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് മികച്ച ഡെലിവറി ബോയ്‌സിനെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഡിപ്രോന്റോയുടെ പ്രധാന ലക്ഷ്യം. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യരായവവരെയും ഡിപ്രോന്റോ നല്‍കുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങി വന്‍കിട ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനായുള്ള ഡെലിവറി ബോയ്‌സ് ഡിപ്രോന്റോ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹി, ബെംളൂരു എന്നിവിടങ്ങളില്‍ മാത്രമായി 200 ഡെലിവറി ബോയ്‌സിനെ ഇതിനകം ഡിപ്രോന്റോ നല്‍കിയിട്ടുണ്ട്.

എച്ച്‌സിഎല്‍, ജിഎംഎസ് ടെക്‌നോളജീസ്, കൊടാക്, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളിലായി 25 വര്‍ഷം ജോലി ചെയ്തതിന്റെ അനുഭവ പരിചയം രാജീവിനുണ്ട്. പ്രീത ദത്ത്, കെ.ബി. രാജേന്ദ്രന്‍, സഞ്ജീവ് ശര്‍മ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ഒബിറോയ് ഹോട്ടല്‍സ്, ഐസിഐ പെയിന്റ്‌സ്, എയര്‍ടെല്‍, ഫീഡ്ബാക്ക് വെഞ്ച്വഴ്‌സ് എന്നിവിടങ്ങളില്‍ പ്രീത ജോലി ചെയ്തിട്ടുണ്ട്. എയര്‍ടെല്‍, എസാര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഡൈമന്‍ഷന്‍ ഡേറ്റ എന്നിവയ്‌ക്കൊപ്പം രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ക്കറ്റിങ്, വില്‍പന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയം സഞ്ജീവിനുമുണ്ട്.

മികച്ച പരിശീലനം നല്‍കി മികവുറ്റ ജോലിക്കാരെ വാര്‍ത്തെടുക്കുകയാണ് ഡിപ്രോന്റോ പ്രധാനമായും ചെയ്യുന്നത്. ഐടി, കൃഷി, ജുവലറി, ഓട്ടോമോട്ടീവ്, ബ്യൂട്ടി, ആരോഗ്യം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലേക്കായി ഒരു ലക്ഷത്തോളം ജോലിക്കാരെ ഡിപ്രോന്റോ നല്‍കിയിട്ടുണ്ട്. 2020 ല്‍ രണ്ടു മില്യന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളായി 600 ഓളം പരിശീലന കേന്ദ്രങ്ങള്‍ ഡിപ്രോന്റോയ്ക്കുണ്ട്.

എല്ലാ നിക്ഷേപകരില്‍ നിന്നും നേടിയെടുത്ത ഒരു കോടി മൂലധനം ഉപയോഗിച്ചാണ് രാജീവ് ഡിപ്രോന്റോ തുടങ്ങിയത്. പരിശീലനം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടോയെന്ന് ഡിപ്രോന്റോ ഉറപ്പു വരുത്താറുണ്ട്. ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് മികവുറ്റ ജോലിക്കാരെ നല്‍കാന്‍ ഡിപ്രോന്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇവരില്‍ പലരും മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാജീവ് പറയുന്നു.

വരുമാനം

ഓരോ മാസം കഴിയുന്തോറും വരുമാനത്തില്‍ 100 ശതമാനം വളര്‍ച്ചയുണ്ട്. ഈ വര്‍ഷം 25 കോടി വരുമാനം നേടുകയാണ് തങ്ങളുടെ ലക്ഷ്യം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 120 നഗരങ്ങളില്‍ കൂടി ഡിപ്രോന്റോയെ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും രാജീവ് പറഞ്ഞു.