ഫിറ്റ്‌നസിനായി പൊതു ഇടം എന്ന ആവശ്യവുമായി ധ്രുവ്

ഫിറ്റ്‌നസിനായി പൊതു ഇടം എന്ന ആവശ്യവുമായി ധ്രുവ്

Wednesday December 02, 2015,

2 min Read

ഇന്ത്യയില്‍ കായിക സംസ്‌കാരത്തിന്റെ അപര്യാപ്തയുണ്ടെന്നാണ് ഗുഡ്ഗാവ് സ്വദേശിനിയായ ധ്രുവ് സ്വാമിനിയുടെ അഭിപ്രായം. സ്‌പോര്‍ട്ടിങിനുള്ള സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. ഈ വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനായി എല്ലാ ഞായറാഴ്ചയും കുറച്ച് മണിക്കൂറുകള്‍ വീതം അവള്‍ ഗുഡ്ഗാവിലെ ട്രാഫിക് തടസപ്പെടുത്തും. ഫിറ്റ്‌നെസ് ആക്ടിവിറ്റികളായ സൈക്ലിങ്, ഓട്ടം, സ്‌കേറ്റിംഗ് എന്നിവയ്ക്കായാണ് റോഡില്‍ നാല് മണിക്കൂര്‍ ഇവര്‍ ചെലവഴിക്കുന്നത്. കായിക ആവശ്യങ്ങള്‍ക്ക് പൊതു ഇടങ്ങള്‍ ലഭിക്കാന്‍ ഓപ്പണ്‍ സ്ട്രീറ്റ്‌സ് എന്ന പേരില്‍ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇത്. ഗുഡ്ഗാവില്‍ റിക്രിയേഷണല്‍ സ്‌പോര്‍ട്ട്‌സ് സംസ്‌കാരം നിര്‍മിക്കാനായി പ്രവര്‍ത്തിക്കുന്ന ഡുപ്ലേയ്‌സ് എന്ന കമ്പനിയുടെ ഇന്ത്യയിലെ ചാപ്റ്റര്‍ സ്ഥാപകരില്‍ ഒരാളാണ് ധ്രുവ്.

ഉത്തര്‍പ്രദേശിലെ ചന്ദൗസി എന്ന ചെറുപട്ടണവാസിയായ ധ്രുവ് ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദവും പിന്നീട് ഇന്‍സീഡില്‍ നിന്നും എം.ബി.എയും എടുത്തശേഷമാണ് ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്. അക്കാലത്ത് സംരംഭങ്ങള്‍ തുടങ്ങുക എന്നത് തിളക്കമേറിയ ഒന്നായിരുന്നു. എന്നാല്‍ ശമ്പളമില്ലാതെ ജീവിക്കുക, നാളെയെന്തെന്ന് നിശ്ചയമില്ലാത്ത അവസ്ഥ, എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടി വരിക, ചില പരാതികളെ അഭിമുഖീകരിക്കേണ്ടി വരിക തുടങ്ങിയ നിരവധി വെല്ലുവിളികളും ഉണ്ടായിരുന്നു. എന്നാല്‍ ജോലിയോടുള്ള അഭിനിവേശവും ഇഷ്ടവും നമ്മെ ഈ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ പ്രാപ്തരാക്കുമെന്നാണ് ധ്രുവ് പറയുന്നത്. വേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ താന്‍ പഠിച്ചതായി അവര്‍ പറഞ്ഞു. ധ്രുവിന്റെ സംരംഭത്തെപ്പറ്റിയും എങ്ങനെയാണ് ഇന്ത്യയുടെ കായിക സംസ്‌കാരത്തില്‍ മാറ്റം വരുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് എന്നതിനേയും പറ്റി അവര്‍ സംസാരിക്കുന്നു.

image


താന്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നിരവധി കളികള്‍ കളിക്കുമായിരുന്നു.എന്നാല്‍ പിന്നീട് ജോലി ലഭിച്ചതിന് ശേഷം അതിന് സാധിച്ചിരുന്നില്ല. അതിനുള്ള സൗകര്യങ്ങള്‍ ഇവിടെയില്ലെന്ന് ധ്രുവ് മനസിലാക്കി. ഒരു ആഴ്ചാവസാനം തന്റെ കുറച്ച് സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഒപ്പം ബാസ്‌കറ്റ് ബാള്‍ കളിക്കാന്‍ അവര്‍ തീരുമാനിച്ചു. ഫേസ്ബുക്ക് വഴി ഇക്കാര്യം വളരെ പെട്ടെന്ന് എല്ലാവരും അറിഞ്ഞു. അതിന്റെ പ്രതികരണം കണ്ടതോടെയാണ് ഇതിലൊരു വിപണി കണ്ടെത്താന്‍ തനിക്ക് സാധിച്ചതെന്ന് അവര്‍ പറയുന്നു. ഇതാണ് ഡ്യൂപ്ലേയുമായി ചേര്‍ന്ന് അവരുടെ ഇന്ത്യന്‍ ചാപ്റ്ററിന് തുടക്കം കുറിച്ചത്. ഗുഡാഗാവിലെ സ്വകാര്യ സ്‌കൂളുകളുമായും സ്വകാര്യ സ്‌പോര്‍ട്ട്‌സ് സൗകര്യങ്ങളുമായും അവര്‍ ബന്ധമുണ്ടാക്കി.വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും സമാനമായ സ്‌പോര്‍ട്ട്‌സ് താല്‍പര്യമുള്ളവരുമായി തങ്ങള്‍ ബന്ധപ്പെടാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ കായിക രംഗത്ത് ഒരു മാറ്റത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് ധ്രുവ് പറഞ്ഞു. ജനങ്ങള്‍ക്ക് എന്നും കളിക്കാനും അതിലൂടെ ആരോഗ്യവും ഫിറ്റ്‌നെസും വളര്‍ത്താനും സാധിക്കുന്നതില്‍ സന്തോഷമുണ്ട്. സ്‌പോര്‍ട്ട്‌സിനെ സിനിമാ കാണുന്നതു പോലെയോ ഷോപ്പിംഗിനോ ഭക്ഷണം കഴിക്കാനോ പോകുന്നതു പോലെയോ ഒരു റിക്രിയേഷനായി ജനങ്ങള്‍ കണക്കാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളാണ് തന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഏറെ കാലത്തിന് ശേഷം കളിക്കുന്നതിന്റെ സന്തോഷം ജനങ്ങള്‍ പറയുമ്പോള്‍ വളരെ സന്തോഷം തോന്നും.

2500 പേരോളം ഗുഡ്ഗാവില്‍ തങ്ങളോടൊപ്പം കളിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗെയിമുകള്‍, ലീഗുകള്‍, ടൂര്‍മെന്റുകള്‍, കോച്ചിങ്ങുകള്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍, ടി.ടി തുടങ്ങി വിവിധ തരത്തിലുള്ള ആക്ടിവിറ്റികള്‍ തങ്ങള്‍ നടത്താറുണ്ടെന്ന് ധ്രുവ് വ്യക്തമാക്കി. എന്നാല്‍ ക്രിക്കറ്റ് നടത്താറില്ല. തങ്ങളുടെ ഓപ്പണ്‍ സ്ട്രീറ്റ് ഇവന്റുകള്‍ ധാരാളം ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്.

സൗകര്യങ്ങളും ഇവന്റുകളുമെല്ലാം നിയന്ത്രിക്കാന്‍ പ്രൊഫഷണലുകള്‍ ഇല്ലാത്തതാണ് തങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് ധ്രുവ് പറയുന്നു. എന്നാല്‍ തങ്ങള്‍ വളരുന്നതനുസരിച്ച് അതിനുള്ള സൗകര്യങ്ങള്‍ കൂടുമെന്നും കൂടുതല്‍ പ്രൊഫഷണലാകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വൈകാതെ തന്നെ മറ്റൊരു പട്ടണത്തിലേക്കും ഈ സംരംഭം ആരംഭിക്കാന്‍ ധ്രുവിനും കൂട്ടര്‍ക്കും പദ്ധതിയുണ്ട്. ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍.