ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റ് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറിയതിനു പിന്നിലെ 10 കാരണങ്ങള്‍

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റ് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറിയതിനു പിന്നിലെ 10 കാരണങ്ങള്‍

Monday February 22, 2016,

2 min Read


ലോകത്തിലെ ഏറ്റവും മൂല്ല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ഗൂഗിള്‍ ആപ്പിളിനെ പിന്തള്ളി. ഗൂഗിളിന്റെ കഴിഞ്ഞ ക്വാര്‍ട്ടറിലെ കണക്കു പ്രകാരം അവരുടെ ഷെയറില്‍ 5 ശതമാനം വളര്‍ച്ചയുണ്ടായി. അങ്ങനെ അതിന്റെ മൂല്ല്യം 544 മില്ല്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഇതേസമയം ആപ്പിളിന്റെ മൂല്ല്യം 534 മില്ല്യന്‍ ഡോളറായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ധനം, പ്രകൃതി വിഭവങ്ങള്‍ എന്നീ മേഖലയിലെ കമ്പനികളായിരുന്നു ലോകത്തിലെ ഏറ്റവും മൂല്ല്യമേറിയവ. എന്നാല്‍ 2011ല്‍ എക്‌സോണിനെ മറികടന്ന് ആപ്പിള്‍ മുന്നിലെത്തി. ഈ സ്ഥാനം കീഴടക്കാന്‍ തയ്യാറെടുക്കുന്ന ഗൂഗിളിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നു. കൂടാതെ എന്തുകൊണ്ട് അവരുടെ വളര്‍ച്ച കൂടി വരുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു.

image


പദ്ധതികള്‍

മൂണ്‍ഷോട്ട് ഐഡിയാസ് ഗൂഗിളിനെ നിലനിര്‍ത്തുന്ന ഒരു ഘടകം ഇതാണ്. വളര്‍ച്ച കൂടുംതോറും നൂതന ആശയങ്ങള്‍ തള്ളിക്കളയുകയാണ് പല കമ്പനികളും ചെയ്യുന്നത്. യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത കുറഞ്ഞ ആശയങ്ങളില്‍ നിക്ഷേപം നടത്താന്‍ ആരും തയ്യാറാകില്ല. എന്നാല്‍ ഗൂഗിള്‍ ഈ ആശയങ്ങള്‍ക്ക് നിക്ഷേപം അനുവദിക്കാന്‍ തുടങ്ങി. ഇത് നന്നായി കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ അതിന്റെ അടിസ്ഥാനപരമായ ബിസിനസ് മൂണ്‍ഷോട്ട് ഐഡിയാസില്‍ നിന്ന് വേര്‍പെടുത്തി.

പ്രോജക്ട് ലൂണ്‍ പ്രോജക്ട് ലൂണ്‍ എന്നത് ബലൂണുകളുടെ സഹായത്തോടെ ലോകമെമ്പാടും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയാണ്. സ്ട്രാറ്റോസ്ഫിയറിലാണ് ബലൂണുകള്‍ സ്ഥാപിക്കുക. 100 ദിവസത്തെ ആയുസ്സാണ് ഇവയ്ക്കുള്ളത്. തുടക്കം എന്ന നിലയില്‍ ഇത് ന്യൂസിലന്റില്‍ പരീക്ഷിച്ചു വരുന്നു.

സെല്‍ഫ് ഡ്രൈവിങ്ങ് കാറുകള്‍ ടെക്ക് കമ്പനികള്‍ക്ക് വളരെയധികം ആവേശം പകര്‍ന്ന ഒന്നാണ് സെല്‍ഫ് ഡ്രൈവിങ്ങ് കാറുകള്‍. ഗൂഗിളിനു പുറമേ മറ്റൊരു കമ്പനിക്കും ഇത് റോഡിലിറക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതുമൂലം ഇതുവരെ ഉണ്ടായ എല്ലാ അപകടങ്ങളും മനുഷ്യരുടെ തെറ്റുമൂലം സംഭവിച്ചതാണ്.

പ്രോജക്ട് വോള്‍ട്ട് നിങ്ങളുടെ മെമ്മറി കാര്‍ഡില്‍ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം മുഴുവനായി ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രോജക്ട് വോള്‍ട്ടിന്റെ ഉദ്ദേശം. പലരും ഇത് ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളു. ഗൂഗിളിന്റെ ഇപ്പോഴത്തെ സ്ഥിതി നോക്കുകയാണെങ്കില്‍ ഇതിലും അവര്‍ക്ക് വിജയിക്കാനാണ് സാധ്യത.

ട്രെമര്‍ഫ്രീസ്പ്പൂണ്‍സ് ഗൂഗിള്‍ ഏറ്റെടുത്ത ഒരു സ്റ്റാര്‍ട്ട് അപ്പായ ലിഫ്റ്റ് ലാബ്‌സ് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി വികസിപ്പിച്ച ഒരു സ്പ്പൂണാണിത്. കൈകളിലെ വിറയല്‍ തിരിച്ചറിഞ്ഞ് ആ സ്പ്പൂണ്‍ സ്ഥിരതയോടെ നില്‍ക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആഹാരം താഴെ കളയാതെ നോക്കുന്നു.

പ്രോജക്ട് കാലികോ മനുഷ്യനെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്ന കോശങ്ങളേയും കലകളേയും കണ്ടെത്തി ആയുര്‍ദൈര്‍ഖ്യം വര്‍ദ്ധിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ ഗവേഷണങ്ങള്‍ നടന്നു വരികയാണ്. ഇതുവരെ പ്രധാനപ്പെട്ട ഗവേഷണ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കോണ്ടാക്ട് ലെന്‍സുകള്‍ കാഴ്ച്ചയ്ക്ക് സഹായിക്കുന്ന കോണ്ടാക്ട് ലെന്‍സുകള്‍ നമുക്കറിയാം. എന്നാല്‍ ഇവിടെ ഇതുപയോഗിച്ച് കണ്ണുനീരിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടുപിടിക്കുന്നു. അങ്ങനെ ഡയബറ്റിസുള്ളവരില്‍ പഞ്ചയാരയുടെ അളവ് കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നു.

അറിയേണ്ട കാര്യങ്ങള്‍

എയ്ഞ്ചല്‍ നിക്ഷേപകര്‍ ഗൂഗിളില്‍ എയ്ഞ്ചല്‍ നിക്ഷേപം നടത്തുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ നാലു പേര്‍ക്ക് മാത്രമേ ഈ അവസരം ലഭിച്ചിട്ടുള്ളു. റാം ശ്രീറാം, ജെഫ് ബെസോസ്, ആന്‍ഡി ബെച്ച്‌ടോള്‍ഷൈം, ഡേവിഡ് ചെറിടണ്‍ എന്നിവരാണ് ആ നാലുപേര്‍. ഗൂഗിളില്‍ നടത്തിയ ഈ നിക്ഷേപത്തില്‍ നിന്ന് അവര്‍ക്ക് നാലുപേര്‍ക്കുമായി ബില്ല്യന്‍ ഡോളറുകളാണ് ലഭിച്ചത്. ഒരു ബില്ല്യന്‍ ഉപയോക്താക്കള്‍ ജീമെയിലിന് ഒരു ബില്ല്യന്‍ ഉപയോക്താക്കള്‍ ഉള്ളതായി സുന്ദര്‍ പിച്ചായ് പ്രഖ്യാപിച്ചു. നിലവില്‍ ഗൂഗിളിന്റെ ഏഴ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ബില്ല്യനില്‍ അധികം ഉപയോക്താക്കളുണ്ട്. ജീമെയിലിന് പുറമേ ഗൂഗിള്‍ സെര്‍ച്ച്, ആന്‍ഡ്രോയിഡ്, മാപ്‌സ്, ഗൂഗിള്‍ പ്ലേ, യൂ ടൂബ്, ഗൂഗിള്‍ ക്രോം എന്നിവയ്ക്കാണ് ഒരു ബില്ല്യനില്‍ അധികം ഉപയോക്താക്കളുള്ളത്. ചരിത്രത്തില്‍ ഇതുവരെ ഒരു കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ ഇത്രയും പേര്‍ ഉപയോഗിച്ചിട്ടില്ല.

ഇന്റര്‍നെറ്റ് ലഭ്യത ഇന്ത്യയിലെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍ സഹായിക്കുന്നു. ഇത് പിന്നീട് 400 റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഗൂഗിളിന്റെ വൈഫൈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. പുതിയ ആശയങ്ങള്‍ക്കാണ് ആല്‍ഫബെറ്റ് കൂടുതല്‍ പണം നിക്ഷേപിക്കുന്നത്. ഇതിനോടകം അവര്‍ക്ക് 3 ബില്ല്യന്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. എന്നിട്ടും അവര്‍ പിന്നോട്ടു പോകാന്‍ തയ്യാറല്ല. വളരെ ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് പരാജയം നേരിട്ടതിനു ശേഷവും മുന്നേറാന്‍ ശ്രമിക്കാറുള്ളത്.