26ാം വയസ്സില്‍ ജീവിത വിജയം കൈവരിച്ച് റിതേഷ് മാലിക്

26ാം വയസ്സില്‍ ജീവിത വിജയം കൈവരിച്ച് റിതേഷ് മാലിക്

Wednesday April 20, 2016,

3 min Read

തിരുവനന്തപുരം: 26-ാമത്തെ വയസ്സില്‍ വിജയ കിരീടം സ്വന്തമാക്കി യുവാക്കള്‍ക്ക് മാതൃകയാകുകയാണ് റിതേഷ് മാലിക്. ഫോര്‍ബ്‌സിന്റെ 2016ലെ തേര്‍ട്ടി അണ്ടര്‍ തേര്‍ട്ടി ഫിനാന്‍സ് ആന്‍ഡ് വെന്‍ച്വര്‍ ലിസ്റ്റില്‍(ഏഷ്യ) ഉള്‍പ്പെടാന്‍ സാധിച്ചത് റിതേഷിന്റെ വളര്‍ച്ചയില്‍ പൊന്‍തൂവലാണ്.

image


2013ല്‍ തമിഴ്‌നാട്ടിലെ ഡോ. എം ജി ആര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുമാണ് റിതീഷ് ബിരുദം നേടിയത്. മെഡിക്കല്‍ സ്‌കൂളില്‍ വെച്ചുതന്നെ ഇത് ഉപേക്ഷിച്ച് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ മാര്‍ക്കറ്റിംഗ് സയന്‍സ് കോഴ്‌സില്‍ പ്രവേശിച്ചു. മെഡിസിന് അവസാന വര്‍ഷം പഠിക്കുമ്പോള്‍ റിതേഷ് പങ്കാളിയായ അഡ്സ്റ്റക്ക് എന്ന കമ്പനിക്ക് 2012ല്‍ ഒരു വലിയ കുതിച്ചു കയറ്റം ഉണ്ടായി. ഇതിനുശേഷം 2013ല്‍ ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാനേജ്‌മെന്റ് ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി പഠിക്കാന്‍ തീരുമാനിച്ചു. ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, സംരംഭകത്വം, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ്, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്, ഇന്നോവേഷന്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രാവീണ്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു.

image


പിന്നീട് ഗ്യൂറില്ല വെന്‍ച്യുര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി ഇ ഒയുമായി മാറി റിതേഷ്. 2013ല്‍ കണ്ടെത്തിയ എയ്ഞ്ചല്‍ ഫണ്ട് ഹാര്‍ഡ്‌വെയര്‍ കമ്പനികളെ ഉദ്ദേശിച്ചായിരുന്നു. റിതീഷ് ആര്‍ എച്ച് എല്‍ വിഷന്‍, വിഗ്‌സോ, അഡോഡോക്ക്, മാഷിംഗ, ഫ്‌ളിപ് മോഷന്‍ തുടങ്ങി 26 കമ്പനികളില്‍ നിക്ഷേപം നടത്തി. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് കോളജുകള്‍ സ്ഥാപിക്കുകയും സംരംഭത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്ന പദ്ധതിയും ആരംഭിച്ചു. പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയുംകോളജുകളിലേക്ക് ക്ഷണിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയായ ജി ബി പന്ത് യൂനിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ 10,000ത്തോളം വിദ്യാര്‍ഥികള്‍ക്കായി ഒരു ഇന്നോവേഷന്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായതെന്താണെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് ക്ലാസ്സ് നല്‍കുകയും ചെയ്തു. ചെറുതും ഇടത്തരവുമായ സ്റ്റാര്‍ട്ട് അപ്പ് ഗ്രൂപ്പുകളെയാണ് റിതേഷ് ലക്ഷ്യം വെച്ചത്.

image


രണ്ട് ലക്ഷ്യങ്ങളാണ് നിലവില്‍ മനസിലുള്ളത്. കൂടുതല്‍ സ്ത്രീകളെ സംരംഭങ്ങളിലേക്ക് കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കുക, ഗ്രാമങ്ങളിലെ മാര്‍ക്കറ്റുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക. ഇന്ത്യയില്‍ ഒമ്പത് ശതമാനം വനിതാ സംരംഭകരാണ് നിലവിലുള്ളത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 45 ശതമാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയെ ആശ്രയിച്ചാണ് ഗ്രാമപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ നിലനില്‍ക്കുന്നത്. കൂടാതെ ആരോഗ്യ സംരക്ഷണം, ചില്ലറ വ്യാപാരം എന്നിവയാണ് പ്രധാനമായും ഉള്ളത്.

കൂടുതല്‍ പേരും അവരുടെ നാല്‍പ്പതാമത്തെ വയസ്സിലാണ് നിക്ഷേപമാരംഭിച്ചത്. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍. എന്നാല്‍ റിതേഷ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചെറുപ്പത്തില്‍ തന്നെ നിക്ഷേപം ആരംഭിച്ചു. തന്റെ അച്ഛന്റെ ആശുപത്രി റിതേഷിന് നോക്കി നടത്തേണ്ടിയിരുന്നു. ഒരു ദിവസം നൂറു രോഗികളിലധികം പേരെ കാണാന്‍ റിതേഷിന് ഇഷ്ടമുണ്ടായിരുന്നില്ല.

image


മെഡിസിന് പഠിച്ചിരുന്ന കാലത്ത് റിതീഷ് പലപ്പോഴും മദ്രാസ് ഐ ഐ ടിയില്‍ പോയിരുന്നു. തന്റെ ആദ്യ പങ്കാളിയായ അഭിഷേക് ശങ്കറിനെ കണ്ടെത്തിയത് അവിടെ നിന്നാണ്. അഭിഷേക് സ്വന്തമായി ഒരു ഉത്പന്നം നിര്‍മിക്കുകയും അതിന്റെ പേറ്റന്റ് നേടുകയും ചെയ്തിരുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭകങ്ങളിലാണ് റിതേഷ് താത്പര്യം പ്രകടിപ്പിച്ചത്. ഡോക്ടര്‍മാരെ ജിയോഗ്രഫിയുമായി ബന്ധപ്പെടുത്തി ഗ്രാമ പ്രദേശങ്ങളില്‍ ശസ്ത്രക്രിയകള്‍ നടത്താനുതകുന്ന മാര്‍ഗങ്ങളാണ് സംരംഭത്തിലൂടെ യാഥാര്‍ഥ്യമാക്കേണ്ടത്. എന്നാല്‍ ആരുടേയും പിന്തുണയില്ലാതെ സംരംഭം പരാജയമായി. ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റിതേഷും അഭിഷേകും ചേര്‍ന്ന് എലൈവ് എന്ന സ്ഥാപനം ആരംഭിച്ചു. ഇത് വന്‍വിജയമായി മാറി. എലൈവില്‍ നിന്നും നേടിയ തുക ഉപയോഗിച്ചാണ് 26 കമ്പനികളില്‍ നിക്ഷേപം നടത്താന്‍ റിതേഷിന് സാധിച്ചത്.

image


ഹാര്‍ഡ്‌വേര്‍ മേഖലയില്‍ ലഭിച്ച നിരവധി മികച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തി റിതേഷ് നടത്തിയ നിക്ഷേപങ്ങള്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ആരംഭിക്കുന്നതിന് കാരണമായി. നിലവില്‍ ഇവിടെയുള്ള 10 ഫണ്ടസ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളില്‍ ഒമ്പതെണ്ണം റിതീഷിന്റേതാണെന്നത് അഭിമാനത്തോടെ പറയാനാകും. ജനങ്ങളില്‍ നിക്ഷേപിക്കുക എന്ന തത്വമാണ് തന്റെ വിജയമന്ത്രമായി റിതേഷ് സ്വീകരിച്ചിട്ടുള്ളത്. തെറ്റുകളും തോല്‍വിയും സംരബത്തിന്റെ ഭാഗമാണെന്നും തളരാതെ വിജയപ്രതീക്ഷയുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് റീതേഷ് പറയുന്നു.

വളരെ ചെറുപ്പത്തിലാണ് റിതീഷ് വിവിധ കമ്പനികളില്‍ നിക്ഷേപം ആരംഭിച്ചത്. 26 കമ്പനികളില്‍ നിക്ഷേപം നടത്തിയതിനു പിന്നില്‍ തന്റെ ടീമിന്റെ കഴിവും മാറ്റി നിര്‍ത്താനാകില്ല. വിവേക്, ഹേമന്ത്, അങ്കുഷ്, റസ്സല്‍ എന്നിവരാണ് ടീമിലുള്‍പ്പെടുന്നത്. തന്റെ മെഡിക്കല്‍ അറിവുകളെല്ലാം മറന്ന് നിലവില്‍ ഒരു പീപ്പിള്‍ മാനേജറായി മാറി. സ്വ്പനങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ത്തി അവര്‍ക്ക് പുതുമ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. അവരുടെ മികച്ച കഴിവ് പുറത്തുകൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. ഇതിലൂടെ തന്റെ സ്വപ്‌നങ്ങള്‍ അവരുടെ സ്വപ്‌നങ്ങളുമായി കൂട്ടിയിണക്കും. 2015 നവംബറില്‍ റിതേഷ് ഡല്‍ഹിയില്‍ ആരംഭിച്ച സംരംഭമാണ് ഇന്നോവ്-8. വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഫ്രീലാന്‍സേഴ്‌സ്, എന്റര്‍പ്രിണേഴ്‌സ്, കോര്‍പ്പറേറ്റ്‌സ്, ടെക് ഇന്നൊവേറ്റേഴ്‌സ് തുടങ്ങിയവരെയെല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തി. ഉത്പന്നം അടിസ്ഥാനപ്പെടുത്തിയുള്ള സംരം'ങ്ങള്‍ക്കാണ് റിതേഷ് മുന്‍തൂക്കം നല്‍കിയത്. ഇതിലൂടെ ഇന്ത്യയെ ഒരു ഉത്പന്ന രാജ്യമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

image


സ്ത്രീകള്‍ കൂടുതല്‍ ഇന്‍സെന്റീവ് ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാധാന്യം നല്‍കി. ഇന്നോവ് 84 വുമണ്‍ എന്നാണ് ഈ ഉദ്യമം അറിയപ്പെട്ടത് വിവേകത്തോടെ സംരംഭം നിയന്ത്രിക്കാന്‍ കഴിവുള്ളവകരാണ് സ്ത്രീകളെന്ന് റിതേഷ് പറയുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തിയും പരിപാടികള്‍ സംഘടിപ്പിച്ചും അവര്‍ക്ക് പ്രോത്സാഹനം നല്‍കി. ഓരോ സമയങ്ങളിലേയും തരംഗം എന്താണെന്ന് മനസിലാക്കിയല്ല മറിച്ച് ഉത്പന്നം ജനങ്ങള്‍ക്ക് മുന്നില്‍ ദൃശ്യവത്കരിച്ച് മാര്‍ക്കറ്റ് കയ്യടക്കാനാണ് നോക്കേണ്ടതെന്നാണ് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും റിതേഷ് നല്‍കുന്ന ഉപദേശം. നിങ്ങള്‍ക്ക് ചുറ്റിലുമുള്ളവര്‍ക്ക് നിങ്ങളെക്കാള്‍ നന്നായി ചില കാര്യങ്ങള്‍ ചെയ്യാനാകും അതിനവരെ അനുവദിക്കുകയാണ് വേണ്ടത്. പരാജയങ്ങളും താന്‍ ആഘോഷിക്കാറുണ്ടെന്ന് റിതേഷ് പറയുന്നു. വിജയത്തിന്റെ മുന്നോടിയായ പരാജയത്തെ നാം വളരെ സന്തോഷത്തോടെ തന്നെ സ്വീകരിക്കണം എന്ന് പറയുമ്പോള്‍ നേടിയെടുത്ത വിജയങ്ങളെല്ലാം ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നതെന്ന് റിതേഷ് ഓര്‍മിപ്പിക്കുന്നു.