കുറഞ്ഞ ചിലവില്‍ നാപ്കിന്‍; വിപ്ലവകാഴ്ച്ചപ്പാടുമായി അരുണാചലം മുരുകാനന്ദം

കുറഞ്ഞ ചിലവില്‍ നാപ്കിന്‍; വിപ്ലവകാഴ്ച്ചപ്പാടുമായി അരുണാചലം മുരുകാനന്ദം

Sunday November 01, 2015,

2 min Read

ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാല ശുചിത്വത്തിനായി സാനിട്ടറി നാപ്കിനുകള്‍ നിര്‍മിക്കുന്ന ജയശ്രീ എന്റര്‍െ്രെപസസിന്റെ സ്ഥാപകനാണ് അരുണാചലം മുരുകാനന്ദം. എന്നാല്‍ ഇതൊരു കമ്പനിയല്ല മറിച്ച് ഒരു മുന്നേറ്റമായി കാണാനാണ് അരുണാചലത്തിനിഷ്ടം.

ഇന്ത്യയിലെ വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ഇന്നത്തെ കാലത്ത് സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. അവ കംഫര്‍ട്ടിനെപ്പറ്റി പറയുന്നുണ്ട്, എന്നാല്‍ ശുചിത്വത്തെപ്പറ്റി സംസാരിക്കുന്നില്ല. അത്തരം വിവരങ്ങള്‍ പറഞ്ഞു കൊടുക്കാതെ പിന്നെ എങ്ങനെയാണ് നാപ്കിനുകളെപ്പറ്റി കേട്ടിട്ടു പോലുമില്ലാത്തവരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുക എന്നാണ് അരുണാചലം ചോദിക്കുന്നത്.

image


സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നും തങ്ങളുടെ കണ്ണുപൊട്ടിപ്പോകുമെന്നും ദക്ഷിണേന്ത്യയിവെ ചില ഗ്രാമങ്ങളിലെ സ്ത്രീകള്‍ വിശ്വസിക്കുന്നുണ്ട്. വടക്കേ ഇന്ത്യക്കാരില്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ നാപ്കിനുകള്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുണാലം നിര്‍മിച്ച മെഷിനിലാണ് കുറഞ്ഞ ചെലവില്‍ നാപികിനുകള്‍ നിര്‍മിക്കുന്നത്. ഗ്രാമവാസികള്‍ തക്കാളിയും സവാളയും മറ്റും പകരം നല്‍കിയാണ് നാപ്കിനുകള്‍ വാങ്ങുന്നത്. ചിലര്‍ അവ തവണകളായി വില്‍ക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ഗ്രാമങ്ങളിലും ജയശ്രീ ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് തങ്ങളുടെ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് അരുണാലം പറഞ്ഞു. ഈ സംരംഭം ആരംഭിച് 9 വര്‍ഷം പിന്നിടുമ്പോള്‍ അവര്‍ ജോലി നല്‍കുകയല്ല, ജോലി നിര്‍മിക്കുകയാണ് ചെയ്യുന്നത്. താനൊരു പുതിയ പ്രോഡക്ട് കണ്ടുപിടിക്കുകയാണെന്നും അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അത് പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ 7ബില്യണ്‍ ജനങ്ങളില്‍ നിന്നും വ്യത്യസ്തനായിരിക്കാനാണ് നമ്മളെ നിര്‍മിച്ചിരിക്കുന്നതെന്നും അതിനാല്‍ മറ്റുള്ളവരെ നോക്കേണ്ട കാര്യമെന്തെന്നുമാണ് അരുണാചലം ചോദിക്കുന്നത്.

മുമ്പ് ഒരു വെല്‍ഡിങ് കടയിലെ എഞ്ചിനീയറായിരുന്നു അരുണാലം മുരുകാനന്ദന്‍. അച്ഛന്റെ മരണശേഷമാണ് അദ്ദേഹം തന്റെ ഗ്രാമത്തിലെ ഒരു കടയില്‍ നിന്ന് വെല്‍ഡിങ് പഠിച്ചത്. അദ്ദേഹം ജോലി ചെയ്തിരുന്ന കടയുടെ ഉടമ ഒരു മുഴുക്കുടിയനായിരുന്നു. വലിയൊരു മനുഷ്യനെ രാവിലെ തന്നെ ഓടയില്‍ നിന്നും പൊക്കിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ജോലി. ഈ അവസ്ഥ കണ്ടതോടെ താനൊരിക്കലും മദ്യപിക്കില്ലെന്ന് അദ്ദേഹം ശപഥമെടുത്തു. വൈകാതെ, തന്റെ 17ാം വയസില്‍ ആ കടയുടമയില്‍ നിന്നും 50,000 രൂപയ്ക്ക് അരുണാചലം ആ കട വാങ്ങി. അതായിരുന്നു തന്റെ ആദ്യത്തെ സമ്പാദ്യം. പിന്നീടാണ് അദ്ദേഹം നാപ്കിന്‍ നിര്‍മിക്കുന്ന മെഷിന്‍ കണ്ടെത്തിയതും അതിലൂടെ നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരം ഒരുക്കിയതും.

'ബിസിനസ് തനിയെ ഓടിക്കോളം. എന്റെ ജോലി പുതിയ സാധനങ്ങള്‍ നിര്‍മിക്കുക എന്നതാണ്. എല്ലാം ശരിയാകുമ്പോള്‍, ഞാന്‍ അടുത്ത കാര്യത്തിലേക്ക് നീങ്ങും, അതാണ് ഞാന്‍ ചെയ്യുന്നത്. കാരണം ഞാനൊരു എഞ്ചിനീയറാണ്' അരുണാചലം വ്യക്തമാക്കുന്നു.