ഇന്ത്യയില്‍ ഇനി ഒറ്റദിവസംകൊണ്ട് കമ്പനി രജിസ്‌ട്രേഷന്‍ ചെയ്യാം

ഇന്ത്യയില്‍ ഇനി ഒറ്റദിവസംകൊണ്ട് കമ്പനി രജിസ്‌ട്രേഷന്‍ ചെയ്യാം

Wednesday March 23, 2016,

2 min Read


മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് കൂടുതല്‍ ലളിതമാണ്. ഇന്ത്യയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് സാധാരണയായി അഞ്ച് ദിവസം വേണ്ടിവരും. എന്നാല്‍ ഇനി ഇതിന് ഒരു ദിവസം മാത്രം മതിയാകും എന്നതാണ് ശുഭകരമായ വാര്‍ത്ത. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ്(എം സി എ) ഇത് ഡല്‍ഹിയില്‍ പൈലറ്റ് പദ്ദതിയായി നടപ്പാക്കിയിാേട്ടുണ്ട്. പദ്ദതി നടപ്പാക്കിയ വ്യാഴാഴ്ച, 28 പൈലറ്റ് കമ്പനികളുടെയും സെക്രട്ടറിമാരും ശാസ്ത്രി ഭവനിലെ മന്ത്രാലയത്തിന്റെ കോണ്‍ഫറന്‍സ് റൂമില്‍ എത്തിയിരുന്നു. ഇന്‍ഫോസിസില്‍നിന്നുള്ള ചില ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടവ് അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാ കമ്പനികളും ഒരു ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പുവരുത്തി.

image


അടുത്ത ഏതാനും ആഴ്ചകളില്‍കൂടി ഈ സംവിധാനം നിലനില്‍ക്കുകയാണെങ്കില്‍ ഗുര്‍ഗാവോണിന് സമീപമുള്ള മനേസര്‍ എന്ന പുതിയ സെന്ററിലെത്തി ഒരു ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്യാനാകും. അല്ലെങ്കില്‍ കമ്പനികളുടെ രജിസ്ട്രാര്‍ വഴിയാണ് ഇത് ചെയ്യുന്നത്.

വേള്‍ഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് അനുസരിച്ച് ഒരു കമ്പനിയുടെ പേര് അംഗീകരിച്ച് കിട്ടാന്‍ ശരാശരി ഏഴ് ദിവസങ്ങള്‍ വരെ വേണ്ടി വരും. ഇന്‍കോര്‍പറേഷന്‍ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കുന്നതിന് വീണ്ടും അഞ്ച് ദിവസങ്ങള്‍ കൂടി ആവശ്യമായിവരും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് ഒരു വര്‍ഷത്തിലധികം നീണ്ടുപോകാനും സാധ്യതയുണ്ട്: ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

ജനുവരി അവസാനം കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം പേര് തിരഞ്ഞെടുക്കാനുള്ള ദിവസങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി. നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ആട്ടോമേറ്റഡ് സിസ്റ്റത്തിലേക്ക് മാറുകയാണുണ്ടായത്. ആട്ടോമേഷനായി ചെയ്യുന്നത് നിയമങ്ങളുടെ എണ്ണം 39ല്‍നിന്ന് 26 ആയി കുറയ്ക്കുന്നതിന് സഹായിച്ചു.

ഒരു മാസംകൊണ്ട് 14000 അപേക്ഷകളിലാണ് നടപടികളുണ്ടായത്. ശരാശരി കണക്കെടുത്താല്‍ 70 ശതമാനം അപേക്ഷകളും ഒറ്റ ദിവസംകൊണ്ടാണ് തീര്‍ത്തത്. ബാക്കിയുള്ള 30 ശതമാനം അവര്‍ നല്‍കിയിരിക്കുന്ന പേരുകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ഒരു പ്രവര്‍ത്തി ദിനത്തിനുള്ളില്‍ തന്നെ തങ്ങളുടെ അപേക്ഷ സ്വീകരിച്ചോ ഇല്ലെയോ എന്നുള്ളത് അറിയാനാകും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഫയല്‍ ചെയ്ത അപേക്ഷയുടെ ചില ജോലികള്‍ തിങ്കഴാഴ്ച ഉണ്ടായിരുന്നു.

ഇനി അടുത്തതായി രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. രണ്ടാം ഘട്ടത്തില്‍ പേര് തിരഞ്ഞെടുക്കലും ഇന്‍കോര്‍പറേഷന്‍ പ്രോസസുമെല്ലാം ഒരു ദിവസംകൊണ്ട് തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ പേര് വീണ്ടും സെലക്ട് ചെയ്യുന്നില്ലെങ്കില്‍ ഒരു ദിവസംകൊണ്ട് തന്നെ രജിസ്റ്റര്‍ ചെയ്ത് മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ സാധിക്കും. കൃത്യമായ സമയപരിധിയും കാലതാമസത്തിന് പെനാലിറ്റിയും കാണിച്ച് മന്ത്രാലയം ഇന്‍ഫോസിസുമായി ഒരു കരാറും ഒപ്പിട്ടിട്ടുണ്ട്.

    Share on
    close