സംരംഭങ്ങള്‍ക്ക് സംഭവിക്കാവുന്ന പിഴവുകള്‍

0


സംരംഭങ്ങള്‍ നമ്മുടെ നാട്ടില്‍ കൂണുപോലെ മുളയ്ക്കാറുണ്ട്. പക്ഷേ പലതും പാതിവഴിയില്‍ വച്ച് തന്നെ ഇല്ലാതാവുന്നത് പതിവ് കാഴ്ച്ചയാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താന്‍ 40 സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അവയില്‍ 10 എണ്ണം മാത്രമെ പച്ചപിടിക്കാറുള്ളു.

പലകാരണങ്ങള്‍കൊണ്ടാണ് സംരഭങ്ങള്‍ പലതും പാതിവഴിയില്‍ നിന്നുപോകുന്നത്.സ്റ്റാറ്റിസ്റ്റിക്‌സുകള്‍ പ്രാകാരമുള്ള കണക്കനുസരിച്ച് 46% സംരഭങ്ങളും പരാജയപ്പെടുന്നത് ഒരു സംരഭമെന്ന നിലയില്‍ അവ പൂര്‍ണത കൈവരിക്കാത്തതുമൂലമാണ്. 36% പരാജയപ്പെടുന്നത് പരിചയസമ്പത്തിന്റെ അഭാവം മൂലമാണ് ഇതില്‍11% പരാജയപ്പെടുന്നത് ചില പ്രത്യേക മേഖലകളില്‍ അനുഭവ പരിജ്ഞാനം ഇല്ലാത്തതുമൂലമാണ്.1% മാത്രമാണ് പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അപകടങ്ങള്‍ സംഭവിച്ച് ഇല്ലാതാകുന്നത്.

പുതിയ ഒരു സംരംഭം തുടങ്ങുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ഒരേ സമയം ചെയ്താല്‍ അത് സംരഭത്തിന്റെ പരാജയത്തിനു കാരണമാകും. ഒരോ കാര്യങ്ങളും പടിപടിയായി ചെയ്തുവേണം സംരംഭത്തെ വിജയത്തിലെത്തിക്കാന്‍. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു കാര്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുകയും ഇതുമൂലം സംരഭം പരാജയപ്പെടുകയും ചെയ്യും.

സംരംഭം തുടങ്ങുമ്പോള്‍ നമുക്ക് ധാരാളം സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും ഉണ്ടാകും പക്ഷേ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുമാത്രമെ അത്തരം സ്വപ്‌നങ്ങളുടെ പിറകെ പോകാവു. സംരഭത്തിന്റെ സാമ്പത്തിക ഭദ്രത അടക്കമുള്ള കാര്യങ്ങള്‍ നിങ്ങളുടെ സ്വപ്‌നം നിറവേറ്റാന്‍ കഴിയുന്നത് മാത്രമാണെങ്കില്‍ നടപ്പിലാക്കുക.

സ്ഥാപനത്തില്‍ നല്ല തൊഴിലാളികളുടെ സാനിധ്യം ഒരു സംരഭത്തിന്റെ വിജയത്തെ സമ്പത്തിച്ച് പ്രധാനഘടകമാണ്. കഴിയുവുള്ളവരെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കുറഞ്ഞ ശബളത്തില്‍ ജോലിചെയ്യാമെന്നു പലരും സമ്മതിച്ചേക്കാം പക്ഷേ അവര്‍ക്ക് കഴിവുണ്ടാകണമെന്നില്ല, ശബളം കൂടുതല്‍ കൊടുത്തായാലും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത് കമ്പനിക്ക് ഗുണം ചെയ്യും. നേതൃത്വ പാടവവും അതോടൊപ്പം കഴിവും ഉള്ളവരെയും തിരഞ്ഞെടുക്കണം.

തെറ്റായ ഉപദേശങ്ങള്‍ പലപ്പോഴും ഒരു സംരംഭത്തിന്റെ നട്ടെല്ലൊടിക്കും. നമ്മള്‍ ഒരു സംരംഭം തുടങ്ങുമ്പോള്‍ ഉപദേശിക്കാന്‍ പലരുമുണ്ടാകും. തെറ്റായ ഉപദേശങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ നിങ്ങളുടെ സംരംഭത്തിന്റെ ആയുസുകൂടും, നിങ്ങളുടെ സംരഭത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചും ഉപദേശങ്ങള്‍ നല്‍കുന്നവരുണ്ടാകാം.

സംരംഭത്തിന്റെ വരവും ചിലവും ഉള്‍പ്പെടെയുള്ള എല്ലാക്കാര്യത്തിനും കൃത്യമായ കണക്കുണ്ടായിരിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയരുത്. കര്‍ക്കശ്യമായ കണക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ സംരംഭം നശിക്കാന്‍ അത് കാരണമാകും.