ആഫ്രിക്ക കൊല്ലം കശുഅണ്ടി ബ്രാന്‍ഡ് പരിഗണിക്കണം : മന്ത്രി ഡോ. തോമസ് ഐസക്ക്

0

ആഫ്രിക്കയുടെയും കൊല്ലത്തിന്റേതുമായ കശുഅണ്ടി ബ്രാന്‍ഡിനെക്കുറിച്ച് കാഷ്യു കോണ്‍ക്ലേവ് പരിഗണിക്കണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. തിരുവനന്തപുരത്ത് താജ് വിവാന്റയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ കാഷ്യു കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇത്തരം സഹകരണത്തിലൂടെ കശുഅണ്ടിയുടെ വില ശ്രേണിയില്‍ ഇരു രാജ്യങ്ങള്‍ക്കും മുന്നേറാനാവും. സാങ്കേതിക സഹകരണം ഉറപ്പാക്കുന്നതിലൂടെ കശുഅണ്ടി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവും. നിലവില്‍ വിപണി നിയന്ത്രിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കശുഅണ്ടി വാങ്ങുന്നതിന് കളമൊരുക്കണം. അഴിമതി ഒഴിവാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കണം. ജോലി കൃത്യമായി നല്‍കാന്‍ കഴിയാത്തതും തൊഴിലില്ലായ്മയും ശരിയായ വേതനം ലഭിക്കാത്തതുമാണ് കേരളത്തിലെ കശുഅണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.